• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Tuesday, July 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

നിലച്ച ശബ്‌ദങ്ങൾ

Nilacha Shabdangal - Poem by Sujith Thomas Thekkel

Sujith Thomas Thekkel by Sujith Thomas Thekkel
June 28, 2026
നിലച്ച ശബ്‌ദങ്ങൾ
65
VIEWS
Share on FacebookShare on WhatsappShare on Twitter

ശബ്ദം നിലച്ചൊരു പൊൻവീണ
ഒരിക്കൽ മീട്ടിയ രാഗങ്ങളോരോന്നായി അന്തരംഗത്തിൽ
മൂകമായി തീർത്തൊരു കാർമേഘം,
പെയ്തു തീരാത്തൊരു കർക്കിടക മഴയായി,
ഓർമ്മകൾ തീർത്തൊരു മഹാപ്രഹേളിക മനസ്സിൽ,
ശ്രുതിലയ രാഗങ്ങൾ ആലപിച്ചവരോരുത്തരും
ഒരുനാൾ പലവഴിയായി പിരിഞ്ഞപ്പോൾ,
ആരണ്യകാണ്ഡത്തിലകപ്പെട്ട പോലെ ഉള്ളം.

തന്ത്രി പൊട്ടിയ തംബുരു മാറോടു ചേർത്ത്
നാദപ്രവാഹം സ്വപ്നം കണ്ട മൗനിയാമൊരു താപസ്സൻ,
കാനന മേട്ടിലെ വള്ളിക്കുടിലിൽ
തൻ്റെ ലോകം തീർത്തൊരു സായംസന്ധ്യയിൽ,
മധുര പ്രതീക്ഷതൻ മഴവില്ല് മാനത്തു തെളിഞ്ഞപ്പോൾ,
വീണക്കമ്പികളിൽ മുഖമമർത്തി മന്ത്രിച്ച
വചസ്സുകൾ ഓരോന്നും പൊഴിച്ച മാസ്മരിക ഈണത്തിൽ,
ചിന്ത ചിതയെ കത്തിയമർത്തുമെന്ന സത്യം അറിഞ്ഞീടുന്നു.

ഒരിക്കലും നിലക്കാത്ത ശബ്ദവീചികൾ തീർക്കാൻ,
പൊൻവീണ കമ്പികളിൽ സ്നേഹമുദ്ര ഞാൻ ചാർത്തി,
പാതിവഴിയിൽ ഉപേക്ഷിക്കാത്ത സംഗീതജ്ഞർ കാവലാളായി,
കത്തിജ്വലിക്കും അഗ്നികുണ്ഡത്തെ സാക്ഷിയാക്കി
ഞാനെൻ വീണയെ ഹൃദയം ചേർത്തു.

– സുജിത് തോമസ് തെക്കേൽ, ഇംഗ്ലണ്ട്

Previous Post

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

Next Post

ലോക പിതൃദിനം – ജൂൺ 21, 2026

Related Rachanas

കാലം
Satya Bhai Poem

അതിഥികൾ

June 28, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 28, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ് സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവും മനസ്സൊരു തടവറയാണ് എന്തിനും അല്ല, ഇല്ല എന്ന നിഷേധി ഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ് ഈശ്വരനും,...

കാലം
Satya Bhai Poem

കാലം

June 28, 2026

തുഴയും തോറും ചുഴികളിലുഴറും കരിനീരാളിക്കൈകൾ ശക്തം മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി പാഴ്ക്കനവാകും തീരമിതല്ലോ ശോഭിതമെന്നു പറഞ്ഞു രസിക്കാൻ വാടിക്കരിയും പൂവുകൾ മാത്രം വിജനതയില്ലീ തീരത്തൊട്ടും വെകിളിപിടിച്ച...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 28, 2026

യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 28, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 28, 2026

വിജന വീഥിയിൽ തരളമോർമ്മതൻ പഴയ പൂവുകൾ കൊഴിഞ്ഞു വീഴവേ പതിയെ ഞാനതിൻ ഇതളൊരെണ്ണമെൻ ഹൃദയ തന്ത്രിയിൽ ചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെ തഴുകിയാറ്റുവാൻ വ്യഥിത മിഴിയുമായി...

Next Post
ലോക പിതൃദിനം –  ജൂൺ 21, 2026

ലോക പിതൃദിനം - ജൂൺ 21, 2026

POPULAR

പൊന്നുണ്ണി ബ്രോ – ക്രിസ്തുമസ്സ് ഗാനം

പൊന്നുണ്ണി ബ്രോ – ക്രിസ്തുമസ്സ് ഗാനം

September 20, 2023

കവളങ്ങാട്ട് യക്ഷി (ഒരു യക്ഷിക്കഥ)

June 2, 2023

നിരാശ

June 8, 2023
സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

April 26, 2026
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 6

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 6

January 31, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397