ചിറകുവിരിച്ചു പറക്കാൻ
കൊതിക്കുന്ന ചിത്രശലഭങ്ങളേ
എൻ്റെ നിറമുള്ളതൂവൽ നെയ്ത
നെയ്ത്തുകാരനായ നിങ്ങളും
ഇളം ചുണ്ടു പിളർത്തി
ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ്
ഭൂമിയിലേക്ക് വന്ന
പനിനീർ മണമുള്ള കുഞ്ഞേ
സ്വപ്നങ്ങളുടെ വരണമാല്യമണിഞ്ഞ്
നവ വധുവായ് വന്ന സങ്കൽപങ്ങളേ
കിനാവിൻ്റെ പൂവള്ളികളിൽ
കാലുകൾ നഷ്ടപ്പെട്ട്
അഴുക്കുപുരണ്ട വസ്ത്രമണിഞ്ഞ്
അന്നത്തിനായ് യാചിക്കുന്ന ദുഖമേ
അനുഭൂതികളും അനുഭവങ്ങളും
കൊണ്ടു തോണി തുഴഞ്ഞ്
അവിചാരിതമായ് കടന്നു വരുന്ന
വിരുന്നു കാരാണ് നിങ്ങൾ
അപ്രതീക്ഷിതരായെത്തുന്ന നിങ്ങൾക്ക്
നൽകാനെനിക്ക് നിഴലും
നിലാവും മാത്രമാണുള്ളത്.
– സത്യ ഭായ്











