• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ

Swapnashalabhangal 7 - Ormakurippu By Girija Varier

Girija Varier by Girija Varier
June 22, 2026
സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
10
VIEWS
Share on FacebookShare on WhatsappShare on Twitter

മഴ.. മഴ.. മഴ.. മഴയെപ്പറ്റി കുറിച്ചിടുമ്പോൾ കുഞ്ഞോർമ്മകളോളംതള്ളി അകത്തേക്കു കയറിവരുന്നു.

“കഴിഞ്ഞത് അസ്പഷ്ടമല്ല, അതു അതാര്യവുമില്ല.” ആരെപ്പോൾ പറഞ്ഞതാണെങ്കിലും അതൊരു സത്യമാണ്. ഓർക്കാൻ പലതുമുണ്ട്. ബാഹ്യതലത്തിൽ ബന്ധമില്ലാത്ത ഭാവചിത്രങ്ങളെ, വൈരുദ്ധ്യങ്ങളെ, ഭാവനയുടെ ഒരേ ഘോഷയാത്രയിൽ സമന്വയിപ്പിക്കാൻ കഴിവുറ്റൊരു കലാകാരനുമാത്രമേ കഴിയൂ. ഞാൻ അതിനു ശ്രമിക്കുമ്പോഴൊക്കെയും ചിത്രങ്ങൾ ഇളകിത്തെറിക്കുന്നു. പച്ചനെല്ലിക്കപോലുള്ള അവയുടെ മധുരം എനിക്കിപ്പോൾ അനുഭവവേദ്യമാകുന്നുണ്ട്. ആ മധുരം നുണഞ്ഞ്, അവയെ ഞാനെൻ്റെ സ്മരണയിലെ വളപ്പൊട്ടുകളാക്കിമാറ്റാൻ ശ്രമിക്കട്ടെ! അവയിലെല്ലാം ഞാനൊരു കൗമാരക്കാരിയുടെ ഹൃത്സ്പന്ദനങ്ങൾ കേൾക്കുന്നു. അവയ്ക്കെല്ലാം നനുത്ത മനസ്സും ഹൃദയത്തിൻ്റെ ഗന്ധവും സ്നേഹത്തിൻ്റെ നിറവുമായിരുന്നു.

അന്നൊരു ബുധനാഴ്ച. ഞാനെന്ന പന്ത്രണ്ടുകാരി എട്ടാംക്ലാസ്സിൽ കയറിയദിവസം. അന്നെൻ്റെ പിറന്നാൾ ആയിരുന്നു. ബുധനാഴ്ച പിറന്നാൾ വന്നാൽ “വിദ്യാലാഭം” ഫലം. സന്തോഷത്തിനു മറ്റെന്തു വേണം? പുതിയ സ്കൂൾ. ആദ്യദിനം.. പിറന്നാളിന് എല്ലാവർഷവും പുത്തനുടുപ്പ് കിട്ടും എന്നുപറഞ്ഞാൽ അതു ധാരാളിത്തമാവും. പക്ഷേ സത്യമതാണ്. ഇടവത്തിൽ, അതായത് മെയ്‌ പതിനഞ്ചിനും, ജൂൺ പതിനഞ്ചിനും ഇടയിൽ ജന്മദിനം വരുന്നതുകൊണ്ട് കിട്ടുന്ന ബോണസ്സാണ്. സ്കൂൾ തുറക്കുമ്പോൾ ഒരു പുതിയ ഡ്രസ്സ്‌ എങ്കിലും വേണ്ടേ? അതു പിറന്നാളിന് വാങ്ങും എന്നുമാത്രം.

അക്കാലത്തു ജൂൺ ആദ്യവാരമൊക്കെ തോരാമഴയാണ്. അന്നും വ്യത്യാസമൊന്നുമില്ല. രാവിലെ അമ്പലത്തിലെ ശംഖാഭിഷേകവും, ധാരയുമൊക്കെക്കഴിഞ്ഞു തൊഴുതു പ്രസാദം തൊട്ടു, കുട്ടപ്പിയായി പുത്തനുടുപ്പുമിട്ടു ഗമയിൽ സ്കൂളിലേക്കു ഗമിച്ചു. പെരുമ്പിലാവിലിറക്കം കഴിഞ്ഞാൽ ഒരു കുഞ്ഞുതോടുണ്ട്. അതു മുറിച്ചു കടക്കാൻ തെങ്ങുതടി മുറിച്ചിട്ട ഒരു പാലവും.. കുഞ്ഞുതോടാണ്. ആഴവുമില്ല. തോടിനിരുവശവും കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നെൽവയലുകൾ. വേനലിൽ നല്ല തെളിഞ്ഞ വെള്ളമാണ് തോട്ടിൽ. പരൽമീനുകൾ വാലിളക്കി കളിക്കുന്നത് നോക്കിനിൽക്കാൻ നല്ല രസമാണ്. അന്ന് മഴപെയ്തതിനാൽ കലങ്ങിമറിഞ്ഞ വെള്ളം കുത്തിയൊഴുകുന്നു. പെരുമ്പിലാവിലെ ശൈലജയും (കൂട്ടുകാരി, ക്ലാസ്മേറ്റ് ) ഞാനും കുടചൂടി കളിചിരിയുമായി നീങ്ങുന്നു. മുട്ടുമറഞ്ഞു കിടക്കുന്ന എൻ്റെ ചുവന്ന പുത്തൻപാവാട അവളിൽ അസൂയയുണർത്തിയോ?അമ്മയുടെ മോഹംകൊണ്ടു തുന്നിച്ചതാണ് ആ ചോന്ന പാവാടയും ബ്ലൗസും. അമ്മയുടെ സുഹൃത്തിൻ്റെ മകൾക്കു സിംഗപ്പൂരിലുള്ള അവളുടെ വല്യമ്മ കൊണ്ടുവന്നു കൊടുത്ത പാവാട കണ്ടപ്പോൾ കൊതിമൂത്ത അമ്മ അതു രണ്ടു നാളേക്ക് കടം വാങ്ങി അതേ നിറത്തിൽ (അതേ മെറ്റീരിയൽ,പാവം,കിട്ടിക്കാണില്ല ) തുണിയെടുത്ത് തൻ്റെ മകൾക്കും തയ്‌പ്പിച്ചുകൊടുത്തു എന്ന് പിന്നാമ്പുറക്കഥ ). ഏതായാലും എൻ്റെ ഡ്രസ്സ്‌ ശൈലജയ്ക്ക് നല്ലപോലെ പിടിച്ചു.

“കുട്ടിക്കിതു നല്ലോം ചേരും.. ആ വെള്ള ജമ്പറും, ചോന്ന പാവാടേം നല്ല ഭംഗ്യാ ട്ടോ “

എൻ്റെ തലയൊന്നുയർന്നു.. അഭിമാനത്താൽ! മാച്ചിങ് ആയി അമ്മ ചുവന്ന ചാന്തുപൊട്ടും ചാർത്തിതന്നിരുന്നു. (അന്നൊക്കെ മക്കൾ അമ്മമാരുടെ കലാബോധത്തെ അംഗീകരിച്ചിരുന്നു. മുടി പിന്നിക്കെട്ടിത്തന്നിരുന്നതും, പൊട്ടുകുത്തിതന്നിരുന്നതുമൊക്കെ അമ്മ. എൻ്റെ മോളുടെ കാലമായപ്പോൾ നമ്മളൊക്കെ outdated, fashion sense ഇല്ലാത്തവർ.. കാലം പോണ പോക്ക് )

അങ്ങനെ ഞങ്ങൾ തെങ്ങു പാലത്തിനടുത്തെത്തി. ശൈലജ എങ്ങനെയോ ബാലൻസ് ചെയ്ത് അപ്പുറത്തെത്തി. ഞാനും ഒരോ അടിവച്ച് ശ്രദ്ധയോടെ മുന്നോട്ട്.. ഏതാണ്ട് മൂന്നടി വെച്ചപ്പോഴേക്കും ശക്തിയായ മഴയും കാറ്റും എത്തി.പറക്കാൻ തുടങ്ങിയ കുട ചേർത്തുപിടിക്കുന്നതിനിടയിൽ എൻ്റെ ബാലൻസ് പോയി. ദേ കെടക്കുണു… എൻ്റെ പുത്തനുടുപ്പൊക്കെ ചളിവെള്ളത്തിൽ കുതിർന്നു. തൂവെള്ള നിറത്തിൽ ലേസ് തുന്നിപ്പിടിപ്പിച്ചു കേമായി കൊണ്ടുനടന്ന ൻ്റെ ബ്ലൗസ് അപ്പോൾ കാണേണ്ട ചേലായിരുന്നു. ദേഷ്യവും, സങ്കടവുമൊക്കെ ഉള്ളിലൊതുക്കി ശൈലജയുടെ കൈപിടിച്ചു ഞാൻ കരയ്ക്ക് കയറി. ആകെ കുതിർന്നു. ബാഗും, ബുക്കും എല്ലാം.. മുടിത്തുമ്പിൽ നിന്നിറ്റിറ്റുവീണ വെള്ളം പിഴിഞ്ഞ് കളഞ്ഞ് (തുടയ്ക്കാൻ മറ്റു സാമഗ്രിയൊന്നുമില്ലല്ലോ ) ഒരു വിധം സ്കൂളിലെത്തിയപ്പോഴേക്കും ഫസ്റ്റ് ബെൽ അടിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് അസംബ്ലിയുണ്ടായിരുന്നില്ല, മഴയായതിനാൽ.
അങ്ങനെ പുത്തനുടുപ്പിട്ട് ജോറായി വിരാജിക്കാൻ തീരുമാനിച്ച ഞാൻ ചെളിവെള്ളത്തിൽ കുളിച്ചു തികഞ്ഞൊരു കർഷകപുത്രിയായി അന്ന് ക്ലാസ്സിലിരുന്നു.ഇന്നും മഴയെത്തുമ്പോൾ, എൻ്റെ ചെളിയിൽ കുതിർന്ന വെള്ളജമ്പറും വെള്ള ലേയ്സ് തുന്നിപ്പിടിച്ച ചെമന്ന പാവാടയും മുന്നിൽ നിന്നു വിതുമ്പും!!

– ഗിരിജാവാര്യർ

Previous Post

വലുതാകുമ്പോൾ ആരാകണം?

Next Post

രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

April 26, 2026

“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങിമേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തുലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ.." അയ്യോ.. ൻ്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ" "കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…"അടുക്കളയിൽ...

Next Post
രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9

രാമൻകുട്ടി നായരുടെ ഉപദേശം - കഥ 9

POPULAR

അവൾ

July 18, 2023
അസ്ഥിരം

അസ്ഥിരം

October 21, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 1

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 1

August 31, 2023
പാദൂർ കുഞ്ഞാമു ഹാജി

പാദൂർ കുഞ്ഞാമു ഹാജി

September 18, 2023

ജോലിയും വേദനകളും

July 6, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9
  • സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
  • വലുതാകുമ്പോൾ ആരാകണം?
  • നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397