• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, June 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ലോക മാതൃദിനം – അമ്മയ്ക്കായ്…

Loka Mathru Dinam - Ammaykayi - Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
May 3, 2026
ലോക മാതൃദിനം – അമ്മയ്ക്കായ്…
82
VIEWS
Share on FacebookShare on WhatsappShare on Twitter

ലോക മാതൃദിനം – അമ്മയ്ക്കായ്…
(10-5-2026)

അമ്മയ്ക്കായ്….

ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ച് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളി എന്ന പദവി വഹിക്കുന്നു.1914 ൽ അമേരിക്കയിൽ മദർഡേ ഔദ്യോഗിക അവധി ദിനമായി പിന്നീട് മാറി. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രസിഡൻറ് വുഡ്രോ വിൽസൺ പ്രഖ്യാപിച്ചു.

ആറു വർഷം മുമ്പാണ് എൻ്റെ അമ്മ ജീവിതത്തിലെ എല്ലാ കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റവും ഭംഗിയായി നിറവേറ്റി ആരോടും ഒരു വാക്കുപോലും പറയാതെ, മിണ്ടാതെ കടന്നുപോകുന്നത്. ഒരു മാതൃദിനം എത്തേണ്ട കാര്യമില്ല എനിക്ക് അമ്മയെ ഓർക്കാൻ എന്നാലും ചെറിയൊരു ഓർമക്കുറിപ്പ് എഴുതാം എൻ്റെ അമ്മയെ കുറിച്ച്.

ഇന്നലെ എൻ്റെ സഹോദരൻ നാട്ടിലെത്തി പ്ലാവിൽ കായ്ച്ചു നിൽക്കുന്ന ചക്കയുടെയും മാമ്പൂവിൻ്റെയും ചിത്രങ്ങൾ അയച്ചപ്പോൾ അതെന്നെ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയി.

ഏതാണ്ട് കൗമാരകാലം തുടങ്ങി അനന്തപത്മനാഭൻ്റെ നാട്ടിൽ ഫ്ലാറ്റുകളിലും അപ്പാർട്ട്മെൻറ്കളിലും ആയി താമസിക്കുന്ന എനിക്ക് ഈ ചക്കയും മാങ്ങയുമായി പറയത്തക്ക അടുപ്പം ഒന്നുമില്ല. വല്ലപ്പോഴും അവധിക്ക് നാട്ടിൽ പോകുമ്പോൾ ബന്ധുക്കളുടെ വീട് സന്ദർശനത്തിനിടയിലാണ് മാങ്ങാതെര, പഴ മാങ്ങപുളിശ്ശേരി, മംഗോ മിൽക്ക് ഷേക്ക്‌, മാങ്ങാ ചുട്ട ചമ്മന്തി, മംഗോ ലസി, ചക്കഅട, കൂഴചക്ക കറിവെച്ചത്, ചക്ക വറുത്തത്….. എല്ലാം കഴിച്ചിരുന്നത്.

2001 ൽ അച്ഛൻ്റെ തിരുവനന്തപുരത്തെ ഔദ്യോഗികജീവിതം തീർന്ന് സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേക്ക് പോയപ്പോഴാണ് ഇവരൊക്കെയായി അടുത്ത ബന്ധം തുടങ്ങിയത് തന്നെ എന്ന് പറയാം. ഇഷ്ടംപോലെ പ്ലാവും മാവും തെങ്ങും കശുമാവും ഇല്ലിയുമൊക്കെ ഉള്ള വിശാലമായ കയ്യാലപറമ്പിനെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് അന്നുമുതലാണ്. അമ്മയും അച്ഛനും മാത്രമായിരുന്നു അവിടെ താമസം. മക്കളൊക്കെ കേരളത്തിന് പുറത്തും വിദേശത്തും ആയിരുന്നു.

10 വയസ്സ് വരുന്ന ഒരു കുട്ടിയുടെ അത്രയും പൊക്കമുള്ള ചക്കയുള്ള ആ പറമ്പിലെ പ്ലാവുകൾ ഒക്കെ മിക്കവാറും കരാർ കൊടുക്കുമായിരുന്നു. കരാറുകാരൻ ചക്കകൾ മൂക്കുന്നതിനനുസരിച്ചു ഒരു മിനിലോറിയിൽ ആണ് ചക്കകൾ വെട്ടി കൊണ്ടുപോയിരുന്നത്. അമ്മ നാട്ടിൽ എത്തിയതോടെ കരാറിൽ ഒപ്പു വെക്കാത്ത പ്ലാവിൽ നിന്നുള്ള ചക്കകൾ പഴുക്കുന്നതോടെ വെട്ടി കൊണ്ടുവന്ന് അമ്മയും അമ്മയുടെ സന്തതസഹചാരിയായിരുന്ന കൊച്ചുപെണ്ണും കൂടി വെട്ടി പറിച്ച് ചക്കക്കുരു നീക്കി വേവിച്ച് ശർക്കരയും നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്ത് വരട്ടി ടപ്പർ വെയറിൻ്റെ പാത്രത്തിലാക്കി ഫ്രിഡ്ജിൽ ഫ്രീസറിൽ മക്കളെയും കാത്തിരിക്കും. അതു പോലെ മാമ്പഴം നീരാക്കി അത് നല്ല വെയിലിൽ ഉണക്കി എടുത്തു മാങ്ങാതെര ഉണ്ടാക്കി വയ്ക്കുന്നതും. ഒന്നോ രണ്ടോ വർഷം അത് ഫ്രിഡ്ജിന് പുറത്ത് ഇരുന്നാലും കേടു വരില്ല. അതീവ ശ്രദ്ധയോടെ തയ്യാറാക്കുന്നതുകൊണ്ടാകാം അത് കേട് വന്നു പോകാത്തത്.

ചക്ക പറിയ്ക്കുമ്പോഴും കുരു നീക്കുമ്പോഴും മാമ്പഴം നീര് എടുക്കുമ്പോഴും കൊച്ചുപെണ്ണ് അമ്മയോട് ചോദിക്കും. “പ്രമേഹ രോഗിയായ അമ്മയ്ക്ക് ഇത് കഴിക്കാൻ വയ്യ, ഇത് ആർക്ക് കഴിക്കാനാണ് ഉണ്ടാക്കുന്നത്? മക്കളൊക്കെ അവധി കഴിഞ്ഞു പോയില്ലേ, ഇനി അടുത്ത വർഷം അല്ലേ വരികയുള്ളൂ”?

എൻ്റെ മക്കളോ കൊച്ചുമക്കളോ ആരെങ്കിലും ഇതു തിന്നാനും കൊണ്ടുപോകാനും വരും. നീ സമാധാനപ്പെട്” എന്ന് അമ്മയും പറയും. “അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ”ലെ ജഗതിയെ പോലെ ഏത് വീട്ടിൽ കോഴിക്കറി വെച്ചാലും ഉടനെ പ്രത്യക്ഷപ്പെടുന്നത് പോലെ.ഒരു വർഷം കഴിഞ്ഞാലും കേടു വരാത്തത് പോലെയാണ് അമ്മ ഉണ്ടാക്കുക എങ്കിലും ഒരിക്കലും അത്രയും നീളുന്ന കാത്തിരിപ്പ് ടപ്പർ വെയർ പാത്രത്തിന് ഉണ്ടായിട്ടില്ല. ആരെങ്കിലും ഉടനെ എത്തും.

സെപ്റ്റംബർ 12, 2020. അമ്മ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു. ഉച്ചയൂണ് കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്ന അമ്മ ആരോടും ഒരു യാത്ര പോലും പറയാതെ പോയി. മരണാനന്തര ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഫ്രിഡ്ജ് തുറന്നപ്പോൾ അതാ ആ ടപ്പർവെയർ പാത്രം നിറയെ ചക്കവരട്ടി അമ്മ വച്ചിരിക്കുന്നു. തിരക്കുകൾക്കിടയിൽ ഫ്രിഡ്ജ് തുറന്നെങ്കിലും ആരുമിത് ശ്രദ്ധിച്ചില്ല. എല്ലാവരും തിരിച്ചു പോയി ഒരാഴ്ച കഴിഞ്ഞ് ഫ്രിഡ്ജ് വൃത്തിയാക്കിയപ്പോൾ കൊച്ചു പെണ്ണിനോട് കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു അച്ഛൻ.

“അയ്യോ, എനിക്ക് വേണ്ട. അമ്മ സ്നേഹം കൂടി പകർന്നുണ്ടാക്കിയ ഈ ചക്ക വരട്ടിയത് മക്കളു തന്നെ എപ്പോഴെങ്കിലും വരുമ്പോൾ കൊണ്ടു പൊയ്ക്കോട്ടേ”. എന്ന് കൊച്ചുപെണ്ണ്.

ലുലുമാളിൽ പോയാൽ ചക്ക അടയോ ചക്കപ്പായസമോ മാമ്പഴതെരയോ എന്തുവേണമെങ്കിലും ഇപ്പോൾ കിട്ടും. എന്നാൽ അമ്മയുടെ സ്നേഹം കൂടി ചാലിച്ചു വരട്ടിയ ചക്കഅടയും മാമ്പഴ തെരയും ഇനി എന്നും നീറുന്ന ഒരു മധുരനൊമ്പര ഓർമ്മ. എത്ര മഷിത്തണ്ടു കൊണ്ട് മായ്ച്ചു കളഞ്ഞാലും മാഞ്ഞു പോകാത്ത ചില ഓർമ്മകൾ. 😪😪

അമൂല്യ സ്നേഹത്തിൻ്റെ അവസാനവാക്ക് അതാണമ്മ. എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!!

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

 

Previous Post

വായനാനുഭവം – “ഡ്രാക്കുള നമ്മുടെ ആളാ”

Next Post

നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

April 26, 2026

“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങിമേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തുലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ.." അയ്യോ.. ൻ്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ" "കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…"അടുക്കളയിൽ...

സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്

April 19, 2026

ഉണ്ണിമോളുടെ വാര്യേത്ത് ഓണമെത്തുന്നത് കർക്കടകം ഒന്നിനാ. കർക്കടകതലേന്ന് സ്കൂൾവിട്ടു വരുമ്പോൾ കാണണ കാഴ്ച അമ്മ പറമ്പിൽനടന്നു ദശപുഷ്പം ശേഖരിക്കുന്നതായിരിക്കും. പുസ്തക സഞ്ചി താഴെവെയ്ക്കുമ്പോഴേക്ക് ഏട്ടന് നിർദേശം കിട്ടിയിരിയ്ക്കും....

Next Post
നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ

നായകൻ - അദ്ധ്യായം 5 - വെല്ലുവിളികളുടെ തുടക്കം

POPULAR

ഉണരുണരൂ

ഉണരുണരൂ

September 18, 2023

എല്ലാറ്റിനും മേലേ സ്നേഹിക്കാൻ – ക്രിസ്ത്യൻ ഡിവോഷണൽ ഗാനം

September 20, 2023
പെണ്ണുടലുകൾ

പെണ്ണുടലുകൾ

July 24, 2023
അവളെ പ്രണയിച്ചവൻ

അവളെ പ്രണയിച്ചവൻ

September 3, 2024
ഭൂമിയാൻ

ഭൂമിയാൻ

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
  • ദേഷ്യം
  • നീ വരുന്നപോൽ
  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397