• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 8, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്

Swapnashalabhangal 3 - Ormakurippu By Girija Varier

Girija Varier by Girija Varier
April 19, 2026
സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്
21
VIEWS
Share on FacebookShare on WhatsappShare on Twitter

ഉണ്ണിമോളുടെ വാര്യേത്ത് ഓണമെത്തുന്നത് കർക്കടകം ഒന്നിനാ. കർക്കടകതലേന്ന് സ്കൂൾവിട്ടു വരുമ്പോൾ കാണണ കാഴ്ച അമ്മ പറമ്പിൽനടന്നു ദശപുഷ്പം ശേഖരിക്കുന്നതായിരിക്കും. പുസ്തക സഞ്ചി താഴെവെയ്ക്കുമ്പോഴേക്ക് ഏട്ടന് നിർദേശം കിട്ടിയിരിയ്ക്കും.

“അപ്പൂ .. മലേപ്പോയി കൃഷ്ണക്രാന്തി കൊണ്ടുവാ ട്ടോ. കുട്ട്യേ ശ്രദ്ധിച്ചു കൊണ്ടോവണേ.”

കുളക്കാടൻ മലയടിവാരത്തെ ഒറ്റയടിപ്പാതയ്ക്കു ഇരുവശവും കൃഷ്ണക്രാന്തി പടർന്നുനിൽപ്പുണ്ട്. ഏട്ടനോട് എവിടെപ്പോവാൻ പറഞ്ഞാലും “ഡും ഡും ഡും തകരമണി , ഞാനുണ്ട് പിന്നാലെ” എന്ന മട്ടിൽ വാലായി അന്യേത്തിക്കുട്ടീം ണ്ടാവും. അത് അമ്മയ്ക്കറിയാം. അതാണ്‌ “ശ്രദ്ധിച്ചു പോണേ “എന്ന താക്കീത്. മൃതസഞ്ജീവനിക്ക് പോയ ഹനുമാൻ മേരുശൈലം മൊത്തത്തിൽ കൊണ്ടുവന്നപോലെ വലിയൊരു കെട്ട് കൃഷ്ണക്രാന്തി വേരോടെ പിഴുതു തലച്ചുമടായി വീട്ടിലേക്ക്. മലയുടെ അരികുപറ്റി പൊങ്ങിനിൽക്കുന്ന ‘ആനപ്പാറ’ കുട്ടികൾക്കെന്നും ഹരമാണ്. പാറക്കു സമീപത്തായി കുന്നിവാകയുടെ ഒരു കൂറ്റൻമരവും. പാറപ്പുറമേറിയാൽ അടക്കാപുത്തൂരും കുളക്കാടും മൊത്തം കാണാമെന്നു ഏട്ടൻ വീമ്പുപറയും. നിലംവിട്ടു നിൽക്കാൻ തയ്യാറാകാത്ത പേടിത്തൊണ്ടിയായ എന്നെ പ്രലോഭിപ്പിക്കാനുള്ള തന്ത്രം. എല്ലാ വർഷവും കൃഷ്ണക്രാന്തി പറിക്കൽ എന്ന ചടങ്ങിനൊപ്പം ഏട്ടൻ ഈ പാറകയറ്റവും ഒപ്പിക്കും. ആ കുന്നിവാകയിൽ ഒരാൾ കെട്ടിത്തൂങ്ങി ചത്തിട്ടുണ്ടത്രേ. ആ വിദ്വാൻ്റെ പ്രേതം ഇപ്പോഴും അവിടെ കറങ്ങി നടക്കുന്നുണ്ടെന്ന് വിശ്വാസം. എന്നാൽ പകൽവേളയിൽ ആർക്കും ഈ പേടിയില്ല. ഏട്ടന് ഒട്ടുമില്ല. ചിലർ ആ പാറയിൽ അള്ളിപ്പിടിച്ചു കയറാനുള്ള ശ്രമത്തിൽ വീണു പോയിട്ടുണ്ട്. ഏട്ടൻ അതൊന്നും കാര്യമാക്കില്ല. “വീട്ടിൽ പറഞ്ഞാൽ അമ്പലക്കുളത്തിൽ നീന്തുമ്പോൾ മുക്കിക്കൊല്ലും” എന്ന ഭീഷണിയും! .കൊല്ലില്ലെന്നു അറിയാമെങ്കിലും അല്പം പേടിക്കാരിയായതുകൊണ്ട് സംഭവം രഹസ്യമാക്കി വെക്കുന്നതാണുത്തമം എന്നുവെച്ചു ഞാനുമങ്ങടങ്ങും .വലിയ തലച്ചുമടുമായി വരുന്ന ഞങ്ങളെക്കണ്ടു അമ്മ മൂക്കത്തു വിരൽ വെച്ചൊരു ചോദ്യമുണ്ട് .

“അല്ല ഇതെത്ര കർക്കടത്തിനാ ? ഞാൻ ചാവോളം വരേയ്ക്കുള്ളത് ആയീലോ ൻ്റെ ഉണ്ണ്യേ .”

മുന്നിൽ നിരത്തി വെച്ചിരിക്കുന്ന ദശപുഷ്പകൂട്ടിലേക്ക്‌ ഞങ്ങളുടെ കൃഷ്ണക്രാന്തിയുംചേരും. ഇതോടൊപ്പം താളും, അടയ്ക്കാമണിയനും ഒന്നിച്ചു വലിയൊരു മണ്ണുരുളയിൽ ചെടിച്ചട്ടിയിൽ ചെടി നടുന്നപോലെ പൂഴ്ത്തി “പെരേമ്പിൽ കുത്താൻ ” റെഡിയാക്കും .വള്ളുവനാടൻ ഗ്രാമങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ആദ്യപടിയാണിത്. മനസ്സ് മന്ത്രിക്കും .. “ദേ ഓണമിങ്ങെത്തി .”

കർക്കടകം ഒന്നിന് പുലർച്ചെ നാലുമണിക്ക് എണീറ്റ് കുളിച്ച് അച്ഛൻ തലേന്ന് ഒരുക്കിവെച്ച മൺകൂട്ട് പുരപ്പുറത്തു സമർപ്പിക്കുമ്പോൾ ഉറക്കച്ചടവോടെ ഞങ്ങൾ “പൂവേ പൊലി പൂവേ” എന്നു ആർപ്പു വിളിക്കും .ആ വിളിയിൽ ഓണക്കനവുണ്ട് ..അതിൻ്റെ പൊലിമയുണ്ട് .പിന്നെ കാണുന്നതും കേൾക്കുന്നതുമെല്ലാം ഓണമയം.

ഓണത്തിന് ശ്രീഭഗവതിയെ കുടിവച്ച് ഐശ്വര്യം വരുത്താൻ ശീവോതി (“ശ്രീഭഗവതി” എന്നതിൻ്റെ തത്ഭവം) ക്കൂടൊരുക്കണം! കുങ്കുമം, അക്ഷതം (അരി, നെല്ല് ഇവയുടെ മിശ്രിതം), ചാന്ത്, കണ്മഷി, ഗ്രന്ഥം, വസ്ത്രം വാൽക്കണ്ണാടി എന്നിവയ്ക്കു പുറമേ കിണ്ടിയിൽ നിറഞ്ഞ വെള്ളവും, ദശപുഷ്പമാലയും ചേർത്തുവേണം ശീവോതിക്കൂടൊരുക്കാൻ. ദശപുഷ്പം വെറുതെയങ്ങു വച്ചാൽപോരാ. വാഴയില വാട്ടി ചീന്തിയെടുത്ത് നാരുപോലെ പിരിച്ചു ദശപുഷ്പ്പങ്ങളെ ഒരു പ്രത്യേകക്രമത്തിൽ മാലയായിയൊരുക്കണം.

ആദ്യം മൂന്നു കറുകനാമ്പ്, പിന്നെ കറുകയും ചെറൂളയും കൂടെ, ശേഷം കൃഷ്ണക്രാന്തി & പൂവാംകുരുന്നില, മോക്ഷമി( മുയൽച്ചെവി) & മുക്കുറ്റി, നെല്പന & കയ്യോന്നി, ഉഴിഞ്ഞ & തിരുതാളി, വീണ്ടും മൂന്നു കറുകനാമ്പ്. ഇനി രണ്ടറ്റവും കൂട്ടിക്കെട്ടാം.. ദശപുഷ്പമാലയുമൊരുങ്ങി!

കർക്കടകം ഒന്നിനു കുളിച്ചു തൊഴുതു വന്നോളൂ. വിളക്കുവച്ച് ദശപുഷ്പം ചൂടിവന്നാലേ ചായ കിട്ടൂ ട്ടോ.. ഒന്നാന്തി മാത്രല്ല.. കർക്കടകം മുഴുവൻ! പോരുന്നോ ദശപുഷ്പം ചൂടാൻ?

– ഗിരിജാവാര്യർ

 

Previous Post

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5

Next Post

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

April 26, 2026

“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങിമേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തുലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ.." അയ്യോ.. ൻ്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ" "കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…"അടുക്കളയിൽ...

Next Post
ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

ചെക്കുന്ന് മലയുടെ സൗന്ദര്യം - കഥ 6

POPULAR

കടൽക്ഷോഭം

September 17, 2023
വനിതാദിനം –  മാർച്ച് 8, 2024

വനിതാദിനം – മാർച്ച് 8, 2024

March 9, 2024
മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

January 7, 2025
പ്ലാസ്റ്റിക്ക്

പ്ലാസ്റ്റിക്ക്

October 3, 2023
സ്വർണ്ണമെഡൽ

സ്വർണ്ണമെഡൽ

October 15, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • മാറ്റിവെച്ച മോഹങ്ങൾ – കഥ 8
  • ജീവിതാനുഭവങ്ങളുടെ ആഖ്യാന സ്വരം മുഴങ്ങുന്ന സർഗ്ഗാവിഷ്കാരങ്ങൾ
  • നായകൻ – അദ്ധ്യായം 8 – പുതിയൊരു താവളം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397