• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, June 3, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ലോക പിതൃദിനം – ജൂൺ 21, 2026

Loka Pithrudinam - Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
June 3, 2026
ലോക പിതൃദിനം –  ജൂൺ 21, 2026
16
VIEWS
Share on FacebookShare on WhatsappShare on Twitter

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ).

അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും കരുതലും നന്ദിയോടെ ഓർക്കുന്ന ഒരു ദിനമാണ്.

പലരും പറയുന്നതുപോലെ വാത്സല്യനിധി ആയിരുന്നു എൻ്റെച്ഛൻ എന്നൊന്നും എഴുതാൻ എനിക്ക് ധൈര്യമില്ല. സ്നേഹം ഉള്ളിലൊളിപ്പിച്ചു ശാസനയിലൂടെ ജീവിതപാഠങ്ങൾ ഉപദേശിച്ചിട്ടല്ല, നേരെ മറിച്ച് കാണിച്ചുതന്ന് പറക്കാൻ കൊതിച്ച എന്നിലേക്ക് ഞാനറിയാതെ ചിറകുകൾ ചേർത്തു വെച്ച അച്ഛന് പിതൃദിന ആശംസകൾ നേർന്നുകൊണ്ട് അച്ഛനോടൊപ്പമുള്ള ചില രസകരമായ ഓർമ്മകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

തൊണ്ണൂറുകളുടെ അവസാനം. എൻ്റെ ഭർത്താവ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അതുവരെ വർഷാവസാന അവധിക്ക് കൈനിറയെ ഫോറിൻ വസ്ത്രങ്ങളും സാധനസാമഗ്രികളും ആയി വരുന്ന ഒരു അതിഥിയായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം. ഇരുചക്രവാഹനത്തിൽ ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തൊക്ക കറങ്ങി നടന്നിരുന്ന ഞങ്ങൾക്ക് ഒരു കാർ വാങ്ങിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നായി. കാരണം മകന് പൊക്കം വെച്ചു. ഇരുചക്ര വാഹനത്തിൽ അവൻ മുമ്പിൽ ഇരുന്നാൽ അദ്ദേഹത്തിനു ഓടിക്കാൻ പറ്റാതായി. അങ്ങനെ ഒരു കാർ വാങ്ങിക്കാൻ തീരുമാനമായി.

മാരുതി കാർ വേണോ വാൻ വേണോ?

എസി ഉള്ളത് വേണോ ഇല്ലാത്തതു വേണോ?

അതോ ഡീസൽ അംബാസിഡർ വേണോ?…..

അങ്ങനെ ചർച്ച നീണ്ടു. അപ്പോഴാണ് വിദഗ്ധ അഭിപ്രായത്തിനായി അച്ഛനെ സമീപിച്ചത്. കേരളത്തിൽ എസിയുടെ ആവശ്യമേയില്ല എന്ന് അച്ഛൻ ശക്തിയുക്തം വാദിച്ചു. ആകെ ഏപ്രിൽ-മെയ് മാസങ്ങളിൽ മാത്രമാണ് അത്യുഷ്ണം ഉള്ളത്.അപ്പോഴേക്കും വേനൽമഴ എത്തും. ജൂണിൽ ഇടവപ്പാതിമഴ തുടങ്ങും.ഒക്ടോബറിൽ കർക്കിടക മഴ. ഡിസംബർ തുടങ്ങുന്നതോടെ മഞ്ഞുകാലം തുടങ്ങി. ആ സമയത്തൊക്കെ കേരളത്തിൽ നല്ല തണുപ്പാണ്. ഉപയോഗിക്കാതിരുന്നു എസി കേടാകും.അനാവശ്യ ആഡംബരങ്ങൾ വേണ്ട.അങ്ങനെ എസി ഇല്ലാത്ത ഒരു മാരുതി കാർ ഞങ്ങൾ സ്വന്തമാക്കി. അതുവരെ എനിക്ക് കൂട്ടിരുന്ന അച്ഛനുമമ്മയും ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തു നിന്ന് സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേക്ക് മടങ്ങി.

ആഴ്ചകളും മാസങ്ങളും കണ്ണടച്ചുതുറക്കുന്നതുപോലെ ഓടിപ്പോയി. സ്കൂൾ അവധി ആയതോടെ ഞങ്ങളും മൂവരും കാറിൽ അദ്ദേഹത്തിൻ്റെ നാടായ ആലപ്പുഴയിലേക്ക് പുറപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അവിടെ നിന്ന് ഇരിഞ്ഞാലക്കുടയിലും എത്തി. മൊബൈൽ ഒന്നും ഇല്ലാത്ത കാലം. അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടപ്പോൾ അച്ഛനും അമ്മയ്ക്കും വലിയ സന്തോഷം.

ഊണ് കഴിഞ്ഞു. നാലുമണി കാപ്പി കഴിഞ്ഞു. അച്ഛൻ ദൂരെ മാറിയിരുന്ന് എൻ്റെയും അമ്മയുടെയും സംസാരം ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മിണ്ടാട്ടമേയില്ല. എനിക്ക് അച്ഛൻ്റെ ആ ഇരിപ്പ് കണ്ടപ്പോൾ അതിശയം തോന്നി.ഞാൻ അടുത്ത് ചെന്ന് ചോദിച്ചു എന്താ മിണ്ടാതിരിക്കുന്നതെന്ന്.

അപ്പോൾ അച്ഛൻ്റെ ആ മറുപടിയാണ് എന്നെ ചിരിപ്പിക്കുകയും😀 ഒപ്പം ഏറെ ചിന്തിപ്പിക്കുകയും😂 ചെയ്തത്.

“നീ എന്തിനാണ് ഈ 8 വിരലിലും കൂടി 10 മോതിരം ഇട്ടിരിക്കുന്നത്? ഞങ്ങടെ നാട്ടിൽ ആൾക്കാർ കാശ് കടം ചോദിക്കാൻ വരുമ്പോഴാണ് ഇത്രയധികം മോതിരങ്ങൾ കയ്യിൽ അണിയുന്നത്.
അതുകൊണ്ട് നിന്നോട് മിണ്ടാൻ പേടിച്ചിരിക്കുകയാണ്. “

ആ സമയത്തെ വലിയൊരു ഫാഷൻ ആയിരുന്നു.എട്ടുവിരലിലും മോതിരം ഇട്ട് ചിലതിനൊക്കെ ഒരു തടമോതിരം കൂടി ഇടുന്നത്.

ഇത് കേട്ട് പൊട്ടിച്ചിരിച്ച എന്നോട് ചോദിച്ച അടുത്ത ചോദ്യം.
“ഗൾഫ് ശമ്പളത്തിൻ്റെ ധാടിയിലും മോടിയിലും ജീവിച്ചു പരിചയിച്ച നിനക്ക് കേരളത്തിലെ ഒരു സാധാരണ ഉദ്യോഗസ്ഥൻ്റെ ശമ്പളത്തിൽ ജീവിക്കാൻ സാധിക്കുന്നുണ്ടോ? “

ഞാൻ പറഞ്ഞു, കണക്കുകൂട്ടലുകളുടെ കാര്യത്തിൽ അച്ഛൻ്റെ മൂത്താപ്പ ആയി വരും അദ്ദേഹം.അതുകൊണ്ട് ഭയം ഒട്ടും വേണ്ട എന്ന്.

ഇത് ഇത്ര വലിയ കാര്യമാണോ എന്ന് വായനക്കാർക്ക് തോന്നാം. പക്ഷേ ഇതിനകത്ത് രണ്ട് വലിയ കാര്യങ്ങൾ ഉണ്ട്.

ഒന്ന്, ശീലിച്ചു വന്ന ആഡംബര ജീവിതം തുടർന്നാൽ അത് അവസാനം കൊണ്ടെത്തിക്കുന്നത് തീർത്താൽ തീരാത്ത ബാധ്യതകളിലേക്ക് ആകും. വരുമാനത്തിന് അനുസരിച്ച് ജീവിതച്ചെലവുകൾ ചുരുക്കി ജീവിച്ചില്ലെങ്കിൽ അദ്ദേഹം ഇനിയും ഗൾഫിലേക്ക് തന്നെ മടങ്ങേണ്ടി വരും. പഴയ പോലെ നിനക്ക് കൂട്ടിരിക്കാൻ ഞങ്ങൾക്കിനി തിരുവനന്തപുരത്തേക്ക് വരാൻ പറ്റില്ല. പിന്നെ എന്നോട് കാശ് കടം ചോദിക്കരുത്. ഞാൻ തരില്ല.

ഈ രണ്ട് കാര്യങ്ങൾ അച്ഛൻ എന്നെ ആ ഒരൊറ്റ മൗനത്തിലൂടെയും അതു കഴിഞ്ഞുള്ള ഈ തമാശയിലൂടെയും എന്നെ പറഞ്ഞു മനസ്സിലാക്കി എന്ന് വേണം കരുതാൻ. 🥰

ഓർമ്മകൾ കാലം മായ്ക്കാൻ കഴിയാത്ത മനസ്സിൻ്റെ നിധികളാണ്. ചില ഓർമ്മകൾ ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും, ചിലത് നിശബ്ദമായി കണ്ണ് നനയിക്കും. ജീവിതയാത്രയിൽ നമ്മെ പിന്തുടരുന്ന മധുരസുഗന്ധമാണ് നല്ല ഓർമ്മകൾ.

ഇപ്പോഴും എഴുത്തിൻ്റെയും വായനയുടെയും വഴിയിൽ കർമ്മനിരതനായി മുന്നേറിക്കൊണ്ടിരിക്കുന്ന അച്ഛനും എല്ലാ പിതാക്കന്മാർക്കും പിതൃദിനാശംസകൾ നേർന്നുകൊണ്ട്!🙏🙏

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

 

Previous Post

നിലച്ച ശബ്‌ദങ്ങൾ

Next Post

നായകൻ – അദ്ധ്യായം 7 – എരിയുന്ന കനലുകൾ

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

April 26, 2026

“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങിമേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തുലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ.." അയ്യോ.. ൻ്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ" "കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…"അടുക്കളയിൽ...

സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്

April 19, 2026

ഉണ്ണിമോളുടെ വാര്യേത്ത് ഓണമെത്തുന്നത് കർക്കടകം ഒന്നിനാ. കർക്കടകതലേന്ന് സ്കൂൾവിട്ടു വരുമ്പോൾ കാണണ കാഴ്ച അമ്മ പറമ്പിൽനടന്നു ദശപുഷ്പം ശേഖരിക്കുന്നതായിരിക്കും. പുസ്തക സഞ്ചി താഴെവെയ്ക്കുമ്പോഴേക്ക് ഏട്ടന് നിർദേശം കിട്ടിയിരിയ്ക്കും....

Next Post
നായകൻ – അദ്ധ്യായം 7 – എരിയുന്ന കനലുകൾ

നായകൻ - അദ്ധ്യായം 7 - എരിയുന്ന കനലുകൾ

POPULAR

സങ്കടപ്പുഴ

സങ്കടപ്പുഴ

September 2, 2023

കള്ളൻ

June 2, 2023
ലിസ്സി മാത്യു – ബെസ്ററ് എന്റര്‍പ്രൊണര്‍  ഓഫ്  2015

ലിസ്സി മാത്യു – ബെസ്ററ് എന്റര്‍പ്രൊണര്‍ ഓഫ് 2015

September 1, 2023
കാണാമറയത്തെ കിടാങ്ങൾ

കാണാമറയത്തെ കിടാങ്ങൾ

September 14, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 8

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 8

August 31, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • മാറ്റിവെച്ച മോഹങ്ങൾ – കഥ 8
  • ജീവിതാനുഭവങ്ങളുടെ ആഖ്യാന സ്വരം മുഴങ്ങുന്ന സർഗ്ഗാവിഷ്കാരങ്ങൾ
  • നായകൻ – അദ്ധ്യായം 8 – പുതിയൊരു താവളം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397