• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ലോക അൽഷിമേഴ്‌സ് മാസം

Loka Alzheimer's Masam - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 22, 2023
ലോക അൽഷിമേഴ്‌സ് മാസം
10
VIEWS
Share on FacebookShare on WhatsappShare on Twitter

സെപ്റ്റംബറിനെ അൽഷിമേഴ്സ് മാസം ആയും സെപ്റ്റംബർ 21നെ അൽഷിമേഴ്സ് ദിനമായും ലോകമെമ്പാടും ആചരിച്ചു വരികയാണ്. 1901 ൽ ഒരു സ്ത്രീയെ ചികിത്സിക്കുന്നതിന് ഇടയിൽ ഈ രോഗം ആദ്യമായി കണ്ടെത്തിയ ജർമൻ സൈക്യാട്രിസ്റ്റായ ‘അലോയിസ് അൽഷിമർ’ ൽ നിന്നാണ് രോഗത്തിന് ഈ പേര് ലഭിച്ചത്.

2005 ൽ ബ്ലസി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘തന്മാത്ര’ എന്ന ചിത്രമാണ് അൽഷിമേഴ്സ് എന്ന രോഗത്തെ കുറിച്ചും അത് ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളെ കുറിച്ചുമൊക്കെ മലയാളികളെ കൂടുതൽ ബോധവാന്മാരാക്കിയത് എന്ന് പറയാം. മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലാലേട്ടൻ ആ ചിത്രത്തിലൂടെ നേടി.

ഈ രോഗത്തിന് അടിമ ആയ ഒരു സ്ത്രീയെ എനിക്കറിയാമായിരുന്നു. ഒരു വെക്കേഷൻ അച്ഛനമ്മമാരോടൊപ്പം ചിലവഴിക്കാൻ ഇരിഞ്ഞാലക്കുടയിൽ പോയപ്പോൾ ഞാൻ കേട്ടറിഞ്ഞ അനുഭവ കഥയാണിത്.

അമ്മയുടെ പല ജോലിക്കാരികളിൽ ഒരാളായിരുന്നു കാർത്തു. ദിവസവും വരും. കുറച്ചുനേരം അമ്മയോട് സംസാരിച്ചിരിക്കും. മുറ്റം അടിക്കലും ചെടികൾക്ക് നനയ്ക്കലും പോലുള്ള പതിവ് ജോലികൾ ഒക്കെ ചെയ്യും. പിന്നെ കുറെ സമയം പറമ്പിലൊക്കെ നടന്ന് മാവ് പൂത്തോ ചക്ക മൂത്തോ പപ്പായ പാകമായോ എന്നൊക്കെ നോക്കും. ചക്ക മൂത്തുവെന്ന് ബോധ്യപ്പെട്ടാൽ ഉടനെ തോട്ടി കൊണ്ടുപോയി തനിയെ പലതവണ ശ്രമിച്ച് ഉന്തിയിട്ട് അതും താങ്ങിപ്പിടിച്ച് പിന്നാമ്പുറത്തെ അടുക്കളയിൽ കൊണ്ടുവന്ന് വയ്ക്കും. ഇതൊന്നും ആരും ആവശ്യപ്പെടാതെ തന്നെ ചെയ്യുന്ന സേവനങ്ങളാണ്. പഴുത്തു എന്ന് ബോധ്യപ്പെട്ടാൽ അത് വെട്ടി പറിച്ച് ചക്കക്കുരു നീക്കി ഭംഗിയാക്കി നമുക്ക് ഇത്കൊണ്ട് അലുവ ഉണ്ടാക്കാം എന്ന് പറയും. കുറച്ച് ശർക്കരയും നെയ്യും ഏലയ്ക്കാപ്പൊടിയും എടുത്ത് കൊടുത്താൽ കാർത്തു ഉരുളിയിലിട്ട് ഇളക്കി നല്ല സൂപ്പർ ആയി അലുവ ഉണ്ടാക്കി എടുക്കും. ഒരുവർഷം ഫ്രിഡ്ജിലെ ഫ്രീസറിൽ ടപ്പർവെയർ പാത്രത്തിൽ ഇരിക്കുന്ന അലുവ പുതുമ ഒട്ടും നഷ്ടപ്പെടാതെ അന്നത്തെ ദിവസം ഉണ്ടാക്കിയത് പോലിരിക്കും. വെള്ളത്തിൻ്റെ അംശം ഒട്ടും ഇല്ലാതെ ഭംഗിയായി ഇളക്കി എടുക്കുന്നതുകൊണ്ടാണ് ദീർഘനാൾ കഴിഞ്ഞാലും അത് കേട് വരാതിരിക്കുന്നത്. ദിവസവും വന്ന് നാട്ടുവാർത്തമാനവും പറഞ്ഞിരിക്കുന്ന കാർത്തു പെട്ടെന്ന് അപ്രത്യക്ഷയായി.

പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒരു ബന്ധു വീട്ടിൽ വന്നപ്പോഴാണ് അറിയുന്നത്. നിങ്ങൾ ഒരു മാസം ജോലി ചെയ്തിട്ട് ശമ്പളം കൊടുത്തില്ല അതുകൊണ്ടാണ് ഇവിടെ വരാത്തതെന്ന്. അങ്ങനെ വരാൻ വഴിയില്ലല്ലോ അവരെ എനിക്ക് എത്രയോ വർഷം കൊണ്ട് അറിയാം ഞാൻ ഒന്നു ചോദിക്കാം ചിലപ്പോൾ മറന്നു പോയതായിരിക്കും എന്ന് പറഞ്ഞു ബന്ധു. അമ്മ കൃത്യമായി ശമ്പളം കൊടുത്തിരുന്നു. പിന്നെ എന്താണാവോ കാർത്തു അങ്ങനെ പറഞ്ഞത് എന്ന് ഓർത്ത് അമ്മ സങ്കടപ്പെട്ടു. ഒരു മൂന്നു മാസം കൂടി കഴിഞ്ഞപ്പോൾ കാർത്തു പ്രത്യക്ഷപ്പെട്ട് എന്തൊക്കെയോ പറഞ്ഞു പഴയപോലെ ജോലിയിൽ പ്രവേശിച്ചു. ഞാൻ ശമ്പളം തന്നില്ലേ, പിന്നെന്താ അവരോട് അങ്ങനെ പറഞ്ഞതെന്ന്‌ ചോദിക്കുമ്പോൾ പരസ്പരബന്ധമില്ലാതെ സംസാരിക്കും. കൂടുതൽ ചോദ്യോത്തരങ്ങൾക്ക് നിൽക്കാതെ അമ്മ പുതിയ ജോലികൾ ഏൽപ്പിച്ചു. പിന്നെ ഒന്നാം തീയതി ശമ്പളം കൊടുക്കുമ്പോൾ രണ്ടുമൂന്നു പ്രാവശ്യം ശമ്പളം തന്നു കേട്ടോ എന്ന് ഓർമിപ്പിക്കും. പിന്നീടാണ് എല്ലാവർക്കും ബോധ്യപ്പെട്ടത് ഇവർക്ക് മറവി രോഗം പിടിപെട്ടു എന്ന്. അമ്മ മരിക്കുന്നതു വരെ കാർത്തുവിൻ്റെ സേവനം അവിടെ തുടർന്നിരുന്നു. അവരുടെ ഈ അസുഖം മനസ്സിലാക്കി ചുറ്റുമുള്ളവർ അനുഭാവപൂർവ്വം പെരുമാറി തുടങ്ങിയപ്പോൾ കുറച്ചു ഭേദപ്പെട്ടു എന്ന് പറയാം.

മസ്‌തിഷ്ക്കത്തിലുള്ള കോശങ്ങൾ ക്രമേണ ദ്രവിക്കുകയും തുടർന്ന് പ്രവർത്തന രഹിതം ആവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അൽഷിമേഴ്‌സ് രോഗിയായി തീരുന്നത്. ഒരിക്കൽ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനർജീവിപ്പിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ ഈ അസുഖത്തിന് ചികിത്സയും ഇല്ല.രോഗിയെ നേരത്തെ തിരിച്ചറിയുക. കൃത്യമായ പരിചരണം നൽകുക. ബന്ധുക്കളും സുഹൃത്തുക്കളും അവരെ ചേർത്തു പിടിക്കുക.അതേയുള്ളു ഏക പോംവഴി.

അമിതമായ ജോലിഭാരം, മാനസികസമ്മർദ്ദം, മദ്യപാനം, പുകവലി പോലുള്ള ദുഃശീലങ്ങളും വ്യായാമക്കുറവും കാരണം ചെറുപ്പക്കാരെയും ഈ രോഗം ഇന്ന് പെട്ടെന്ന് ആക്രമിക്കുന്നുണ്ടെന്നാണ് അറിവ്.

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 5

Next Post

താക്കോൽ

Related Rachanas

രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9
SALEEM PATHANAPURAM STORY

രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9

June 22, 2026

ഓണാഘോഷത്തിൻ്റെ ഭാഗമായി സാധനങ്ങൾ വാങ്ങാൻ കൂടുതൽ പേർ എത്തിയതു കാരണമാണ് രാമൻ നായർ കട അടയ്ക്കാൻ അൽപം വൈകിയത്. കടയുടെ പുറത്ത് നിരത്തിയിട്ട സാധനങ്ങളൊക്കയും ഓരോന്നായി എടുത്ത്...

വലുതാകുമ്പോൾ ആരാകണം?
Story 1

വലുതാകുമ്പോൾ ആരാകണം?

June 22, 2026

സ്വപ്നങ്ങൾക്ക് ഗ്രേഡില്ല; ഉത്തരങ്ങൾ മാറും!!😜 കൊച്ചുകുട്ടികളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്, നമ്മളും കുറച്ചുനേരത്തേക്കെങ്കിലും അവരുടെ ലോകത്തിൻ്റെ ഭാഗമാകുന്നു എന്ന അനുഭവമാണ്. അവരുടെ നിഷ്കളങ്കതയും...

നായകൻ – അദ്ധ്യായം 10 –  കനലിൽ ഉരുകിയ മനസ്സ്
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്

June 22, 2026

ആരോപണങ്ങളുടെ ഭാരം മുകുന്ദൻ്റെ മനസ്സിനെ വല്ലാതെ തളർത്തി. ജീവിതത്തിൽ ആദ്യമായി അയാൾ തോറ്റുപോയെന്ന് തോന്നി. സത്യസന്ധമായി ജീവിച്ചിട്ടും ചതിയുടെ കരിനിഴൽ തന്നെ വിടാതെ കനലിൽ പിന്തുടരുന്നത് അയാളെ...

നായകൻ – അദ്ധ്യായം 9 – അസൂയയുടെ കറുത്ത നിഴലുകൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 9 – അസൂയയുടെ കറുത്ത നിഴലുകൾ

June 22, 2026

കാലം മാറുമ്പോൾ മനുഷ്യരും മാറും. പക്ഷെ ഓർമ്മകൾ മാത്രം പഴയപടി തുടരും. മുകുന്ദൻ്റെ കഠിനാധ്വാനം കമ്പനിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സെക്യൂരിറ്റിയായി വന്ന ആൾ ഇന്ന് അഡ്മിനിസ്ട്രേഷനിൽ...

മണ്ണും മഷിയും
Nayana Mahesh Story

മണ്ണും മഷിയും

June 22, 2026

ജീവിതത്തിൽ എടുത്ത തെറ്റായ ഒരു തീരുമാനം എന്നും തിരക്ക് മാത്രം ഉള്ള ഒരുവൻ്റെ ഭാര്യ ആയതാണ്. പ്രണയിക്കുന്ന കാലത്ത് അയാൾ എനിക്ക് മോഹന വാഗ്ദാനങ്ങൾ ഒന്നും തന്നെ...

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
Krishna Poojappura Story

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര

June 12, 2026

സീൻ 1മുകുന്ദന്‍ ഭാര്യ രമ്യയോട് ഇന്ന് ജോണിക്കുട്ടിയുടെ വീട്ടില്‍ ഒന്നു പോയി. കണ്ടിട്ട് ദിവസങ്ങള്‍ ആയല്ലോ. എന്നെ കണ്ടതും ''വാടോ വാടോ'' എന്നു വിളിച്ച് മുറ്റത്തേക്ക് വേഗത്തില്‍...

Next Post
താക്കോൽ

താക്കോൽ

POPULAR

ശിക്ഷ

ശിക്ഷ

September 17, 2023
അടരാഴി

അടരാഴി

October 18, 2023

കൊല്ലവർഷം വരുത്തിയ വിന

July 5, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 12

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 12

October 18, 2023
പ്രശാന്ത പ്രകൃതി

പ്രശാന്ത പ്രകൃതി

September 2, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9
  • സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
  • വലുതാകുമ്പോൾ ആരാകണം?
  • നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397