ഋതുഭേദങ്ങൾ മാറി മറിയുന്ന
നമ്മ്ര നിശീഥിനിയിൽ..
ഇരുട്ടിനെ പ്രണയിച്ച കാർമേഘങ്ങൾ പോൽ,
അന്ധകാരത്തിൻ്റെ മൂടുപടത്തിൽ മുങ്ങി
നിൻ വാക്കുകൾ ഇടി മിന്നലായ്
എൻ ഹൃദയം പിളർക്കവേ…
പെയ്തൊഴിയാത്ത ഇടവപ്പാതിപോലെൻ,
പ്രണയത്തിൻ നിൻ ഓർമ്മകൾ,
ഇന്നെന്നിൽ അല തല്ലവേ….
പെയ്യാൻ വിതുമ്പി നിൽക്കുന്ന
കാർമേഘങ്ങൾ പോൽ
എൻ നയനങ്ങൾ നിന്നെ തിരയവേ…
രാവിൻ യാമങ്ങളിൽ, പകലിൻ ചൂടിൻ
വേനലിൻ ദാഹം തീർക്കാൻ,
നീയെത്തും നേരം…
മണ്ണിനു ജീവൻ നൽകി പുഞ്ചിരി തൂവി
നിൻ ഗന്ധം മണ്ണിൻ പരിമളമായി
കാറ്റിൽ പറത്തവേ…
അറിയുന്നു ഞാൻ നീ എന്നിൽ
എത്രമാത്രം പെയ്തിറങ്ങിയെന്ന സത്യം
ഒടുങ്ങാത്തൊരു പ്രണയം പോൽ
നീ എന്നിൽ പെയ്തൊഴിയാതെ നിൽക്കവേ
ജാലക ചില്ലിൽ നിൻ രൂപം…
കാലങ്ങൾ മാറിയാലും
ഋതുക്കൾ മാറിയാലും
നീ മാത്രം നിന്നോർമ്മകൾ മാത്രം
പെയ്തൊഴിയാതെൻ കൂടെ….
– അനു ബാല ഭരതന്നൂർ












