• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Tuesday, August 4, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

Swapnashalabhangal 4 - Ormakurippu By Girija Varier

Girija Varier by Girija Varier
April 26, 2026
സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
23
VIEWS
Share on FacebookShare on WhatsappShare on Twitter

“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധ
ലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങി
മേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തു
ലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ..”

അയ്യോ.. ൻ്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ”

“കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…”
അടുക്കളയിൽ പിടഞ്ഞോടി, പച്ചവിറക് ഊതിയൂതി മകൾക്ക് യുവജനോത്സവത്തിനാലപിക്കാനുള്ള പദ്യം ഓർമ്മയിൽനിന്നു പറഞ്ഞുതരുന്ന എൻ്റെ അമ്മയില്ലെങ്കിൽ ഇന്നീക്കാണുന്ന ഗിരിജാവാര്യർ വട്ടപ്പൂജ്യം!
ജീവിച്ചിരിപ്പുണ്ടെങ്കിൽ അമ്മയ്ക്കിതു എൺപത്തിഒമ്പതാം വയസ്സ്. അമ്മയുടെ കാലത്ത് പത്താംക്ലാസിൻ്റെ കടമ്പ കടക്കുന്നവർ ദുർല്ലഭം. എന്നിട്ടും അമ്മ പാസ്സായി. എളുപ്പം ജോലിയും കിട്ടുമായിരുന്നു. പറഞ്ഞിട്ടെന്താ?ഉപരിപഠനത്തിനും, ജോലിക്കും ഉതകാതെ അമ്മയുടെ സർട്ടിഫിക്കറ്റ് ഇരുമ്പുപെട്ടിക്കടിയിൽ പൊടിഞ്ഞുതീർന്നു. അമ്മയുടെജീവിതംപോലെ! പത്തുമക്കളുള്ള അവരുടെ കുടുംബത്തിൽ, മൂന്നു ആൺകുട്ടികൾ മാത്രം കോളേജിൻ്റെ പടി കണ്ടു.

ഹൈസ്കൂൾ അദ്ധ്യാപകനെ വിവാഹം കഴിച്ചപ്പോൾ അമ്മ മോഹിച്ചിരിക്കാം, ഒരു വഴിതുറന്നുകിട്ടുമെന്ന്! എന്നാൽ വിവാഹമേ വേണ്ടെന്നുവച്ചുനിൽക്കുകയായിരുന്ന അച്ഛൻ അമ്മയെ കല്യാണംകഴിച്ചത്, വൃദ്ധരായ ചെറിയമ്മമാരുടെ (അച്ഛൻ്റെ അമ്മ നേരത്തേ മരിച്ചു) പരിപാലനത്തിനായിരുന്നു എന്നറിഞ്ഞപ്പോൾ അമ്മ തകർന്നുപോയി. തേവർക്ക് മാലകെട്ടിയും, വയസ്സായ ചെറിയമ്മമാരെ പരിപാലിച്ചും കഴിഞ്ഞ അമ്മ അന്നൊരു തീരുമാനമെടുത്തു. തൻ്റെ കുട്ടികൾക്കു ഈ ഗതിവരരുത് എന്ന്. അവർ ഇൻഡിപെൻഡന്റ് ആവണം എന്ന്. ബാങ്കുദ്യോഗസ്ഥന്മാരേക്കാൾ ട്രാൻസ്ഫർ ആയിരുന്നു അന്ന് അദ്ധ്യാപകനായ എൻ്റെ അച്ഛന്. (എനിക്കുതന്നെ അദ്ഭുതം തോന്നിയിട്ടുള്ള കാര്യം) കേരളത്തിൽ വടക്കുനിന്ന് തെക്കുവരെയുള്ള മിക്ക ജില്ലകളിലും അച്ഛൻ ജോലിചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ പ്രായമായ രണ്ടു സ്ത്രീകളെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയുംവച്ച് അമ്മ തനിച്ച് വീട്ടിൽ! പാവം,എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകണം!

“I wandered lonely as a cloud
That floats on high o’er vales & hills
വേഗം എഴുതിതീർക്ക്.. ഇപ്പൊ ഒമ്പതരയാവും..”

“വരസ്യാരേ, ഈ തുളസി ഇങ്ങനെ കതിരായിവച്ചാൽ ഞാൻ എന്താ ചെയ്യാ? ഇതൊന്ന് ഇതളാക്കിയിട്ടുവേണം വയ്ക്കാൻ! പഠിപ്പിക്കാൻ സ്കൂളില് മാഷൻമാര് ല്ല്യേ കുട്ട്യേ?”
ശാന്തിക്കാരൻ.

അദ്ദേഹത്തെ കുറ്റപ്പെടുത്തിയതല്ല. അത് അദ്ദേഹത്തിൻ്റെ പണിയല്ല
പകുതി കെട്ടിയമാല അവിടെയിട്ടിട്ട് അമ്മ പൂ ഇതളാക്കാൻ ഓടും. പൂജ കഴിഞ്ഞു വിളക്കുകളും കിണ്ടിയും കഴുകിക്കഴിയുമ്പോഴേക്കും ചെറിയമ്മമാരുടെ പരാതികൾ തുടങ്ങിയിട്ടുണ്ടാകും.
ക്ഷേത്രത്തിലെ കിഴക്കേകെട്ടിനടുത്തെത്തുമ്പോൾ, ഇപ്പോഴും എനിക്ക്, വാഴനാരിനോടും പൂക്കളോടും യുദ്ധംവെട്ടുന്ന അമ്മയുടെ നേർത്ത ശബ്ദം കേൾക്കാം. കൂടെ അമ്മയുടെ പിന്നാലെ നോട്ടുപുസ്തകവും പേനയുമെടുത്ത്, മാല കെട്ടുന്നിടത്തുപോലും സ്വൈര്യം കൊടുക്കാത്ത ഒരു പാവാടക്കാരിയുടെ വെപ്രാളവും.

– ഗിരിജാവാര്യർ

Previous Post

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി

Next Post

“ഡ്രാക്കുള നമ്മുടെ ആളാ” – കൃഷ്ണ പൂജപ്പുര

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ

June 22, 2026

മഴ.. മഴ.. മഴ.. മഴയെപ്പറ്റി കുറിച്ചിടുമ്പോൾ കുഞ്ഞോർമ്മകളോളംതള്ളി അകത്തേക്കു കയറിവരുന്നു. "കഴിഞ്ഞത് അസ്പഷ്ടമല്ല, അതു അതാര്യവുമില്ല." ആരെപ്പോൾ പറഞ്ഞതാണെങ്കിലും അതൊരു സത്യമാണ്. ഓർക്കാൻ പലതുമുണ്ട്. ബാഹ്യതലത്തിൽ ബന്ധമില്ലാത്ത...

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

Next Post
“ഡ്രാക്കുള നമ്മുടെ ആളാ” – കൃഷ്ണ പൂജപ്പുര

“ഡ്രാക്കുള നമ്മുടെ ആളാ” - കൃഷ്ണ പൂജപ്പുര

POPULAR

കവിതയൊരു യുദ്ധം

കവിതയൊരു യുദ്ധം

June 28, 2026

കൊറോണക്കാലത്തെ ലീസ്, വെറും പാട്ടം!

June 8, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 11

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 11

August 31, 2023

ആഹ്വാനം

September 17, 2023
ഒന്നിങ്ങു വരൂ

ഒന്നിങ്ങു വരൂ

June 28, 2026

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397