• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, June 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

പൊരിങ്ങൽ ഇടതുകര പദ്ധതി

Poringal Edathukara Padhathi - Lekhanam By Johny. T. R.

Johny. T. R. by Johny. T. R.
July 18, 2023
28
VIEWS
Share on FacebookShare on WhatsappShare on Twitter

പൊരിങ്ങൽ ഇടതുകര പദ്ധതി:-

കേരളത്തിൽ ജലത്തിൻ്റെ ശക്തിയുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ പെരിയാറിനും രണ്ടാം സ്ഥാനം പമ്പയാറിനും മൂന്നാം സ്ഥാനം ചാലക്കുടി പുഴയ്ക്കുമാണ്. കാട്ടിലുള്ള ഒരുക്കൊമ്പനും നാട്ടിലെ പുത്തൻവേലിക്കരക്കും ഇടക്കുള്ള നദിയാണ് ചാലക്കുടിപ്പുഴ. അത് പെരിയാറിൻ്റെ വടക്കെ കൈവഴിയിൽ ലയിക്കുന്നു. ചാലക്കുടി നദിയുടെ പോഷനദികളായ പറമ്പിക്കുളവും ഷോളയാറും തുടക്കത്തിൽ തമിഴ്നാടിൻ്റെ ഒരു ഭാഗത്ത് കൂടെ ഒഴുകുന്നു. അതിനാൽ അവിടെ അതൊരു ഉഭയ സംസ്ഥാന നദിയാണ്. അതുകൊണ്ടാണ് പറമ്പിക്കുളം – ആളിയാർ പ്രോജക്ട് ഉടമ്പടി (PAP എഗ്രിമെന്റ്) വേണ്ടി വന്നത്. നദീമാർഗ്ഗം വെള്ളച്ചാട്ടങ്ങൾ നിറഞ്ഞതാണ്. കാടരുടെ ഭാഷയിൽ വെള്ളച്ചാട്ടത്തിന് ‘കുത്ത് ‘ എന്ന് പറയും. അതുകൊണ്ട് സ്ഥലങ്ങളുടെ പേര് പൊരിങ്ങൽകുത്ത്, വാഴച്ചാൽ കുത്ത്, അതിരപ്പള്ളി കുത്ത് എന്നിങ്ങനെയും പറയുന്നു.
പൊരിങ്ങൽകുത്തിൽ ഇരുപത്തിയാറു മീറ്റർ പൊക്കമുള്ള ഒരു കരിങ്കൽ അണ കെട്ടുന്നു. അതുമൂലം 3.2 കോടി ഘനമീറ്റർ (മുപ്പത്തിരണ്ട് മില്യൺ ക്യുബിക്ക് മീറ്റർ) വ്യാപ്തിയുള്ള ഒരു ജലാശയം രൂപം കൊള്ളുന്നു. അതിൽ നിന്ന് 166മീറ്റർ   നീളമുള്ള കനാലിലൂടെ വെള്ളം തുരങ്കത്തിലെത്തുന്നു. 1228 മീറ്ററാണ് തുരങ്കത്തിൻ്റെ നീളം.  837 മീറ്റർ പൈപ്പ് ലൈൻ. 8 മെഗാവാട്ട് വീതം വൈദ്യുതി ഉണ്ടാക്കാൻ കഴിവുള്ള നാലു യന്ത്രങ്ങൾ. അടുത്തു തന്നെ വേറൊരു  പവർ ഹൗസ്. 16 മെഗാവാട്ടിൻ്റെ ഒരു യന്ത്രം. ആകെ നാല്പത്തിയെട്ട് മെഗാവാട്ട്.

അതിരപ്പള്ളി പദ്ധതി:-

ചാലക്കുടി പുഴയിൽ ഒരു പുതിയ അണക്കെട്ട് പണിയുക. ജലാശയത്തിന് നൂറ്റിനാല് ഹെക്ടർ ഭൂമി വേണം: മൊത്തം വേണ്ടത് നൂറ്റിനാല്പത് ഹെക്ടർ. ഇപ്പോഴത്തെ വെള്ളച്ചാട്ടത്തിൻ്റെ ഭംഗി നിലനിർത്താൻ മൂന്ന് മെഗാവാട്ടിൻ്റെ ഒരു വൈദ്യുതി നിലയം ഡാമിന് തൊട്ടു താഴെയുണ്ടാക്കുക. നൂറ്റിയറുപത് മെഗാവാട്ടിൻ്റെ വേറൊരു പവർഹൗസ് നിർമ്മിക്കുക. രണ്ടിലും കൂടി ഒരു വർഷം മുപ്പത്തി ഏഴ് കോടി യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുക. ഇതാണ് രൂപകൽപ്പനയിലുള്ളത്.
കേന്ദ്രാനുമതി ലഭിച്ചു. എന്നാൽ പലവിധ കേസുകൾ  കാരണം പണിക്ക് പുരോഗതി ഉണ്ടായില്ല. ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത് ഇത് നാലാം തവണയാണ്.
ചാലക്കുടി പുഴ തടത്തിൽ ജീവിക്കുന്ന ഒരു പഴയ ഗോത്ര സമുദായമാണ് കാടർ . ഇത്തരക്കാരെ വേറൊരിടത്തും കാണുകയില്ലെന്ന് ചിലർ കരുതുന്നു. അവരുടെ ഇരുപത്തിയെട്ട് കുടുംബങ്ങളുള്ള  പുകലപാറ ഊര് ഡാം വരുമ്പോൾ മുങ്ങും. ഒമ്പത് കാടർ ആദിവാസി ഊരുകൾക്ക്  2006 ലെ  വനാവകാശ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ 2014 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിൽ നിന്ന് സാമൂഹികവനാവകാശം (കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്) ലഭിച്ചിട്ടുണ്ട്.
ഈ കുടുംബങ്ങളെ അവർ ഇപ്പോൾ താമസിക്കുന്നതിൻ്റെ അടുത്ത് തന്നെ പുനരധിവസിപ്പിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും ഒരു ഏക്കർ സ്ഥലവും ശൗചാലയം, പൊതു ശശ്മാനം  തുടങ്ങി പൊതു ആവശ്യങ്ങൾക്കായി അഞ്ച് ഏക്കർ സ്ഥലവും നൽകും. പദ്ധതി മൂലം 28.62 ഹെക്ടർ വനം നഷ്ടപ്പെടും. പകരം വനം വച്ച് പിടിപ്പിക്കാൻ വനം ആവശ്യപ്പെട്ട തുക വൈദ്യുതി ബോർഡ് അടച്ചിട്ടുണ്ട്.വനാവകാശ നിയമപ്രകാരം പദ്ധതിക്ക് കാടാർ ആദിവാസി സമുദായത്തിൻ്റെ അനുമതി വേണമത്രെ.വനം കയ്യേറ്റക്കാരും നദീ സംരക്ഷണ സമിതിക്കാരും ഇപ്പോൾ ഈ ഭാഗത്ത് വിനോദ സഞ്ചാരികൾ വരുന്നതു കൊണ്ട് ഗുണം കിട്ടുന്നവരും പദ്ധതി വരാതിരിക്കാൻ ശ്രമിക്കുന്നു.
വിനോദ സഞ്ചാരികൾക്ക് എല്ലായിടത്തും കയറിയിറങ്ങി നടക്കുന്നതിന് രണ്ടു കൂട്ടരും ഫീസ് ഈടാക്കുന്നു. ഒരു കൂട്ടർ വനം വകുപ്പാണ്. കാടിൻ്റെ അകത്തെ റോഡുകളുടേയും മറ്റും അറ്റകുറ്റപണിക്കായി ഒരു ഫീസ് വാങ്ങുന്നു. കൂടുതൽ തുക കൊടുക്കേണ്ടത് സംരക്ഷണ സമിതിയുടെ പാസ്സിനാണ്. അവർക്ക് തുക പിരിക്കാൻ സർക്കാരിൽ നിന്നും അനുവാദമുണ്ട്. അതിൻ്റെ കണക്കൊന്നും സർക്കാർ ചോദിക്കാറില്ലെന്ന് തോന്നുന്നു. പിരിഞ്ഞു കിട്ടുന്നതിൻ്റെ നല്ലയൊരു ഭാഗം ഈ പദ്ധതി വരാതിരിക്കാനുള്ള ശ്രമങ്ങൾക്ക് ചെലവാക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിനോദ സഞ്ചാരികളിൽ ഒന്നുരണ്ടു പേർ പാസ് വാങ്ങിക്കാൻ പോകും. അവരുടെ കൂടെ വന്നവർ കൂട്ടം കൂടി നിൽക്കും. അവരുടെയടുത്ത് ഒന്നുരണ്ടു പേർ പറയും “ അതിരപ്പള്ളി പദ്ധതി വരുന്നതോടു കൂടി ഇവിടത്തെ കാഴ്ചയൊക്കെ അവസാനിക്കാൻ പോകുന്നു. അതുകൊണ്ട് ഇത് നടപ്പാക്കാതിരിക്കാൻ വേണ്ട വഴികൾ തേടണം”. ഇതാണ് പറയുന്നതിൻ്റെ ചുരുക്കം. ദിവസവും നടക്കുന്ന ജനസമ്പർക്ക പരിപാടി! സർക്കാർ അനുവാദത്തോടെ കാശ് പിരിക്കുന്നവരുടെ ഉപദേശം!
വാഴച്ചാൽ കാടർ കോളനിയിലെ ഊര് ഭരിക്കുന്നത് ഒരു വനിതയാണ്, ഊര് മൂപ്പത്തി. അംഗനവാടി അധ്യാപികയാണ്. അവരെ മുൻപിൽ നിറുത്തി റിവർ റിസർച്ചു സെൻറ്ററുകാരും സർക്കാർ അനുവാദത്തോടെ പൈസ പിരിക്കുന്ന നദീസംരക്ഷണ സമിതിക്കാരും കൂടി വാഴച്ചാൽ ഊര് കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സത്യവാങ്മൂലം നൽകിയിരിക്കുന്നു.

പദ്ധതിയുടെ ഗതി ‘അധോഗതി‘യിലേക്കാണ്. മഴയുടെ അളവെടുക്കുന്ന ജോലി മാത്രം നടക്കുന്നു.

ജോണി ടി. ആർ.
Retd.ചീഫ് എഞ്ചിനീയർ(KSEB )
ഇരിഞ്ഞാലക്കുട.
trjohny@gmail.com

Previous Post

ദേശീയ ലോട്ടറി ദിനം ജൂലൈ – 17

Next Post

കളി മലയാളിയോടോ?

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

April 26, 2026

“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങിമേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തുലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ.." അയ്യോ.. ൻ്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ" "കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…"അടുക്കളയിൽ...

Next Post

കളി മലയാളിയോടോ?

POPULAR

കർക്കടക മാരി

കർക്കടക മാരി

September 1, 2023
പള്ളിക്കാട്  – ഭാഗം 9

പള്ളിക്കാട് – ഭാഗം 10

December 19, 2024
മുചി

മുചി

March 25, 2024
വെറുപ്പ്

വെറുപ്പ്

October 21, 2023

നഷ്ടസ്മൃതികൾ

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
  • ദേഷ്യം
  • നീ വരുന്നപോൽ
  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397