• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

എഞ്ചിനീയർ ദിനം – സെപ്റ്റംബർ 15

Engineer Dinam - September 15 - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 16, 2023
എഞ്ചിനീയർ ദിനം – സെപ്റ്റംബർ 15
12
VIEWS
Share on FacebookShare on WhatsappShare on Twitter

എഞ്ചിനീയറിംഗ് രംഗത്തെ അതികായകനും ഭാരതരത്ന അവാർഡ് ജേതാവുമായ വിശ്വേശ്വരയ്യരുടെ ജന്മ വാർഷികത്തിൻ്റെ സ്മരണക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.രാജ്യത്തിൻ്റെ വികസനത്തിൽ എൻജിനീയർമാരുടെ സംഭാവനകൾ അംഗീകരിക്കുന്നതിനായി 1968 മുതൽ ആണ് എൻജിനീയർ ദിനം ആഘോഷിച്ചു തുടങ്ങിയത്.

സർ മോക്ഷകുണ്ഡം വിശ്വേശ്വരയ്യ സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്നെ ഭാവി സ്വപ്നം കാണുകയും വിദഗ്ധരുടെ കൂട്ടായ്മകളിലൂടെ അവ പ്രാവർത്തികമാക്കുകയും ചെയ്ത മഹത് വ്യക്തിയാണ്.വിശ്വേശ്വരയ്യയെന്ന മഹാസാങ്കേതിക വിദഗ്ദ്ധൻ്റെ പാത പിൻതുടരാൻ ഓരോ സാങ്കേതിക വിദഗ്ദ്ധനും പ്രചോദനം ഏകാനാണ് അദ്ദേഹത്തിൻ്റെ ജന്മദിനമായ സെപ്റ്റംബർ പതിനഞ്ചാം തീയതി സാങ്കേതിക വിദഗ്ദ്ധരുടെ ദിനമായി ആചരിക്കുന്നത്.

ഒരു ഡോക്ടറുടെ തെറ്റ് ആറടി മണ്ണിൽ തീരുന്നു. ഒരു നിയമജ്ഞൻ്റെ പിഴവ് ആറടി കയറിൽ ആടുന്നു. എന്നാൽ ഒരു എൻജിനിയറുടെ തെറ്റുകൾ അയാളെത്തന്നെ നശിപ്പിക്കുന്നു. രാഷ്ട്ര പുനർ നിർമ്മാണത്തിൽ എഞ്ചിനീയർമാർക്കുള്ള പങ്ക് വളരെ നിർണ്ണായകമാണ്. ഇത് എത്ര സ്തുത്യർഹമായി നിർവഹിക്കാം എന്നുള്ളതാണ് അവരുടെ പരിഗണന.

ഭാഷയും കണക്കും രണ്ടുംകൂടി ഒരാൾക്ക് ഒരുപോലെ വഴങ്ങില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എൻ്റെ അച്ഛൻ (ടി. ആർ.ജോണി) ഈ കാര്യത്തിൽ വ്യത്യസ്തൻ ആണെന്ന് പറയാം.

അദ്ദേഹം തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് പാസ്സായി, (ഇന്നത്തെ C. E. T.) 1956 ൽ പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എൻജിനീയറായി നിയമിതനായി. പിന്നീട് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിലേക്ക് മാറി. ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസിൻ്റെ ചാർട്ടേഡ് എഞ്ചിനീയർ ആണ്. അതിലെ ഫെലോഷിപ്പുമുണ്ട്. കേരളത്തിലെ ഏക റോക്‌ഫിൽ ഡാം ആയ ആനയിറങ്കൽ ഡാമിൻ്റെ മുഖ്യശില്പി ഇദ്ദേഹമാണ്. മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച ആനയിറങ്കൽ ഡാമിലെ തുടക്കം മുതൽ ഒടുക്കം വരെ ആസൂത്രണത്തിലും നിർവ്വഹണത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അച്ഛൻ. അവരുടെ പേര് വിവരങ്ങൾ ഒരു ഫലകത്തിൽ അവിടെ ആലേഖനം ചെയ്തിട്ടുണ്ട്. അസ്തിവാരത്തിൽ മണൽ മാത്രം ആയിട്ടുള്ള ഒരു റോക്‌ഫിൽ ഡാം ഇന്ത്യയിൽ വേറെ ഒരിടത്തുമില്ല.1988ൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ചീഫ് എൻജിനീയറായി. 1990 ൽ റിട്ടയർ ചെയ്തു.

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം അക്ഷരലോകത്തേക്ക് കടന്നു. 34 വർഷത്തെ സർവീസ് അനുഭവങ്ങൾ ‘ഒരു എൻജിനീയറുടെ സർവീസ് ഉത്സവം’ എന്ന പേരിൽ അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ഓൺലൈൻ പത്രം ആയ മലയാളി മനസ്സിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഇ.ബുക്കും ഇറക്കിയിട്ടുണ്ട്.

സിംഗപ്പൂർ യാത്ര (കുട്ടികൾക്കുള്ള യാത്രാവിവരണം ) ന്യൂഡൽഹി മുദ്ര ബുക്സ് 2007 ൽ പുറത്തിറക്കി. മലയാളം വായിക്കാൻ അറിയാത്ത, എന്നാൽ ഇംഗ്ലീഷ് അറിയുന്ന പ്രവാസി മലയാളികൾക്ക് ഉപകാരപ്പെടുന്ന ലേഖനങ്ങൾ കേരള സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഉണ്ട്.

മാധ്യമം, സഹകാര്യം, പെൻഷൻ ബുള്ളറ്റിൻ,കേരള കോളിംഗ്, ജനപഥം എന്നിവയിൽ ലേഖനങ്ങൾ സ്ഥിരമായി എഴുതാറുണ്ട്.

ഒരു രാജ്യത്തിൻ്റെ വളർച്ചയിൽ ഏറ്റവും വലിയ സംഭാവന നൽകുന്നവരിൽ എൻജിനീയർമാർ ഉൾപ്പെടുന്നു. എൻജിനീയർമാർക്ക് അവരുടെ തലച്ചോറും പേനയും ഉപയോഗിച്ച് എന്തും സൃഷ്ടിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട്. അത്തരം അത്ഭുതകരമായ മനസ്സുകൾക്ക് എൻജിനീയർ ദിനാശംസകൾ നേരുന്നു; ഒപ്പം എൻ്റെ അച്ഛനും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർക്കും.

– മേരി ജോസി മലയിൽ തിരുവനന്തപുരം

Previous Post

ഭാഗ്യം

Next Post

ഒരു ആൻറിന പുരാണം

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
ഒരു ആൻറിന പുരാണം

ഒരു ആൻറിന പുരാണം

POPULAR

ഭൂതങ്ങളുടെ കാലം

September 18, 2023
ജീവിതനൗകയിൽ

ജീവിതനൗകയിൽ

September 2, 2023

വാകപ്പൂക്കൾ

June 20, 2023
മുൻജന്മ ബന്ധം

മുൻജന്മ ബന്ധം

December 5, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 7

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 7

January 31, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397