• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഒരു ആൻറിന പുരാണം

Oru Antenna Puranam - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 16, 2023
ഒരു ആൻറിന പുരാണം
20
VIEWS
Share on FacebookShare on WhatsappShare on Twitter

1981 ൽ ഞാനെൻ്റെ ഒരു കൂട്ടുകാരിയുടെ എറണാകുളത്തുള്ള ഫ്ലാറ്റിലേക്ക് പോയപ്പോഴാണ് ഈ ഫ്ലാറ്റും ടിവിയും ആദ്യമായി കാണുന്നത്. അക്കാലത്താണ് ആദ്യമായി ഈ ഫ്ലാറ്റുകൾ എറണാകുളത്ത് തലപൊക്കി തുടങ്ങിയത്. എല്ലാ ഫ്ലാറ്റുകളുടെയും ബാൽക്കണിയിൽ നിന്നും ചെറിയ മീൻ മുള്ള് പോലെ ഒരു സാധനം പുറത്തോട്ട് തള്ളി നിൽക്കുന്നുണ്ട്. ഫ്ലാറ്റിൽ തുണി ഉണക്കാൻ ഉള്ള സംവിധാനം ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. കൂട്ടുകാരിയുടെ വീട്ടിലെ ടിവി അന്ന് ഒരു കൗതുകവും അതിനപ്പുറം ഒരു അത്ഭുത പെട്ടിയും ആയിരുന്നു.

ഇത് ആൻറിന ആണെന്നും ദൂരദർശൻ വരുന്നതോടെ മലയാളം പരിപാടികൾ വീട്ടിലിരുന്ന് കാണാൻ പറ്റുമെന്നൊക്കെയുള്ള അറിവ് തികച്ചും പുതുമ ഉള്ളതായി തോന്നി. അതിനടുത്ത വർഷം വിദേശത്തു നിന്നും കൊണ്ടുവന്ന ഒരു ടി വിയും വി സി ആറും വാങ്ങിക്കാൻ അദ്ദേഹം പോയി. മൂന്നാലു പേരെ കൂട്ടിയാണ് അദ്ദേഹം അന്ന് ഈ ടീവി കാണാൻ പോയത്. വിലപറഞ്ഞു ഉറപ്പിച്ചു. പെണ്ണുകാണൽ ചടങ്ങ് പോലെ ടിവിയെ കുറിച്ച് അറിയാവുന്നവരെയൊക്കെ കൊണ്ട് കാണിച്ചു, എല്ലാവരുടെയും സമ്മതം വാങ്ങി. വീട്ടിൽവന്ന് രണ്ട് കിടക്ക, കമ്പിളിപ്പുതപ്പ്, തലയിണ, ടിവി കുലുങ്ങാതെ പിടിക്കാൻ രണ്ടു മൂന്ന് പേർ അങ്ങനെ എല്ലാ സന്നാഹങ്ങളുമായി ടിവി വാങ്ങാനെത്തി. ഗൾഫുകാരൻ ടിവി പ്രവർത്തിപ്പിച്ച് കാണിച്ചു കാശുവാങ്ങി. ഇനി യാത്രയിലോ മറ്റോ കുടുക്കമോ വല്ലതും ഉണ്ടായി ടിവി പ്രവർത്തിച്ചില്ലെങ്കിൽ എന്നെ കുറ്റം പറയരുത്. നമ്മൾ തമ്മിലുള്ള ഇടപാട് ഇവിടെ അവസാനിച്ചു എന്ന് പറഞ്ഞ് കൈ കൊടുത്തു പിരിഞ്ഞു. വാനിനു പുറകിൽ ടിവിയും വി സി ആറുമായി 3 ആൾക്കാർ രണ്ട് മെത്തയ്ക്ക് ഇടയിൽ സുരക്ഷിതമായി ടിവി വെച്ച് ഒരു ഗർഭിണിയെ ആശുപത്രിയിൽ എത്തിക്കുന്ന സൂക്ഷ്മതയോടെ ഗട്ടറിൽ ഒന്നും വീഴ്ത്തിക്കാതെ പതുക്കെ ഓടിച്ച് വീട്ടിലെത്തി.ദൈവമേ ടിവി ഓൺ ചെയ്യുമ്പോൾ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ചു. ടെക്നീഷ്യന്മാരും ടിവി വിദഗ്ദ്ധരും ഒക്കെ കൂടി ടിവി ഫിറ്റ്‌ ചെയ്തു. വി.സി.ആറിൽ സിനിമ ഇട്ടു. വെള്ളിത്തിരയിലെ നായകന്മാരെ ഒക്കെ വീട്ടിൽ കണ്ടപ്പോൾ ഒരു ദീർഘനിശ്വാസം വന്നു. ആദ്യകടമ്പ കടന്ന് കിട്ടി.

ഇനി അടുത്ത പരിപാടി പുരപ്പുറത്ത് ആൻറിന പിടിപ്പിക്കലാണ്. പിറ്റേ ദിവസം 20 അടി നീളമുള്ള പൈപ്പ് വാങ്ങി വയ്ക്കാൻ പറഞ്ഞിരുന്നു. ആൻറിനയുമായി ആളെത്തി. പുരപ്പുറത്തു കയറി ഇരിക്കുന്ന ആളെ കണ്ടു ആ കോളണിയിൽ എല്ലാവരും ഓടിക്കൂടി. ഇയാൾ എന്താണ് ഈ പുര പുറത്തിരുന്ന് ചെയ്യുന്നത് എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. ടിവിയുടെ ആൻറിന പിടിപ്പിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ചേരിതിരിഞ്ഞ് എല്ലാവരും ഒരു സംവാദം തന്നെ തുടങ്ങി. പഠിക്കുന്ന കുട്ടികളുള്ള വീട്ടിൽ ആരെങ്കിലും ടിവി വാങ്ങിക്കുമോ? പലരുടെയും കണ്ണ് തന്നെ പോയിട്ടുണ്ട് ഈ ടിവി കണ്ടിട്ട് എന്ന് കേൾക്കുന്നുണ്ട്. ഇതിന് എന്തു വിലയായി? ഇത്രയും കാശ് മുടക്കാൻ വല്ല ഭ്രാന്തും ഉണ്ടോ? ആ കാശിന് ഭൂമി വാങ്ങിച്ചു ഒരു അഞ്ചുവർഷം കഴിഞ്ഞ് മറിച്ചു വിറ്റു കാശുണ്ടാക്കാമാ യിരുന്നില്ലേ? അങ്ങനെ പൊരിഞ്ഞ ചർച്ച. ഏതായാലും ആൻറിന ഫിറ്റ്‌ ചെയ്തു ആൾ പുരപ്പുറത്തുനിന്ന് ഇറങ്ങി.

ടിവി കൊണ്ടു വന്ന വാൻ ഡ്രൈവർ അപ്പോൾ പറയുകയായിരുന്നു എൻ്റെ അച്ഛൻ നിലം വിറ്റു കുറച്ചു രൂപ തന്നിട്ടുണ്ട് ഈ സംവാദം ഒക്കെ കേട്ടു ടിവി വാങ്ങണോ ഭൂമി വാങ്ങണോ എന്ന വലിയ കൺഫ്യൂഷനിലാണ് ഞാനിപ്പോൾ എന്ന്. ഇന്നാണെങ്കിൽ അങ്ങനെ ഒരു കൺഫ്യൂഷനും ഉണ്ടാകുമായിരുന്നില്ല. കൊറോണ വരുമെന്നും കുട്ടികളൊക്കെ ടിവിയുടെ മുമ്പിലിരുന്ന് എന്നും ഓൺലൈൻ ക്ലാസ്സ് വഴി യാണ് പഠനം നടത്തുക എന്നൊക്കെ ആരെങ്കിലും വിചാരിച്ചിരുന്നത് ആണോ?

ഈയിടെ ഇതേ കൂട്ടുകാരിയുടെ ഫ്ലാറ്റിൽ പോയപ്പോൾ ഈ പഴയ ആൻറിന ഇപ്പോൾ ചെറിയ തുണികൾ ഉണക്കാൻ അവർ ഉപയോഗിക്കുന്നത് കണ്ടപ്പോൾ “അയ്യോ, ഇത് പഴയ ആൻറിന അല്ലേ ഞാൻ ഇത് ആദ്യം ഇവിടെ കണ്ടപ്പോൾ ഇതിൻ്റെ ഉപയോഗം ഇതുതന്നെ എന്ന് തെറ്റിദ്ധരിച്ചിരുന്നു.” എന്ന് പറഞ്ഞു. അപ്പോഴാണ് കൂട്ടുകാരി പറയുന്നത്. “ഇത് എന്തിരിക്കുന്നു? കേബിൾ വന്നതോടെ പഴയ മോഡൽ ആന്റീനയുടെ ഉപയോഗം തന്നെ ഇല്ലാതെയായത് ആണല്ലോ? വ്യായാമം ചെയ്യാനായി അദ്ദേഹം വാങ്ങിയ ട്രെഡ്മിൽ മഴക്കാലത്ത് ഞാൻ തുണി ഉണക്കാൻ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്ന്. വാങ്ങിച്ച ഉടനെ പുതുമോടിയിൽ ഒരു നാലുദിവസം വ്യായാമം ചെയ്തത് അല്ലാതെ പിന്നെ ഇപ്പോൾ അതിൻ്റെ ഉപയോഗം ഇതാണ്. പിന്നെ മകൻ്റെ മുറിയിലിരിക്കുന്ന ഒരു സൈക്കിളും കാണിച്ചു തന്നു. ഇതും വ്യായാമത്തിനായി വാങ്ങിയതാണ്. ഇപ്പോൾ ഇതിന്റെയും ഉപയോഗം ഇതുതന്നെ. “

– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

Previous Post

എഞ്ചിനീയർ ദിനം – സെപ്റ്റംബർ 15

Next Post

മരുവിലെ നീരുറവ

Related Rachanas

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
SALEEM PATHANAPURAM STORY

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

May 3, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) സലീനാ ..ടീച്ചറുടെ ഉച്ചത്തിലുള്ള വിളി കേട്ടപാടെ സലീനത്ത അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. എന്താ ടീച്ചറേ, ഞാനങ്ങോട്ടു...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ

May 3, 2026

മുകുന്ദൻ്റെ കഴിവും ആത്മാർത്ഥതയും കമ്പനി ഉടമയുടെ ശ്രദ്ധയിൽപ്പെടാൻ അധികകാലം വേണ്ടി വന്നില്ല. ഇത് ചില സഹപ്രവർത്തകരിൽ അസൂയ വളർത്തി. ഒരു സാധാരണ സെക്യൂരിറ്റി ഗാർഡായിരുന്നവൻ പെട്ടെന്ന് ഓഫീസിനുള്ളിൽ...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം

May 3, 2026

പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം മുകുന്ദനെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. എയർകണ്ടീഷൻ ചെയ്ത മുറികളും, കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും അവന് തികച്ചും അപരിചിതമായ...

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി
Story 1

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി

April 26, 2026

പള്ളിയിലിന്നു സെലീന ചേച്ചി(92 വയസ്സ് )യുടെ നാൽപ്പത്തി ഒന്നാം ചരമദിനത്തിൻ്റെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ സാമ്പത്തിക...

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6
SALEEM PATHANAPURAM STORY

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

April 26, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) “ഇപ്പപ്പാ… ഞങ്ങളുടെ സ്കൂൾ പൂട്ടി. ഇനി പത്ത് ദിവസം കഴിഞ്ഞിട്ടേ തുറക്കൂ.” റിഹാൻ അങ്ങനെ പറഞ്ഞപ്പോൾ...

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
SALEEM PATHANAPURAM STORY

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5

April 19, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) "ആമിനാ.. നീയൊന്നു പുറത്തേക്ക് വാ.." ടീച്ചറുടെ വിളി കേട്ടപാടെ ആമിന അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. "മോൻ...

Next Post
മരുവിലെ നീരുറവ

മരുവിലെ നീരുറവ

POPULAR

ജീവിതനൗക

ജീവിതനൗക

June 1, 2023
നാടകം

നാടകം

September 3, 2024

പൊരിങ്ങൽ ഇടതുകര പദ്ധതി

July 18, 2023
കൽപ്രതിമ

കൽപ്രതിമ

October 15, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 3

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 3

August 31, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397