• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, September 19, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മുകിൽ പറഞ്ഞത്

Mukil Paranjathu - Poem By Indulekha Vayalar

Indulekha Vayalar by Indulekha Vayalar
July 6, 2023
39
VIEWS
Share on FacebookShare on WhatsappShare on Twitter

അങ്ങു ദൂരേ  വരുന്നുണ്ടേ
മേഘമല പോലൊരു കൂട്ടം
കരിമ്പടം പുതച്ച കാർമുകിലല്ലേ,
എന്താണിന്നു നിങ്ങൾ പറഞ്ഞത്?
ഭൂമിപ്പെണ്ണിനെ മുക്കിക്കൊല്ലാൻ,
എത്തുകയാണോ നിങ്ങൾ ?

ജീവജാലങ്ങളൊക്കെയും,
കാത്തുനില്ക്കുകയായിരുന്നു,
വേരോട്ടം കഠിനപ്രയത്നമാകുന്നേ,
ജലകണികകൾ വറ്റുന്ന നേരം.
വറ്റിവരണ്ട മണ്ണിനെ നോക്കി,
കരിമുകിൽ പറഞ്ഞു പോയി,
ജല ശ്രോതസ്സുകൾ കണ്ടുപിടിയ്ക്കുന്ന,
മനുഷ്യ വർഗ്ഗങ്ങൾ,
മണ്ണുതുരന്നു നീരു വറ്റിച്ചു
മലിന ജലങ്ങളൊഴുക്കി,
മണ്ണിൻ്റെ, മണമുള്ള മക്കൾ കർഷകർ
മനം നൊന്തു കരയുന്ന വിളി കേട്ടു
കരിമുകിൽ മാനത്തു വന്നു നിന്നു
തുള്ളി തുള്ളി പെയ്തിറങ്ങി
മണ്ണു കുടിച്ചു വറ്റുന്നതിനപ്പുറം.

മണ്ണിൽ പ്ലാസ്റ്റിക്കു നിറഞ്ഞു
ഭൂമി തുരന്നിറങ്ങാൻ,
മഴ നീർ തുള്ളിയ്ക്കായില്ല,
പോകാനിടമില്ലാതെ,
കാണുന്ന വഴിയിലൂടൊഴുകി,
ഭൂമി മുങ്ങി , മൃഗങ്ങൾ നീന്തി,
മനുഷ്യർ നിരാലംബരായി.
കരിമുകിൽ, മാലകളായി വാനം
കരയാനറിയാത്തവരായി,

കരിമുകിൽ പറഞ്ഞു പോയ്,
മഴ പെയ്യാതിരിപ്പാൻ തരമില്ലേ,
ഭൂമിയിൽ ജീവൻ പിടയുമ്പോൾ
നാൾക്കു നാൾ വേകുന്നീ സൂര്യതാപത്താൽ,
വേനലിൽ കത്തുന്ന ഹരിതകങ്ങൾ
കരിമ്പടം പുതച്ചെത്തിയില്ലെന്നാൽ,
ഭൂമി വരണ്ടു പിളർന്നു പോകും.

ഞങ്ങൾ വന്നെത്തും മുൻപേ,
ഓടകൾ, ജലാശയങ്ങൾ,
തടാകങ്ങൾ, വെട്ടി വെടിപ്പാക്കുക,
നീർച്ചാലുകൾ വൃത്തിയാക്കീടണം.

അല്ലെങ്കിൽ മുങ്ങി നിവരാതെ,
അറ്റുപോകും ജീവൻ്റെ വേരുകൾ .

– ഇന്ദുലേഖ വയലാർ

Previous Post

പയനം

Next Post

തിരകൾ തീരത്തോട് പറഞ്ഞത്…

Related Rachanas

ഋതുഭേദങ്ങൾ
Anu Bala Poem

ഋതുഭേദങ്ങൾ

September 14, 2026

ഋതുഭേദങ്ങൾ മാറി മറിയുന്ന നമ്മ്ര നിശീഥിനിയിൽ.. ഇരുട്ടിനെ പ്രണയിച്ച കാർമേഘങ്ങൾ പോൽ, അന്ധകാരത്തിൻ്റെ മൂടുപടത്തിൽ മുങ്ങി നിൻ വാക്കുകൾ ഇടി മിന്നലായ് എൻ ഹൃദയം പിളർക്കവേ... പെയ്തൊഴിയാത്ത...

കാലം
Satya Bhai Poem

അതിഥികൾ

June 28, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 28, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ് സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവും മനസ്സൊരു തടവറയാണ് എന്തിനും അല്ല, ഇല്ല എന്ന നിഷേധി ഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ് ഈശ്വരനും,...

കാലം
Satya Bhai Poem

കാലം

June 28, 2026

തുഴയും തോറും ചുഴികളിലുഴറും കരിനീരാളിക്കൈകൾ ശക്തം മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി പാഴ്ക്കനവാകും തീരമിതല്ലോ ശോഭിതമെന്നു പറഞ്ഞു രസിക്കാൻ വാടിക്കരിയും പൂവുകൾ മാത്രം വിജനതയില്ലീ തീരത്തൊട്ടും വെകിളിപിടിച്ച...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 28, 2026

യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 28, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

Next Post

തിരകൾ തീരത്തോട് പറഞ്ഞത്...

POPULAR

വിരഹജനാലകൾ

വിരഹജനാലകൾ

September 14, 2026

ഭിക്ഷാം ദേഹി

June 2, 2023
നീ വരുന്നപോൽ

നീ വരുന്നപോൽ

June 28, 2026
കഥയോളം  –  കഥാസമാഹാരം

കഥയോളം – കഥാസമാഹാരം

March 19, 2026
നിങ്ങൾ നിരീക്ഷണത്തിലാണ്

നിങ്ങൾ നിരീക്ഷണത്തിലാണ്

September 1, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • വിരഹജനാലകൾ
  • ഋതുഭേദങ്ങൾ
  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397