• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കൊയക്കട്ട

Koyakkatta - Poem By Shahul Hameed Kuttaparamba

Shahul Hameed Kuttaparamba by Shahul Hameed Kuttaparamba
December 18, 2023
കൊയക്കട്ട
96
VIEWS
Share on FacebookShare on WhatsappShare on Twitter

എറയത്ത് മിഴികൾ നട്ട് ചെറുമക്കൾ ഞങ്ങൾ
അമ്മമ്മയുടെ വരവും കാത്ത് മോന്തിയായി
മുറുക്കാൻ ചോര പല്ലിലൊളിപ്പിച്ച് ചെറുപുഞ്ചിരിയാലേ
മന്ദം മന്ദം നടന്നടുത്തു
കാലത്ത് കത്തലിനുകൊണ്ട് പോയ
കൊയക്കട്ട പൊതി മണം മൂക്കിലെത്തി
പാഞ്ഞുപോയി അരക്കെട്ടിൽ പരതിയെടുത്തു
അതിവേഗം അപ്പാടെ വായിലാക്കി
കൊയക്കട്ട മധുരം മറപ്പിച്ചുയെന്നെ
ഒപ്പമെത്തിയ കൊച്ചനുജത്തിയെ
പ്രധിഷേധത്താലോടി നടയിലേക്ക്
പുലമ്പി അമ്മയോടല്പം എരുവും പുളിയും ചേർത്ത്
കലമ്പുന്നതായി
ഭാവിച്ചു അമ്മയെന്നെ
കരയുന്നവനായി
നടിച്ചു ഞാനല്പനേരം
നുണക്കുഴിയാലവൾ പുഞ്ചിരിച്ചു
കാഴ്ചക്കാരവൾക്ക് ആക്കം കൂട്ടി
ഭീമമാം കാർമേഘം മൂടിയുടനെ
കൊരമ്പയുയർത്താനവസരം കൊടുത്തതില്ല
മുറ്റത്തൊരു കോണിൽ
മാവിൻ ചുവട്ടിൽ
അമ്മമ്മയ്ക്ക് സ്ഥിരമായൊരു വീടൊരുക്കി
നിത്യവും വിളക്കു ചാർത്തിടും അമ്മയവിടെ
പല ദിക്കിൻ പല ദേശത്തു നിന്ന്
അറിഞ്ഞു ഞാൻ
രുചികൾ പലവിധം
അമ്മമ്മതൻ കൊയക്കട്ട മധുരം
ഞാനറിഞ്ഞില്ലൊരു ചൈനീസ് വിഭവങ്ങൾക്കു പോലും.

– ഷാഹുൽ ഹമീദ് കുട്ടാപറമ്പ

Previous Post

കൊഴിഞ്ഞ പൂമൊട്ടുകൾ

Next Post

ശംഖ്

Related Rachanas

കാലം
Satya Bhai Poem

അതിഥികൾ

June 28, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 28, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ് സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവും മനസ്സൊരു തടവറയാണ് എന്തിനും അല്ല, ഇല്ല എന്ന നിഷേധി ഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ് ഈശ്വരനും,...

കാലം
Satya Bhai Poem

കാലം

June 28, 2026

തുഴയും തോറും ചുഴികളിലുഴറും കരിനീരാളിക്കൈകൾ ശക്തം മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി പാഴ്ക്കനവാകും തീരമിതല്ലോ ശോഭിതമെന്നു പറഞ്ഞു രസിക്കാൻ വാടിക്കരിയും പൂവുകൾ മാത്രം വിജനതയില്ലീ തീരത്തൊട്ടും വെകിളിപിടിച്ച...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 28, 2026

യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 28, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 28, 2026

വിജന വീഥിയിൽ തരളമോർമ്മതൻ പഴയ പൂവുകൾ കൊഴിഞ്ഞു വീഴവേ പതിയെ ഞാനതിൻ ഇതളൊരെണ്ണമെൻ ഹൃദയ തന്ത്രിയിൽ ചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെ തഴുകിയാറ്റുവാൻ വ്യഥിത മിഴിയുമായി...

Next Post
ശംഖ്

ശംഖ്

POPULAR

കഥയോളം  –  കഥാസമാഹാരം

കഥയോളം – കഥാസമാഹാരം

March 19, 2026

ഓണം വന്നേ ഓണം വന്നേ – ഓണപ്പാട്ട് (Group song)

June 25, 2023
തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ 1956 – ലെ സഹപാഠികളുടെ സംഗമം തൃശ്ശൂർ 2005

തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ 1956 – ലെ സഹപാഠികളുടെ സംഗമം തൃശ്ശൂർ 2005

September 1, 2023
നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

തകരുന്ന കുരുന്നുകൾ

August 17, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397