• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, September 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

നൂലു സാബു

Noolu Sabu - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
23
VIEWS
Share on FacebookShare on WhatsappShare on Twitter

കള്ളൻ എന്ന് മുദ്രകുത്തിയ അടക്കാ രാജു സിസ്റ്റർ അഭയ കേസ് തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വിവരം നമ്മളെല്ലാവരും അടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ വായിച്ചു. ലക്ഷങ്ങൾ  വാഗ്ദാനം ചെയ്തവരുടെ പ്രലോഭനങ്ങളിൽ വീഴാതെ സിസ്റ്റർ അഭയാ കേസ് തെളിയിക്കാൻ രാജു കാണിച്ച തന്റേടം  അഭിനന്ദനാർഹം തന്നെ. അങ്ങനെയൊന്നു നടക്കുമോ എന്ന് സംശയിക്കുന്നവർക്കായി ഞാൻ ഒരു അനുഭവ കഥ പറയാം. ആരും കള്ളന്മാരായി  ജനിക്കുന്നില്ല. ജീവിത സാഹചര്യങ്ങളാണ് ഓരോരുത്തരെയും അങ്ങനെ ആക്കി തീർക്കുന്നത്.

തിരുവല്ലയിലെ ധനാഢ്യനായ ഇട്ടുണ്ണി മുതലാളിയുടെ ഭാര്യ ത്രേസ്യാമ്മ വൈകുന്നേരം മൂന്നുമണിക്ക് ജോലിക്കാരി കൊണ്ടുതന്ന  ചായയും കുടിച്ച് ശാലോം ടിവിയിൽ കരുണകൊന്ത കൂടി കൊണ്ടിരിക്കുന്ന സമയത്താണ് വിലങ്ങണിയിച്ച ഒരു കള്ളനെ പോലീസ് ജീപ്പിൽ  വീട്ടിലേക്ക് കൊണ്ടുവന്നത്. എസ്. ഐ. കോളിങ് ബെൽ അടിക്കുന്നതിനുമുമ്പേ പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന പണിക്കാരൊക്കെ “അമ്മച്ചി,  അമ്മച്ചി…. ദേ ഒരു പോലീസ് ജീപ്പ് വന്നേ “  എന്ന് പറഞ്ഞ് അലറാൻ തുടങ്ങി. പരിഭ്രാന്തയായ ത്രേസ്യാമ്മ കതകു തുറന്നപ്പോൾ കണ്ടത്  പൊലീസ് ജീപ്പിലിരുന്ന് കയ്യിൽ വിലങ്ങും ഇട്ട  കള്ളൻ ഈ വീട് ചൂണ്ടിക്കാണിക്കുന്നതാണ്. അത്ഭുതപ്പെട്ട ത്രേസിയാമ്മ  “എന്താ സാറേ പ്രശ്നം”?  എന്ന് ചോദിച്ചു.

രണ്ടുദിവസം മുമ്പ് മാല മോഷണത്തിന് പിടിയിലായ കള്ളനാണ് ഇവൻ. കഴിഞ്ഞ അഞ്ച് മാസമായി ഇവിടെ നടന്നുവന്നിരുന്ന എല്ലാ സ്വർണ്ണാഭരണ മോഷണവും നടത്തിയിരുന്നത് ഇവൻ ആണെന്ന് തെളിഞ്ഞു. പല സ്വർണാഭരണങ്ങളും ഇവൻ പണയം വച്ചു  കാശ് എടുത്തിട്ടുണ്ട്. അതിൻ്റെ രശീതി   ഈ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് പറഞ്ഞു. അത് എടുക്കാനും തെളിവെടുപ്പിനും  വേണ്ടി കൊണ്ടുവന്നതാണെന്ന്. ത്രേസ്യാമ്മ ചേട്ടത്തി ഇതു കേട്ട് അന്തം വിട്ടു. ഈ വീട്ടിലോ? ആറേഴ്  ബെഡ്റൂമുള്ള പഴയ വലിയൊരു ബംഗ്ലാവ് ആണ് അത്. മക്കൾ  വിവാഹം കഴിഞ്ഞ് വിദേശത്തും സ്വദേശത്തും ഒക്കെയായി മാറി താമസിക്കുന്നു. ഈ വീട്ടിൽ ഇപ്പോൾ ഇളയ മകനും കുടുംബവും ആണ് താമസം. മകനും കുട്ടികളും കടയിലേക്കും  സ്കൂളിലേക്കും മരുമകൾ അവൾ നടത്തുന്ന ബുട്ടിക്കിലേക്കും    പോയാൽ ത്രേസ്യാമ്മ ചേട്ടത്തി മാത്രമേ പകൽസമയം അവിടെ ഉണ്ടാവുകയുള്ളൂ. രണ്ട് ഏക്കറിന് നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ ബംഗ്ലാവിലോ കള്ളൻ രസീത് സൂക്ഷിക്കാൻ തിരഞ്ഞെടുത്ത സ്ഥലം?

നൂല് സാബു എന്നാണ് അവൻ്റെ പേര്. വിലങ്ങഴിച്ചു  തന്നാൽ താൻ എങ്ങനെയാണ് ഈ വീട്ടിൽ കയറിയിരുന്നത് എന്ന് കാണിക്കാം എന്ന് പറഞ്ഞു സാബു. പുറകുവശത്തെ ചാഞ്ഞ് നിൽക്കുന്ന പേര മരത്തിലൂടെ നിഷ്പ്രയാസം  ടെറസിലേക്ക് കയറി. ആ വീടിൻ്റെ ടെറസ്സിൽ  ഒരു ഒറ്റ മുറിയുണ്ട്. വേനലവധിക്ക് എല്ലാ കുട്ടികളും എത്തുമ്പോൾ മാത്രമേ ആ മുറി തുറക്കാറുള്ളൂ.കാരംസ്  ബോർഡും വേണ്ടാത്ത കുറച്ച് ആക്രി സാധനങ്ങളും പഴയ ഒരു കട്ടിലും കിടപ്പുണ്ട്. ആ മുറിയുടെ ജനലിനു അഴികളില്ല. വളരെ മെലിഞ്ഞ ആൾക്ക് അതിലൂടെ  ഞ്ഞൂണ്ട്  ഇറങ്ങാം. നൂലു സാബു രാത്രിയോ പകലോ ഈ പേരമരം വഴി ഈ മുറിയിൽ വന്നു കിടന്നുറങ്ങും. മുറി പുറത്തുനിന്ന് പൂട്ടിയിട്ടുണ്ട്. ജനലിന്റെ  കൊളുത്ത് ഒരെണ്ണം അടർത്തി മാറ്റിവെച്ചിട്ടുണ്ട്. സാബു അവിടെയാണ് അവൻ്റെ സ്ഥാവര ജംഗമ വസ്തുക്കൾ ഒക്കെ സൂക്ഷിച്ചിരിക്കുന്നത്. അവിടെ ഇരുന്ന തുണിസഞ്ചിയിൽ നിന്ന് സ്വർണം പണയം വച്ച രസീത് എടുത്തു പോലീസിന് കൊടുത്തു.

ത്രേസ്സ്യാമ്മ ചേടത്തി സ്വർണ്ണ കൊന്തയും താലിമാലയും വളയും കമ്മലും മോതിരവും ഒക്കെയായി ഒരു 10-30 പവൻ എങ്കിലും ദേഹത്ത് ധരിച്ചിട്ടുണ്ട്.

“ നീയെന്താ ഈ വീട്ടിലുള്ളവരെ ഉപദ്രവിക്കാതെ ഇരുന്നത്? “ എന്ന് അത്ഭുതത്തോടെ ചോദിച്ചു പോലീസ്.

“സാറേ സാബു കള്ളനാണ്. പക്ഷേ ചെറ്റയല്ല !!!    അഞ്ച്- എട്ടുമാസമായി ഒരു രൂപ പോലും വാടക കൊടുക്കാതെ എനിക്കൊരു കിടപ്പാടം തന്ന അമ്മച്ചിയെ ഞാൻ ഉപദ്രവിക്കില്ല.” എന്ന്.നൂലു സാബുവിനെയും  കൊണ്ട് പോലീസ് ജീപ്പ് കണ്ണിൽനിന്ന് മറഞ്ഞതും ആ മുറി പൊളിച്ചു കളയാനുള്ള തീരുമാനവുമായി ത്രേസ്സ്യാമ്മ ചേടത്തി ജോലിക്കാരെ അന്വേഷണം തുടങ്ങി.

– മേരി ജോസി മലയിൽ,  തിരുവനന്തപുരം.

Previous Post

അമ്മ

Next Post

കൊല്ലവർഷം വരുത്തിയ വിന

Related Rachanas

വിരഹജനാലകൾ
VV SWATHI Story

വിരഹജനാലകൾ

September 14, 2026

ഉള്ളിലെ ശബ്ദം കരുത്തുള്ളതാണെങ്കിലും പുറമെ വൈകാരികതയിലേക്കൂന്നി വീഴാറുണ്ട്. എല്ലാവരെയും വിട്ട് എങ്ങോട്ടോ പോകുന്ന ഒരു പക്ഷിയെന്ന പോലെ....വെറുതെയിരുന്ന് കരയുന്ന ഒരു പക്ഷി. പലകാരണങ്ങളാൽ ഉപജീവനത്തിനു വേണ്ടി കൂടു...

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

Next Post

കൊല്ലവർഷം വരുത്തിയ വിന

POPULAR

പിറന്നാൾ ആശംസകൾ

പിറന്നാൾ ആശംസകൾ

March 27, 2024
പുലരി

പുലരി

September 3, 2024
വെറും ചോദ്യം

വെറും ചോദ്യം

October 15, 2023
ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

December 25, 2024
മണ്ണും മഷിയും

മണ്ണും മഷിയും

June 22, 2026

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കൊങ്കണി ഭാഷയും പുരുഷോത്തമ മല്യയും കേരളത്തിൻ്റെ സാംസ്കാരികബന്ധങ്ങളും
  • വിരഹജനാലകൾ
  • ഋതുഭേദങ്ങൾ
  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397