• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, September 19, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ജനനായകൻ

Jananayakan - Poem By Madhusoodhanan Nair

Madhusoodhanan Nair by Madhusoodhanan Nair
June 20, 2023
26
VIEWS
Share on FacebookShare on WhatsappShare on Twitter

പടവെട്ടി നടന്നു തളർന്നു
പടി കേറി ഇറങ്ങി മടുത്തു
ഇനിയെന്തിനിയെന്നു നിനച്ചു
കൊടി പലതും മാറിയെടുത്തു
ഇതു തന്നെയിതെന്നുടെ മാർഗ്ഗം
ഇതു നല്ലൊരു ജീവിതമാർഗ്ഗം
കൊതി മൂത്തവരെത്തിപ്പെട്ടാൽ
മതിയെന്തിനു വേറെ മാർഗ്ഗം
ജന സേവനമെന്നു പറഞ്ഞാൽ
കനമുള്ളൊരു കാര്യവുമല്ല
മനമുണ്ടേൽ മാന്യന്മാർക്കൊരു
തൊഴിലായിയെടുക്കാൻ പറ്റും
കൊല കൊമ്പന്മാരുടെ മുമ്പിൽ
തല താഴ്ത്തിയിരുന്നാലെന്താ
മലപോലെ വരുന്ന വിപത്തും
എലി പോലതുചാടിപ്പോകും.
പാട്ടൊന്നും പാടാനറിയാ-
തൊരു നാളും പേടിക്കേണ്ട
കൂട്ടത്തിൽ പാടിപ്പോയാൽ
ആരാനും അറിയുന്നുണ്ടൊ.
സമരത്തിനു പോകുന്നേരം
തടി തപ്പാൻ തന്ത്രം വേണം
അടികൊണ്ടിട്ടെല്ലു തകർന്നാൽ
അതു നമ്മൾ സഹിച്ചീടേണം
താൻ തന്നെ തനിക്കൊരു ബന്ധു
ആപത്തിൽ മറ്റാരുണ്ടു്.
സമുദായക്കൂട്ടായ്മകളിൽ
ക്ഷേത്രത്തിൻ കമ്മറ്റികളിൽ
നാട്ടാരുടെ കൂട്ടങ്ങളിലും
സാന്നിദ്ധ്യമുറപ്പാക്കേണം.
കല്യാണപ്പന്തലുതന്നിൽ
നന്നായി വിളങ്ങീടേണം.
ചാക്കാലയറിഞ്ഞാലവിടെ
ദുഃഖത്തിൻ വേഷം വേണം.
പല വേഷം കെട്ടിത്തുള്ളി
ജനനായകനായീടേണം.

Previous Post

ആനന്ദം

Next Post

തിരികേ…

Related Rachanas

ഋതുഭേദങ്ങൾ
Anu Bala Poem

ഋതുഭേദങ്ങൾ

September 14, 2026

ഋതുഭേദങ്ങൾ മാറി മറിയുന്ന നമ്മ്ര നിശീഥിനിയിൽ.. ഇരുട്ടിനെ പ്രണയിച്ച കാർമേഘങ്ങൾ പോൽ, അന്ധകാരത്തിൻ്റെ മൂടുപടത്തിൽ മുങ്ങി നിൻ വാക്കുകൾ ഇടി മിന്നലായ് എൻ ഹൃദയം പിളർക്കവേ... പെയ്തൊഴിയാത്ത...

കാലം
Satya Bhai Poem

അതിഥികൾ

June 28, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 28, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ് സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവും മനസ്സൊരു തടവറയാണ് എന്തിനും അല്ല, ഇല്ല എന്ന നിഷേധി ഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ് ഈശ്വരനും,...

കാലം
Satya Bhai Poem

കാലം

June 28, 2026

തുഴയും തോറും ചുഴികളിലുഴറും കരിനീരാളിക്കൈകൾ ശക്തം മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി പാഴ്ക്കനവാകും തീരമിതല്ലോ ശോഭിതമെന്നു പറഞ്ഞു രസിക്കാൻ വാടിക്കരിയും പൂവുകൾ മാത്രം വിജനതയില്ലീ തീരത്തൊട്ടും വെകിളിപിടിച്ച...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 28, 2026

യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 28, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

Next Post

തിരികേ...

POPULAR

അഹല്യ ഇന്നും കാത്തിരിക്കുന്നു

June 3, 2023
മാവേലിയോട്

ചന്ദ്രയാൻ

September 17, 2023
സ്വപ്നം നേടിയ സുദിനം

സ്വപ്നം നേടിയ സുദിനം

July 27, 2023
മലയാളി മനസ്സ് യുഎസ്എ കൃതികൾ

മലയാളി മനസ്സ് യുഎസ്എ കൃതികൾ

April 11, 2026
സ്വപ്നശലഭങ്ങൾ – ഭാഗം – 2

സ്വപ്നശലഭങ്ങൾ – ഭാഗം – 2

April 12, 2026

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • വിരഹജനാലകൾ
  • ഋതുഭേദങ്ങൾ
  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397