• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

തിരികേ…

Thirike Poem By Sreelakam Vijaya Varma

Sreelakam Vijaya Varma by Sreelakam Vijaya Varma
June 20, 2023
31
VIEWS
Share on FacebookShare on WhatsappShare on Twitter

തിരികേ നടക്കണം ഒരുവട്ടം കൂടിയെ-
ന്നോർമ്മയിലെല്ലാമൊന്നെതിരേൽക്കണം..
തിരികേ നടക്കുമ്പോളാദ്യമായ് തെളിയുന്ന,
ബാല്യകാലാഘോഷമോർത്തിടേണം..
പണ്ടു ഞാൻ മൂളിയ പാട്ടിൻ്റെയീണത്തിൽ,
താളംപിടിച്ചങ്ങു നീങ്ങിടേണം..
താളത്തിലാടുന്ന ചില്ലയിൽ കുയിലിൻ്റെ,
മണിനാദമൊത്തൊന്നു പാടിടേണം..
നാടൻ വഴികളും നന്മകളേറുന്ന,
നാവോറുപാട്ടിൻ്റെ വിശ്വാസവും..
നാവിൽത്തുളുമ്പുന്ന നാമാക്ഷരീമന്ത്ര-
മെല്ലാമറിഞ്ഞങ്ങു പോയ് വരേണം..
ചെമ്പാവുപുന്നെല്ലിൽ പാടവരമ്പിലൂ-
ടാസ്വദിച്ചങ്ങനെ നീങ്ങിടേണം..
ചെറുമികൾ പാടുന്ന കൊയ്ത്തുപാട്ടിൽ മന-
മറിയാതെ ചേർന്നങ്ങലിഞ്ഞിടേണം..
നിറസ്സന്ധ്യ നേരത്തൊരുമ്മറക്കോലായിൽ,
നിലവിളക്കൊളിമയും കണ്ടിടേണം..
ലയഭാവമോടന്നു ചൊല്ലുന്ന നാമത്തി-
ലലിയാൻ മനസ്സും തുടിച്ചിടേണം..
അമ്പലമുറ്റത്തെയാൽത്തറയിൽ ഇരു-
ന്നഷ്ടപദിയിൽ ലയിച്ചിടേണം..
അന്നത്തെയോരോ ദിനങ്ങളിൽ പൂക്കുന്ന,
പൊന്നുഷസ്സന്ധ്യയും കണ്ടുപോണം..
ആദ്യാക്ഷരങ്ങൾ പഠിക്കുവാനായൊരാ-
യാലയ മുറ്റത്ത് പോയിടേണം..
അന്നെന്നിൽ തീർത്തൊരാ ഭാവങ്ങളൊക്കെയും,
ഇന്നെൻ്റെയനുഭൂതിയായിടേണം..
അന്നത്തെ ഗുരുനാഥരിന്നില്ലയെങ്കിലും,
അവിടെയെൻ തിരിദീപം ചാർത്തിടേണം..
അന്നു ഞാൻ തീർത്തൊരെൻ ബാല്യകൗമാരത്തി-
ലൂടിന്നും യാത്ര നടത്തിടേണം..
കാവും കുളങ്ങളും ഗ്രാമാന്തരീക്ഷവും,
കാവ്യം തുളുമ്പുന്ന സംസാരവും..
നന്മകൾ നിറയുന്ന നാട്ടറിവും പിന്നെ-
യെല്ലാമറിഞ്ഞുള്ളയാത്രവേണം..
എത്രയോ ജന്മങ്ങൾ പോയാലുമാവില്ല-
യിത്രയും സൗന്ദര്യമൊന്നു കാണാൻ..
ചിത്തം കുളിർക്കുന്നതെല്ലാമറിയുവാ-
നത്രയും ദൂരം ചരിച്ചിടേണം..
പിൻതിരിഞ്ഞെല്ലാമിന്നെന്നകക്കാമ്പിലൂ-
ടെത്രയോ കാര്യങ്ങൾ കണ്ടുനീങ്ങേ,
പൊന്മണിത്തൂലിക കൊണ്ടവയൊക്കെയും,
പൂരണമായിന്നു തീർത്തിടേണം..

Previous Post

ജനനായകൻ

Next Post

നീർക്കുമിള

Related Rachanas

കാലം
Satya Bhai Poem

അതിഥികൾ

June 28, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 28, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ് സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവും മനസ്സൊരു തടവറയാണ് എന്തിനും അല്ല, ഇല്ല എന്ന നിഷേധി ഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ് ഈശ്വരനും,...

കാലം
Satya Bhai Poem

കാലം

June 28, 2026

തുഴയും തോറും ചുഴികളിലുഴറും കരിനീരാളിക്കൈകൾ ശക്തം മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി പാഴ്ക്കനവാകും തീരമിതല്ലോ ശോഭിതമെന്നു പറഞ്ഞു രസിക്കാൻ വാടിക്കരിയും പൂവുകൾ മാത്രം വിജനതയില്ലീ തീരത്തൊട്ടും വെകിളിപിടിച്ച...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 28, 2026

യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 28, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 28, 2026

വിജന വീഥിയിൽ തരളമോർമ്മതൻ പഴയ പൂവുകൾ കൊഴിഞ്ഞു വീഴവേ പതിയെ ഞാനതിൻ ഇതളൊരെണ്ണമെൻ ഹൃദയ തന്ത്രിയിൽ ചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെ തഴുകിയാറ്റുവാൻ വ്യഥിത മിഴിയുമായി...

Next Post

നീർക്കുമിള

POPULAR

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 21

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 21

September 8, 2023
പ്രിയ ഡിസംബർ…

പ്രിയ ഡിസംബർ…

December 31, 2023

ഇനിയെന്ത്

June 29, 2023

ഒരു നൊമ്പര കാറ്റ്

September 15, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 23

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 23

September 8, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397