പാതിരാ കാറ്റിനോടൊന്ന് മെല്ലെ
പാല്‍ മണം തൂകുമി രാത്രി ചൊല്ലി
നിറവാർന്ന സന്ധ്യയില്‍ നീ തന്ന സ്വപ്നങ്ങള്‍
അറിയാതെ അറിയാതെ ഓര്‍ക്കുന്നു ഞാന്‍
അരികത്തു വന്നൊന്ന് ചേര്‍ന്നിരുന്നു
അതിലോലമായന്നു നീ മൊഴിഞ്ഞു
അന്നെൻ്റെ ഉള്ളിലെ നോവിൻ്റെ ഇതളുകള്‍
മണമുള്ള പനിനീരായ് പൂത്തുലഞ്ഞു
മഴയുള്ള മാനത്ത് മഴവില്ലിൻ വര്‍ണ്ണം പോൽ
മനതാരിൽ നീ വന്നു ചേര്‍ന്നിരുന്നു
ഇനിയുള്ള ജന്മവും നമ്മളൊന്നാകുവാൻ
ഇനിയെത്ര ഇനിയെത്ര സ്നേഹിക്കണം ഞാന്‍
ഇനിയെത്ര ഇനിയെത്ര സ്നേഹിക്കണം
അതിഥികൾ
ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...












