• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, June 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഓർമ്മ ചെപ്പ്

Ormma Cheppu - Poem By Johnson Ezhumattoor

Johnson Ezhumattoor by Johnson Ezhumattoor
September 17, 2023
ഓർമ്മ ചെപ്പ്
60
VIEWS
Share on FacebookShare on WhatsappShare on Twitter

ഓർമ്മ ചെപ്പ്
(ബാല്യകാല കവിത)

ബാല്യം പറഞ്ഞിടാൽ
തീരില്ല വാക്കുകൾ
ഏറെ പറഞ്ഞിടാൻ
ഉണ്ടു സർവ്വം

മാധുര്യമേറുന്ന
നാൾകൾ കടന്നു പോയ്
വീണ്ടും വരില്ലെന്ന
സത്യവുമായ്

പള്ളക്കു വള്ളിയിൽ
തൂങ്ങുന്ന ട്രൗസറും
തെങ്ങോല കോർത്തുള്ള
കണ്ണാടിയും

ചക്കതൊലി കൊണ്ട്
പാദംമറച്ചിടാൻ
പാകപ്പെടുത്തിയ
പാദരക്ഷേം

നേരം നിനച്ചിടാൻ
വാച്ചുണ്ട് പാണിയിൽ
തെങ്ങോല തീർക്കുന്ന
റിസ്റ്റ് വാച്ച്

തെങ്ങോല കുത്തി
മുനകളാൽ നെയ്തോരു
പന്തിൻ്റെ കാര്യം
മറന്നിടാമോ

മണ്ണിൽ കുഴിച്ചതിൽ
ഏതൊന്നു വീണിടാൽ
കൂട്ടത്തിലുള്ളോർ
എറിഞ്ഞു വീഴ്ത്തും

സാറ്റെന്നു കൂവീട്ട്
തേടി പിടിക്കണം
കാണാതെ പോയതാം
കൂട്ടുകാരെ

മണ്ണിൽ കുഴിച്ചതിൽ
വട്ടൊന്നു വീണിടാൽ
രാശിക്കു യോഗ്യനായ്
തീർന്നകാലം

കുട്ടിക്ക് തല്ലീട്ട്
ചില്ലക്കോ ഓടുന്ന
കുട്ടിയും കോലും
പ്രസിദ്ധമാർന്നു

മണ്ണിൽ കളങ്ങളിൽ
ചേനവരച്ചിടാൻ
വാശിക്കു ചാടുന്ന
എട്ടുപെട്ടീം

നാട്ടുന്ന കുറ്റിയെ
പന്തോണ്ടെറിഞ്ഞീട്ട്
കുറ്റി പെടത്തുന്ന
വീരസ്യരും

മിന്നുന്ന കല്ലുകൾ
തപ്പി പെറുക്കീട്ട്
കൊത്തി പെറുക്കുന്ന
കല്ലുകൊത്തും

കണ്ണൻ ചിരട്ടയിൽ
മണ്ണ് നിറച്ചിട്ടു
ചിട്ടപ്പെടുത്തിയ
മണ്ണപ്പവും

ചെങ്കല്ലുരച്ചുള്ള
ചാറിൻ കറികളും
പച്ചില പിഞ്ചീട്ട്
തോരനാക്കും

പാഴ്മര കമ്പിനെ
ലാത്തിയായ് കൊണ്ടിട്ട്
പ്ലാവില തൊപ്പിയാൽ
പോലീസാകും

ഓലത്തണുങ്ങുകൾ
ചാരുന്ന കൂരയിൽ
അച്ഛനും അമ്മയും
ആയകാലം

വാഴേടെ നാരിനെ
നീളത്തിലാക്കീട്ട്
കോളാമ്പി കെട്ടി
കളിച്ച കാലം

തുമ്പിയെകൊണ്ടന്നു
കല്ലൊന്നെടുക്കുവാൻ
പാപ്പാൻ ചമഞ്ഞോരു
കാലമാർന്നു

തീപ്പെട്ടിയുള്ളിലെ
വണ്ടിനെ കുത്തീട്ട്
റേഡിയോ കേട്ടോരു
കാലമാർന്നു

നൂലിൻ്റെ അറ്റത്ത്
തീപ്പെട്ടി കെട്ടീട്ട്
ഫോണിൽ പറഞ്ഞന്ന്
കൂട്ടരോട്

ഉപ്പൊന്നുവക്കുവാൻ
തക്കം നിനച്ചിടാൽ
ചട്ടോന്നടിയെത്ര
വാങ്ങ്യ കാലം

പാളേടെ വണ്ടീന്ന്
താഴത്തിറങ്ങിയാൽ
ട്രൗസർ കിഴിഞ്ഞിതോ
നാശമാകും

വെള്ളക്ക വണ്ടിയും
സൈക്കിളിൻ ചാടതും
വണ്ടിക്കു തുല്യം
ഉരുട്ട്യകാലം

കശുമാങ്ങയൂററുന്ന
ചാറും കുടിച്ചേറെ
കുടിയൻ്റെ വേഷം
ചമഞ്ഞ കാലം

കയറുള്ളിലാക്കി
കടലാസു ചുറ്റീട്ട്
സിഗരറ്റു തുല്യം
വലിച്ചകാലം

ഏറെ പറഞ്ഞിടാൻ
ഉണ്ടെൻ്റെ കൂട്ടരെ
മാധുര്യമേറുന്ന
ബാല്യകാലം

കൂട്ടി കിഴിച്ചു നാം
ഓർത്തോർത്തിരുന്നിടാൽ
വാർദ്ധക്യ കാലത്തിൽ
എന്തുനേട്ടം

– ജോൺസൺ എഴുമറ്റൂർ

Previous Post

നാക്ക്

Next Post

അമ്മിഞ്ഞ

Related Rachanas

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 10, 2026

വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...

നിലച്ച ശബ്‌ദങ്ങൾ
Sujith Thomas Thekkel Poem

നിലച്ച ശബ്‌ദങ്ങൾ

June 3, 2026

ശബ്ദം നിലച്ചൊരു പൊൻവീണഒരിക്കൽ മീട്ടിയ രാഗങ്ങളോരോന്നായി അന്തരംഗത്തിൽ മൂകമായി തീർത്തൊരു കാർമേഘം,പെയ്തു തീരാത്തൊരു കർക്കിടക മഴയായി, ഓർമ്മകൾ തീർത്തൊരു മഹാപ്രഹേളിക മനസ്സിൽ,ശ്രുതിലയ രാഗങ്ങൾ ആലപിച്ചവരോരുത്തരും ഒരുനാൾ പലവഴിയായി...

യുദ്ധത്തിൻ്റെ നിഴൽ
Syamala Haridas Palakkad Poem

യുദ്ധത്തിൻ്റെ നിഴൽ

March 26, 2026

​അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. ​അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ
Satya Bhai Poem

ചൂൽ

September 4, 2024

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

Next Post
അമ്മിഞ്ഞ

അമ്മിഞ്ഞ

POPULAR

മഹാത്മാ ഗാന്ധി

മഹാത്മാ ഗാന്ധി

October 3, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 20

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 20

September 8, 2023
വാർദ്ധക്യം

വാർദ്ധക്യം

September 18, 2023
യുദ്ധത്തിൻ്റെ നിഴൽ

യുദ്ധത്തിൻ്റെ നിഴൽ

March 26, 2026
മുചി

മുചി

March 25, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
  • ദേഷ്യം
  • നീ വരുന്നപോൽ
  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397