നാദിറാ…നീ അനശ്വരപ്രേമത്തിന്‍ നോവിന്‍ പ്രതീകം
നിൻ്റെ ത്യാഗമത്രേ സലിം രാജകുമാരൻ്റെ ജന്മം
പ്രേമത്തിന്‍ ബലികുടീരത്തിന്‍
മതില്‍ക്കെട്ടിനുള്ളില്‍ സ്വയമമര്‍ന്ന നിന്‍ കല്ലറ
ഇവിടെ ലാഹോറിന്നിരുണ്ടൊരു
മൂലയിലൊരു പാഴ്ശ്രുതിമീട്ടിടുന്നൂ
കല്ലുപിളര്‍ക്കുന്ന കല്‍പ്പനയ്ക്കെതിരോതുവാനാകാതെ
കണ്ണീരടക്കിയ രാജകുമാരനും
രാജകുമാരനെസ്നേഹമുണ്ടെങ്കില്‍
സ്വയം ബലിയാടാകണമെന്നു സമ്രാട്ടിൻ്റെ ശാസനം
ഇല്ലെങ്കില്‍ പുത്രനെ വധ്യനാക്കീടുമെന്നുള്ള
മൊഴിയിലുള്ളം തകര്‍ന്നോരവള്‍
നൊമ്പരമുള്ളിലടക്കിയനാര്‍ക്കലി-
യന്നേറ്റുവാങ്ങിയതിക്രൂരശിക്ഷയും
കല്‍ഭിത്തിചുറ്റുമുയരവേ ദീനമായ്
കല്ലറതന്നിലടങ്ങിയജീവിതം
നാദിറാ നിന്നോര്‍മ്മകള്‍ക്കു മുന്‍പാകെയെന്‍
കണ്ണുനീര്‍പ്പുഷ്പാഞ്ജലികളര്‍പ്പിച്ചിടാം.
ഋതുഭേദങ്ങൾ
ഋതുഭേദങ്ങൾ മാറി മറിയുന്ന നമ്മ്ര നിശീഥിനിയിൽ.. ഇരുട്ടിനെ പ്രണയിച്ച കാർമേഘങ്ങൾ പോൽ, അന്ധകാരത്തിൻ്റെ മൂടുപടത്തിൽ മുങ്ങി നിൻ വാക്കുകൾ ഇടി മിന്നലായ് എൻ ഹൃദയം പിളർക്കവേ... പെയ്തൊഴിയാത്ത...












