നോട്ടത്തിൻ്റെ പെരുമഴ
ശക്തിയാകുന്നൂ
സന്ധ്യ നേരത്ത് ആളൊഴിഞ്ഞ
ഇടവഴിയിൽ
മുല്ലപ്പൂവിൻ്റെ സുഗന്ധം –
ഒഴുകി വരുന്നു
ഗ്രാമസൗന്ദര്യയുടൽ
ചെമ്പരത്തിപൂവിൻ നിറം
മുട്ടറ്റം വരെ കാർക്കൂന്തലിൻ നീട്ടം
മന്ദസ്മിതം പൂത്തില്ല
പ്രതികാരത്തിൻ്റെ മുഖഛായ
വാക്കുകൾ പൊഴിയുന്ന നാവിൻ്റെ നീളം
എന്നിലെ വയൂനം കുത്തിപ്പൊളിക്കുന്നു.
അവളുടെ നിയമ പട്ടിക നീട്ടുന്നു
ഒരു മണിക്കൂർ
ഒരു പകൽ
ഒരുരാത്രിഎന്നിങ്ങനെ തുടരുന്നു.
വിലവിവരപട്ടിക ….
തനിനാടെൻ
പുതിയ ഇനം ഓട്ടം കുറഞ്ഞത്
മനസ്സിൽ പൊരുത്തപ്പെട്ടാൽ
ഏഴാം നമ്പർ മുറിയിലെ
ബട്ടണമർത്തിയാൽ മതിയാകും
നീല വെളിച്ചത്തിൻ്റെ
ഇടനാഴിയിലൂടെ കടന്നുപോകാം
പഴയ ഗാനങ്ങളുടെ ഈണങ്ങളി-
ലൊഴുകി സ്വർഗ്ഗാനുഭൂതിയിലെത്താം
ഒരു പഴയ വീടിൻ്റെ
വിശപ്പാറ്റൽ ജീവനുള്ള
കാലംവരെ
ഇങ്ങനെയിങ്ങനെ…!
– കുഞ്ഞച്ചൻ മത്തായി