• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

പ്രേമലു – റിവ്യൂ

Premalu Review - Niroopanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
March 4, 2024
പ്രേമലു – റിവ്യൂ
25
VIEWS
Share on FacebookShare on WhatsappShare on Twitter

ഹൈദരാബാദ് എന്നാൽ റാമോജി റാവു ഫിലിം സിറ്റി ഉള്ള സ്ഥലം എന്നത് മാത്രമായിരുന്നു എനിക്ക് ഈ സിറ്റിയെ കുറിച്ചുള്ള അറിവ്. എന്നാൽ ‘പ്രേമലു’ കണ്ടതോടെയാണ് ആ സിറ്റി ഇത്ര മനോഹരമാണോ എന്ന ചിന്ത വന്നത്.

അയാം ഫാളിങ് ഫോർ യു(I’m falling for u) എന്ന നായികയുടെ നായകനോട് ഉള്ള ഡയലോഗ്- പ്രണയം തുറന്നു പറയുമ്പോൾ ‘ഇങ്ങനെയൊന്നും പറഞ്ഞാൽ അവനു മനസ്സിലാകില്ല. അത്രയ്ക്ക് ഇംഗ്ലീഷ് ഒന്നും അവന് അറിഞ്ഞുകൂടാ’ എന്ന് പറയുന്ന നായകൻ്റെ സുഹൃത്തിൻ്റെ കമൻറ്…. തീയറ്റർ ഒന്നടങ്കം കൈയടിച്ചു ചിരിച്ചു.😀😀😀😀

‘ബെസ്റ്റി ‘ , ‘ബ്രേക്ക് അപ്പായി’, ‘റിലേഷൻഷിപ്പിലാണ്’…. അങ്ങനെ ഒരുപാട് “Gen. Z വാക്കുകൾ ഞാനുൾപ്പെടുന്ന ബേബി ബൂമേഴ്‌സ് ആദ്യമായി കേൾക്കുന്നു. അങ്ങനെ പല പുതിയ വാക്കുകളും പഠിക്കാനൊത്തു. 😜

മറ്റ് Gen. Z സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകൻ വാ തുറന്നു സംസാരിക്കുന്നത് വലിയൊരു അനുഗ്രഹമായി. പിന്നെ ഇരുട്ടത്തു കൂടി നീങ്ങുന്ന സീനുകളും അധികം ഇല്ല എന്നതും ആശ്വാസം. സോഷ്യൽ മീഡിയയിലെ സുപരിചിതയായ നിഹാരിക എന്ന കഥാപാത്രം ചെയ്ത പെൺകുട്ടിക്ക് സിനിമയിൽ തുണിയോട് അധികം അലർജി കാണിച്ചില്ല എന്നതും സന്തോഷം തന്നു.

നായികക്ക് വയറിളക്കം പിടിപെട്ടതും പച്ച മരുന്നുമായി നായകൻ റെയിൽവേ സ്റ്റേഷനിലേക്ക് ഓടുന്നതും നായകൻ്റെ അടിവസ്ത്രത്തെ കുറിച്ചുള്ള അമ്മയുടെ കമന്റും… ഒക്കെയായ സീനുകൾ ഒഴിവാക്കിയിരുന്നെങ്കിൽ സിനിമ ഒന്നുകൂടി നന്നാവുമായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട്. കോമഡിയ്ക്കു വേണ്ടി കോമഡി ഉണ്ടാക്കിയപ്പോൾ അത് മുഴച്ചു തന്നെ നിന്നു. ടോയ്‌ലറ്റ് സംബന്ധമായ കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ എന്തോ സിനിമയ്ക്ക് ഒരു പൂർണത കൈവരില്ല എന്നാണ് ഇപ്പോഴത്തെ ഫിലിം മേക്കേഴ്സ്ന്. ജ്യൂസും പോപ്‌കോണും കഴിച്ചിരുന്ന് തിയേറ്ററിൽ സിനിമ കാണുന്നവരാണ് പ്രേക്ഷകർ എന്ന് ഓർക്കുന്നത് നന്നായിരിക്കും.

നസ്ലിനും മമിതയും സംഗീതും മത്സരിച്ചഭിനയിച്ച ചിത്രം. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ ആണ് ’ജസ്റ്റ്‌ കിഡ്ഡിംഗ് ‘ എന്ന് കൂടെ കൂടെ പറയുന്ന ആദിയും ഗേറ്റിൻ്റെ കോച്ചിങ് സാറും. ഏതായാലും രണ്ടരമണിക്കൂർ പ്രേക്ഷകരെ ബോറടിപ്പിക്കാതെ നർമ്മം വിതറി വിതറി പോകുന്ന സിനിമ കണ്ടിരിക്കാൻ രസമുണ്ട്. പോസ്റ്ററുകളിലെ പരസ്യവാചകം പോലെ സിനിമ ആസ്വാദകരെ…. നിങ്ങൾ രണ്ടരമണിക്കൂർ “ചിരിച്ച് മറയലൂ” കാരണം “പ്രേമലു –ബഹു കേമലു “😀

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

വനിതാദിനം, 8 മാർച്ച് 2024

Next Post

തവളക്കുളം ശലോമി

Related Rachanas

വായനാനുഭവം – “ഡ്രാക്കുള നമ്മുടെ ആളാ”
Niroopanam Rita Manuel

വായനാനുഭവം – “ഡ്രാക്കുള നമ്മുടെ ആളാ”

April 28, 2026

ഡ്രാക്കുള നമ്മുടെ ആളാ - കൃഷ്ണ പൂജപ്പുരപ്രസാധകർ: പരിധി വായനാനുഭവം - റിറ്റ മാനുവൽ ‘ഇവർ വിവാഹിതരായാൽ’, ‘ഹാപ്പി ഹസ്ബൻഡ്സ്’, അങ്ങനെ നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ...

“ഡ്രാക്കുള നമ്മുടെ ആളാ” – കൃഷ്ണ പൂജപ്പുര
Niroopanam Mary Josey Malayil

“ഡ്രാക്കുള നമ്മുടെ ആളാ” – കൃഷ്ണ പൂജപ്പുര

April 27, 2026

ഡ്രാക്കുള നമ്മുടെ ആളാ - കൃഷ്ണ പൂജപ്പുര പ്രസാധകർ: പരിധിഫോൺ : 9446373473. “ഡ്രാക്കുള വരും, എല്ലാം ശരിയാകും.” എന്ന തലക്കെട്ടോടെ പരിധി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻ്റെ പോസ്റ്റർ...

നോവൽ – പള്ളിത്തേരുണ്ടോ – നിർമല അമ്പാട്ട്
Niroopanam Mary Josey Malayil

നോവൽ – പള്ളിത്തേരുണ്ടോ – നിർമല അമ്പാട്ട്

April 12, 2026

നോവൽ: “പള്ളിത്തേരുണ്ടോ” - നിർമല അമ്പാട്ട്പ്രസാധകർ: ഫോറസ്റ്റ് ബുക്സ്.പുസ്തകാസ്വാദനം: മേരി ജോസി മലയിൽ മലയാളി മനസ്സിൻ്റെ സജീവസാന്നിധ്യമായ നിർമ്മല അമ്പാട്ടിൻ്റെ രണ്ടാമത്തെ പുസ്തകവും ആദ്യ നോവലും ആയ...

മലയാളി മനസ്സ് യുഎസ്എ കൃതികൾ
Niroopanam Kavitha Balakrishnapillai

മലയാളി മനസ്സ് യുഎസ്എ കൃതികൾ

April 11, 2026

മലയാളി മനസ്സ് യുഎസ്എ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കൃതികൾ പ്രസാധകർ - ലോറം പ്രസ്സ്. വില:₹350. പുസ്തക ആസ്വാദനം: കവിത ബാലകൃഷ്ണപിള്ള, ഡൽഹി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന...

കഥയോളം  –  കഥാസമാഹാരം
Niroopanam Merry Chirayath

കഥയോളം – കഥാസമാഹാരം

March 19, 2026

“കഥയോളം” - കഥാസമാഹാരം പ്രസാധകർ - എഴുത്തുറവ് പബ്ലിക്കേഷൻസ് പുസ്തകാസ്വാദനം - മെറി ചിറയത്ത് 72 വ്യത്യസ്തരായ വ്യക്തികളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന കഥകളുടെ സമാഹാരമാണ്...

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
Niroopanam Syamala Haridas

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

March 8, 2026

കവിതാസമാഹാരം - ഉയിർത്തെഴുന്നേറ്റവൾ - ഒ. കെ. ശൈലജ. പ്രസാധകർ - സൃഷ്ടിപഥം വില: ₹120.00. പുസ്തകാസ്വാദനം - ശ്യാമള ഹരിദാസ്. ഇന്ന് ശൈലജ ടീച്ചറുടെ ഉയിർത്തെഴുന്നേറ്റവൾ...

Next Post
തവളക്കുളം ശലോമി

തവളക്കുളം ശലോമി

POPULAR

നൂലു സാബു

September 1, 2023

തുടക്കത്തിനും ഒടുക്കത്തിനും ഇടയിലെ മതിൽ.

July 4, 2023
ഡീസൻറ് പപ്പൻ

ഡീസൻറ് പപ്പൻ

September 1, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 17

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 17

November 20, 2023

പരിശുദ്ധാത്മാവിൻ്റെ ഗാനം

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397