• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 8, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

വനിതാ ദിനം – മാർച്ച് 8, 2026

Vanitha Dinam March 8 2026 - Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
March 8, 2026
വനിതാ ദിനം –  മാർച്ച് 8, 2026
23
VIEWS
Share on FacebookShare on WhatsappShare on Twitter

1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത്.

ഈ ദിവസത്തിൽ ഞാനിന്ന് എഴുതാൻ പോകുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ചിരിച്ചുകൊണ്ട് നേരിട്ട് ചുറ്റും നിൽക്കുന്നവർക്കു കൂടി പ്രചോദനം ആകും വിധം ജീവിച്ചു കാണിക്കുന്ന ശ്രീമതി സുജാ പാറുകണ്ണിലിനെക്കുറിച്ചാണ്.

സാധാരണക്കാർ പൂർണ്ണമായും ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഉണ്ടാകുന്ന പിഴവുകളെ കുറിച്ച് ഉള്ള വാർത്തകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിലും പത്രവാർത്തകളിലും ചാനൽ ചർച്ചകളിലും നിറയുമ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടു പോലും ജീവിതത്തിൻ്റെ മധ്യഘട്ടത്തിൽ ഡോക്ടർമാരുടെ അനാസ്ഥ കൊണ്ട് മാത്രം അന്ധയായി തീർന്ന സുജ ആരോടും പരിഭവിക്കാനോ കലഹിക്കാനോ നിൽക്കാതെ, ആ തകർച്ചയിൽനിന്ന് കരകയറി ജീവിതം തിരിച്ചു പിടിച്ച സുജ – ആ ധീരവനിത എൻ്റെ സുഹൃത്ത് ആണെന്ന് പറയുന്നതിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു.

അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്ന് പ്രസീദ്ധീകരിക്കുന്ന “മലയാളി മനസ്സിൻ്റെ “പ്രിയ എഴുത്തുകാരിയെ ഞാൻ പരിചയപ്പെടുന്നത് കോട്ടയത്ത് വച്ച് നടന്ന മലയാളി മനസ്സിൻ്റെ സ്നേഹ സംഗമത്തിൽ വച്ചായിരുന്നു.

പ്രശസ്ത നർത്തകിയായ സുധാചന്ദ്രൻ തൻ്റെ കാലുകൾ നഷ്ടപ്പെട്ടതിനു ശേഷം പൊയ്ക്കാൽ വച്ച് നൃത്തം ചെയ്തതായി നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടതിനുശേഷം സുജ പ്രസിദ്ധീകരിച്ചത് മൂന്നു പുസ്തകങ്ങളാണ്.

“ഓലഞ്ഞാലികിളി” എന്ന ചെറുകഥാ സമാഹാരം പ്രശസ്ത എഴുത്തുകാരി എച്ചുമുക്കുട്ടി പ്രകാശനം ചെയ്യുകയുണ്ടായി.

വേദനകളുടെയും നഷ്ടപ്പെടലുകളുടെയും ലോകം ഞാനിതാ നിങ്ങൾക്കു മുന്നിൽ തുറന്നിടുന്നു എന്ന് പറഞ്ഞ് എഴുതിയ രണ്ടാമത്തെ പുസ്തകമാണ് “മിഴി നനയാതെ” എന്നത്. കഴിഞ്ഞ വർഷത്തെ അഷിത പുരസ്കാരം ഈ പുസ്തകത്തിന് ആയിരുന്നു. അത് പ്രകാശനം ചെയ്തത് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ.

മയ്യഴിപ്പുഴയുടെ തീരങ്ങളും ദൈവത്തിൻ്റെ വികൃതികളും ദൽഹിയും ഒക്കെ വായിക്കുമ്പോൾ എന്നെങ്കിലും ദൂരെനിന്ന് എങ്കിലും എം.മുകുന്ദനെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന സുജയുടെ കയ്യിലേക്ക് അഷിത പുരസ്കാരം വച്ച് കൊടുത്തത് ശ്രീ എം. മുകുന്ദൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ കൈകൾ തൻ്റെ കൈകളെ ചേർത്ത് പിടിച്ചപ്പോൾ അവിസ്മരണീയമായ നിമിഷം എന്നാണ് എഴുത്തുകാരി ആ നിമിഷത്തെ കുറിച്ച് എന്നോട് പറഞ്ഞത്.

മൂന്നാമത്തെ പുസ്തകമായ “നിലാച്ചൂട്ട്” എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.

24 വർഷത്തെ ദീർഘമായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുജ “മിഴി നനയാതെ” എന്ന തൻ്റെ പുസ്തകവുമായി ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവം ആയ ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ പോവുകയുണ്ടായി. ഇന്ത്യൻ പവലിയൻ ഉദ്ഘാടക സുജ ആയിരുന്നു. അവിടെ മാതൃഭൂമിയുടെ സ്റ്റാളിൽ “മിഴി നനയാതെ “ അന്വേഷിച്ചു വരുന്നവരുടെ ശബ്ദം മാത്രം കേട്ടു അത് ആസ്വദിച്ച് അതിൽ അഭിമാനവും സന്തോഷവും കണ്ടെത്തി സുജ…..

ഇടപ്പള്ളി- ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന് അടുത്ത് താമസിക്കുന്ന സുജ അവിടത്തെ കോഡിനേറ്റർ ആയ ഉഷ വേണുഗോപാലിനോടൊപ്പം അവിടെ നടക്കുന്ന പുസ്തകപ്രകാശന ചടങ്ങുകളിൽ ചിലപ്പോൾ അധ്യക്ഷയായി.. അല്ലെങ്കിൽ സദസ്യരിൽ ഒരാളായി…. സുജയുടെ സാന്നിധ്യം എപ്പോഴും അവിടെയുണ്ട്.

കേരള ദർശന വേദിയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരി സുജ പാറുകണ്ണിലിനു സ്വീകരണം.– ഉദ്ഘാടനം ബഹുമാനപ്പെട്ട ഉമാ തോമസ് എംഎൽഎ.,

സുജ പാറുകണ്ണിലിനു ആർട്സ് കേരളയുടെ സ്വീകരണം. ഉദ്ഘാടനം സിനിമാതാരം അമൃതവർഷിണി,

ഓൾ ഇന്ത്യ റേഡിയോയിൽ –സഹയാത്രികയിൽ സുജയുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്യുന്നു….,

“വനിത”, “മലയാള മനോരമ” പോലുള്ള മുൻനിര മാസികകളിലും പത്രങ്ങളിലും സുജയെകുറിച്ചുള്ള ഫീച്ചറുകൾ…..
ഈ വാർത്തകളൊക്കെ കുറച്ചൊന്നുമല്ല എന്നെ സന്തോഷിപ്പിക്കുന്നത്.

കാഴ്ച നഷ്ടപ്പെട്ടിട്ടും അക്ഷരങ്ങളുടെ വഴിയിലൂടെ പ്രകാശം കണ്ടെത്തിയ സുജയ്ക്കാണ് ഇത്തവണത്തെ കൊച്ചിൻ കോർപ്പറേഷൻ്റെ മികവ് തെളിയിച്ച വനിതകൾക്കുള്ള “വിസ്മയ 2026” അവാർഡ്.

വനിതാദിനത്തോടാനുബന്ധിച്ച് ഈ അവാർഡ് സമ്മാനിച്ചത് ഉമ തോമസ്‌ എം എൽ എ യും മേയർ അഡ്വക്കേറ്റ് വി. കെ. മിനി മോളും ചേർന്നായിരുന്നു.എല്ലാ വെല്ലുവിളികളെയും അതിജീവിച്ച സുജ ഈ ലോകത്തിനു തന്നെ പ്രതീക്ഷയാണ്, അതിലേറെ ഒരു വിസ്മയമാണ് എന്ന് ഉമ തോമസ് പ്രസംഗമധ്യേ പറയുകയുണ്ടായി.

താമസിയാതെ ഒരു ഗിന്നസ് വേൾഡ് റെക്കോർഡും നേടാനുള്ള പരിശ്രമത്തിലാണ് സുജ.

ഇനിയുമിനിയും ഒട്ടനവധി അവാർഡുകളും പുരസ്കാരങ്ങളും അംഗീകാരങ്ങളും ഈ എഴുത്തുകാരിയെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു….

ഇതുപോലെ ധീരതയോടെ, സഹിഷ്ണുതയോടെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്ന ശക്തയായ സ്ത്രീകൾക്കെല്ലാം വനിതാദിനാശംസകൾ കൂടി നേർന്നുകൊണ്ട്.

– മേരി ജോസി മലയിൽ, ✍️ തിരുവനന്തപുരം.

 

Previous Post

പള്ളിക്കാട് – ഭാഗം 20

Next Post

നടനയാഗം – കഥാ സമാഹാരം – മണി മുതുതല

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 4 – പുകഞ്ഞില്ലാതായ ഓലച്ചീള്

April 26, 2026

“കേളിക്കു പറ്റിയവയസ്സിൽ നിസർഗ്ഗസിദ്ധലാളിത്യമാർന്ന തനു മണ്ണുപുരണ്ടുമങ്ങിമേളിച്ചുമേവുമൊരു കുഞ്ഞിനെയാഞ്ഞെടുത്തുലാളിച്ചിടുന്നിതൊരു വൃദ്ധപുമാനൊരിക്കൽ.." അയ്യോ.. ൻ്റെ മെഴുക്കുപുരട്ടിയിൽ വെള്ളംവറ്റി.., ഒന്നിളക്കട്ടേ ട്ടോ.. അപ്പോഴേക്കും അതു ബൈഹാർട് ചെയ്തോളൂ" "കാറ്റുല്ലസിക്കുമളകങ്ങളിളക്കി മാറ്റുകേറ്റും കിശോരമുഖശാരദചന്ദ്രബിംബം…"അടുക്കളയിൽ...

Next Post
നടനയാഗം – കഥാ സമാഹാരം – മണി മുതുതല

നടനയാഗം - കഥാ സമാഹാരം - മണി മുതുതല

POPULAR

ആoബുലൻസ്

ആoബുലൻസ്

September 20, 2023

പ്രണയ ദിനത്തിൽ

July 18, 2023
മുത്തശ്ശിയുടെ ചില ഓണ ഓർമ്മകൾ

മുത്തശ്ശിയുടെ ചില ഓണ ഓർമ്മകൾ

September 1, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 16

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 16

November 2, 2023

കെണി

June 2, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • മാറ്റിവെച്ച മോഹങ്ങൾ – കഥ 8
  • ജീവിതാനുഭവങ്ങളുടെ ആഖ്യാന സ്വരം മുഴങ്ങുന്ന സർഗ്ഗാവിഷ്കാരങ്ങൾ
  • നായകൻ – അദ്ധ്യായം 8 – പുതിയൊരു താവളം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397