• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Friday, April 24, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

പള്ളിക്കാട് – ഭാഗം 20

Pallikkad - Novel By KM SALEEM PATHANAPURAM - Part 20

SALEEM KM by SALEEM KM
March 6, 2026
പള്ളിക്കാട്  – ഭാഗം 16
2
VIEWS
Share on FacebookShare on WhatsappShare on Twitter

നമ്മൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾതന്നെ അവിടെ എത്തുന്നതിന് എനിക്കൊരു പ്രയാസവുമില്ല. മാളുവിനെയും കൂടി കൂട്ടി കൊണ്ടു വരുന്നതിലാണ് ചെറിയപ്രശ്നമുളളത്.

അതെന്താണെന്ന് എന്നോടുപറഞ്ഞാൽ എന്താകുഴപ്പം.?

ഒരു കുഴപ്പവുമില്ല.ഞാൻ പറയാം.
ഉപ്പയുടെ ഖബറിനെക്കുറിച്ച് അയാളെന്നോട് പറഞ്ഞതെല്ലാം ശരിയായിരിക്കുമെന്നു തന്നെയാണ് എൻ്റെ വിശ്വാസം. ഒന്നാമതായി ഇക്കാര്യത്തിൽ കളവു പറയേണ്ടതായകാര്യം അയാൾക്കില്ല. രണ്ടാമതായി ഇങ്ങനെയൊരു കാര്യം പെയ്തതു കൊണ്ട് അയാൾക്ക് പ്രത്യേകിച്ചൊന്നും കിട്ടാനുമില്ല.

കാര്യം അങ്ങനെയെല്ലാമാണെങ്കിലും ഒന്നും കൂടെ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. കാരണം മാളുവിനെ നമ്മൾ കൂട്ടിക്കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നത് ഭർത്താവിൻ്റെ ഖബറിനരികിലേക്കാണ്. നിർഭാഗ്യവശാൽ അത് മറ്റൊരാളുടെ, പ്രതേകിച്ചും മറ്റൊരു പുരുഷൻ്റെ ഖബറാണെങ്കിൽ എന്തായിരിക്കും സംഭവിക്കുകയെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആരോട് ചോദിച്ചാണ് ഉറപ്പു വരുത്തുക. അതിനുപറ്റിയ ആരാണ് നമ്മുടെ നാട്ടിലുള്ളത്.?

ഒരാളുണ്ട്. ഉപ്പയുടെ കാര്യങ്ങളെല്ലാം എനിയ്ക്ക് പറഞ്ഞു തരാറുളള ഒരേയൊരു മനുഷ്യൻ. പഴയങ്ങാടിയിൽ താമസിക്കുന്ന അലവിക്കുട്ടികാക്ക. ഉപ്പയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നവരിൽ അയാൾ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്.

മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായിരുന്നതുകൊണ്ട് നിൻ്റെ ഉപ്പയുടെ മയ്യത്ത് കാണാനോ മയ്യത്ത് നിസ്ക്കാരത്തിൽ പങ്കെടുക്കാനോ എനിയ്ക്ക് സാധിച്ചിരുന്നില്ലെന്ന് അലവിക്കുട്ടികാക്ക ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.

പിന്നെന്തിനാണ് ഖബറിൻ്റെ കാര്യം ചോദിക്കാൻ വീണ്ടും അങ്ങോട്ടു പോകുന്നത്.?

ഖബറിൻ്റെ കാര്യം മാത്രമാണ് മൂപ്പർക്ക് അറിയാത്തത്. അതിൻ്റെ മുൻപും ശേഷവും നടന്ന കാര്യങ്ങളെല്ലാം മൂപ്പർക്കറിയാമെന്നാണ് സംസാരത്തിനിടയിൽ ഹസ്സൻകുട്ടിക്ക എന്നോട് പറഞ്ഞിരുന്നു.

ഹസ്സൻ കുട്ടിക്ക പറഞ്ഞകാര്യങ്ങളും അലവിക്കുട്ടികാക്ക പറയുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന് എനിയ്ക്ക് ബോധ്യപ്പെട്ടാൽ അക്കാര്യം ഞാൻ നിന്നെ അറിയിക്കാം.
അതിനു മുൻപായി മറ്റൊരു പ്രധാന കാര്യം സക്കീനയോട് പറഞ്ഞേൽപിക്കാനുണ്ട് അപ്പോൾ പറഞ്ഞതുപോലെ.

സക്കീനാ.. ഭക്ഷണം കഴിച്ചു കഴിഞ്ഞാലുടൻ നീ സുഹറയെ വിളിച്ച് ഉടനെ ഇങ്ങോട്ടുവരാൻ പറയണം. എന്നിട്ട് അവളെയും കൂട്ടി ആസിഫിൻ്റെ കടയിൽ ചെന്ന് അവർക്ക് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിയതിനു ശേഷം അവളുടെ വീട്ടിൽ എത്തിച്ചു കൊടുക്കുകയും വേണം.

വണ്ടി വിളിയ്ക്കുന്നതും അതിലേക്ക് സാധനങ്ങൾ കയറ്റിവെയ്ക്കുന്നതുമെല്ലാം ആസിഫ് അവൻ്റെ സ്റ്റാഫിനെ വെച്ച് ചെയ്തോളും. ആ വക കാര്യങ്ങളൊന്നും നിങ്ങൾക്ക് ശ്രദ്ധിക്കേണ്ടി വരില്ല. പൈസ എത്രയായെന്ന് എന്നെ അറിയിച്ചാൽ ഉടനെ ഞാനത് ജി പേ ചെയ്തോളാം.
അഥവാ സാധനങ്ങൾ വാങ്ങുന്നകാര്യത്തിൽ അവൾ മുടക്കം വല്ലതും പറയുകയാണെങ്കിൽ ഞാൻ നിർബന്ധിച്ചതുകൊണ്ടാണെന്നു പറഞ്ഞാൽ മതി.

എനിയ്ക്ക് അലിക്കുട്ടികാക്കയുടെ വീടുവരെയൊന്നു പോകേണ്ടതുണ്ട്. എന്നിട്ടു വേണം സിയാറത്ത് ചെയ്യാൻ വരുമ്പോൾ മാളുവിനെ കൂടെകൂട്ടണോ വേണ്ടേ എന്ന് ജമീലയോടുപറയാൻ. അസറിനു മുൻപായി എല്ലാം നടക്കുകയും വേണം.
മോനുട്ടനെയും കൂടെ കൂട്ടാൻ മറക്കണ്ടട്ടോ.

അപ്പോൾ ഹസ്സനിക്ക പറഞ്ഞത് നിങ്ങൾക്ക് പൂർണ്ണമായും വിശ്വാസിക്കാൻ കഴിഞ്ഞിട്ടില്ലല്ലേ.?

വിശ്വാസക്കുറവുകൊണ്ടല്ല. അതൊന്ന് ബലപ്പെടുത്താൻ വേണ്ടിയാണ്. ഉമ്മയെയും പെങ്ങളെയും പള്ളിക്കാട്ടിലേക്ക് വിളിച്ചുവരുത്തി ഉപ്പയുടെ ഖബറ് ചൂണ്ടിക്കാട്ടിക്കൊടുക്കുമ്പോൾ മനസ്സിനൊരു സമാധാനം കിട്ടാൻ അത് അത്യാവശ്യമാണ്.

അപ്പോൾ ഹസ്സനിക്ക പറഞ്ഞകാര്യങ്ങളിൽ അലവിക്കുട്ട്യാക്ക സംശയം വല്ലതും പ്രകടിപ്പിച്ചാൽ ഇന്നത്തെ ഖബറ് സിയാറത്ത് വേണ്ടെന്നു വെയ്ക്കാനാണോ നിങ്ങളുടെ തീരുമാനം.?

അല്ല. അസറിനു ശേഷം ജമീലയെയുംക്കൂട്ടി ഉമ്മയുടെ ഖബറിനരികിലേക്കു പോകും. ഉപ്പയുടെ ഖബറിൻ്റെ കാര്യത്തിൽ ഇനിയൊരു പ്രതീക്ഷയും മനസ്സിൽ കൊണ്ടു നടക്കേണ്ടതില്ലെന്ന് പള്ളിക്കാട്ടിലേക്ക് കാലെടുത്തു വെയ്ക്കുന്നതിനു മുൻപായി ഞാനവളോടു പറയും.
മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ അവളോടൊപ്പം മാളുവിനെയും കൂട്ടാൻ പറയും. എന്നിട്ട് ഇക്കാല മാത്രയും കാണാൻ മോഹിച്ചിരുന്ന ഉപ്പയുടെ ഖബർ അവർക്കു ഞാൻ തൊട്ടു കാണിച്ചു കൊടുക്കുകയും ചെയ്യും.

അവസാനിച്ചു.
– K.M സലീം പത്തനാപുരം

Previous Post

പള്ളിക്കാട് – ഭാഗം 19

Next Post

വനിതാ ദിനം – മാർച്ച് 8, 2026

Related Rachanas

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 19

March 6, 2026

ഉപ്പാക്കല്ലേ ബന്ധുക്കളില്ലാതിരുന്നത്. ഉമ്മാക്ക് എമ്പാടും ബന്ധുക്കളുണ്ടായിരുന്നല്ലോ. അവരിൽ ആർക്കെങ്കിലും ഉപ്പയുടെ ഖബറിനെക്കുറിച്ച് അറിയുമായിരുന്നെങ്കിൽ നമുക്കതൊന്നു കാട്ടിത്തരാനവർക്ക് മനസ്സുണ്ടായിരുന്നുവെങ്കിൽ ഉമ്മ ജീവിച്ചിരിക്കുമ്പോൾതന്നെ അവരത് ചെയ്യുമായിരുന്നല്ലോ. ഉമ്മയുടെ മരണത്തോടെ ഇനിയൊരിക്കലുമത്...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 18

March 6, 2026

ഇന്നുതന്നെ, അസറിനുശേഷം. ബാങ്ക് വിളിക്കുമ്പോഴേക്കും ഞാനും മോനുട്ടനും കൂടി പള്ളിയിൽ എത്തും. ബാങ്ക് വിളിക്കുന്നത് കേട്ടാലുടൻ നീ മാളുവിനെയും കൂട്ടി പള്ളിയുടെ വടക്കു ഭാഗത്ത് വന്നു നിൽക്കണം....

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 17

March 6, 2026

ഇല്ല. ഇന്നത്തെപ്പോലെ ആശുപത്രിയിലേക്ക് പോകുന്നതൊന്നും അന്ന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അക്കാലത്തൊക്കെ എത്ര വലിയ മുറിവു പറ്റിയാലും കമ്മ്യൂണിസ്റ്റപ്പയുടെ തളിരില പറിച്ചെടുത്ത് ഉള്ളംകൈയ്യിലിട്ട് തിരുമ്മി മുറിവിൻ്റെ മുകളിൽ...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 16

March 6, 2026

അകലെനിന്ന് ബന്ധുക്കളാരും വരാനുണ്ടായിരുന്നില്ല എന്ന ഒരേയോരു കാരണം കൊണ്ട്. നിങ്ങളോട് ആരാണിതെല്ലാം പറഞ്ഞത്. നിങ്ങൾക്ക് എൻ്റ ഉപ്പയെ പരിചയമുണ്ടായിരുന്നോ.? അന്ന് ഖബറ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ ഉപ്പ...

പള്ളിക്കാട്  – ഭാഗം 15
Novel 3

പള്ളിക്കാട് – ഭാഗം 15

March 5, 2026

കാര്യം മറ്റൊന്നുമല്ല. എൻ്റ ഓർമ്മ തെറ്റിയിട്ടില്ലെങ്കിൽ ഇവിടെ അത്യാവശ്യം പ്രായമുള്ള ഒരു തെങ്ങ് കാണേണ്ടതാണ്. അതിവിടെ കാണാത്തതാണ് എന്നെ കുഴപ്പത്തിലാക്കുന്നത്. അതാണോ അത്ര വലിയ പ്രശ്നം. ആ...

പള്ളിക്കാട്  – ഭാഗം 14
നോവൽ

പള്ളിക്കാട് – ഭാഗം 14

January 7, 2025

ഉപ്പാ.. പള്ളിയിലേക്ക് ആൾക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളിക്കാനായിട്ടുണ്ടാകുമോ. നമ്മൾ ഇവിടെ പണിയെടുക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. ബാങ്ക് വിളിക്കാനുള്ള സമയമൊക്കെ ആയിട്ടുണ്ടാവും. എന്താ മോനങ്ങനെ...

Next Post
വനിതാ ദിനം –  മാർച്ച് 8, 2026

വനിതാ ദിനം - മാർച്ച് 8, 2026

POPULAR

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

March 8, 2026
അമ്മാം കുഴി – കഥാസമാഹാരം – ആദർശ്

അമ്മാം കുഴി (കഥാസമാഹാരം) – ആദർശ്

July 27, 2023
സത്യവതി

സത്യവതി

September 2, 2023
നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ

നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ

April 12, 2026
കടവ്

കടവ്

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്
  • വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
  • നായകൻ – അദ്ധ്യായം 4 – മടക്കയാത്രയിലെ പ്രതീക്ഷകൾ
  • നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397