• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, September 19, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

അമ്മിഞ്ഞ

Amminja - Poem By Johnson Ezhumattoor

Johnson Ezhumattoor by Johnson Ezhumattoor
September 17, 2023
അമ്മിഞ്ഞ
39
VIEWS
Share on FacebookShare on WhatsappShare on Twitter

അഞ്ചാണ്ടിതെത്തീട്ടും
അമ്മിഞ്ഞയൂറ്റുന്ന
അമ്മയ്ക്കരുമയായ്
തീർന്നകാലം

അക്ഷരം ചൊല്ലുന്ന
ആശാട്ടി വിട്ടിടാൽ
അമ്മയ്ക്കണഞ്ഞിടാൻ
ആധിയാകും

ആരൊക്കെ കണ്ടാലും
ആരൊക്കെ നിന്നാലും
ആരൊക്കെ ചൊന്നാലും
ആർക്കു ചേതം

അമ്മേടെ നീരസം
ആധിക്യമായിടാൽ
ആഴം മുറിഞ്ഞ പോൽ
ഖിന്നനാകും

അക്ഷരക്ലാസ്സീന്ന്
ആദ്യം ഇറങ്ങിയാൽ
ആർത്തിയോടോടിടും
അമ്മയിങ്കൽ

അക്ഷര പുസ്തകോം
ആഹാര പാത്രവും
ആടുന്ന സഞ്ചിയിൽ
താളമേകും

ആരൂഢ മുള്ളിലായ്
അഥിതികളുണ്ടെങ്കിൽ
അമ്മേടെ ചമ്മലോ
ആക്കമേറും

അയലത്തെ കുട്ടികൾ
ആർത്താർത്തുചൊല്ലിടും
അഞ്ചാണ്ടിതെത്തീട്ടും
ആർത്തിയാണോ

അയലത്തൊരമ്മൂമ്മ
അടക്കിപറഞ്ഞുടൻ
അമ്മിഞ്ഞയറ്റത്ത്
കയ്പുതേക്കാൻ

അണ്ണാക്കിലെത്തുന്ന
അമ്മിഞ്ഞകയ്ച്ചിട്ടു
അകമേയിറക്കിടാൻ
ആവതില്ല

അന്നാളിലമ്മേടെ
അമ്മിഞ്ഞ വിട്ടു ഞാൻ
അമ്മിഞ്ഞയില്ലാത്ത
ലോകത്തിലായ്

അമ്മ പറന്നു പോയ്
ആകാശ മേലതിൽ
ആണ്ടവനോടൊത്തു
ആനന്ദിപ്പാൻ

– ജോൺസൺ എഴുമറ്റൂർ

Previous Post

ഓർമ്മ ചെപ്പ്

Next Post

കൈത്താങ്ങ്

Related Rachanas

ഋതുഭേദങ്ങൾ
Anu Bala Poem

ഋതുഭേദങ്ങൾ

September 14, 2026

ഋതുഭേദങ്ങൾ മാറി മറിയുന്ന നമ്മ്ര നിശീഥിനിയിൽ.. ഇരുട്ടിനെ പ്രണയിച്ച കാർമേഘങ്ങൾ പോൽ, അന്ധകാരത്തിൻ്റെ മൂടുപടത്തിൽ മുങ്ങി നിൻ വാക്കുകൾ ഇടി മിന്നലായ് എൻ ഹൃദയം പിളർക്കവേ... പെയ്തൊഴിയാത്ത...

കാലം
Satya Bhai Poem

അതിഥികൾ

June 28, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 28, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ് സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവും മനസ്സൊരു തടവറയാണ് എന്തിനും അല്ല, ഇല്ല എന്ന നിഷേധി ഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ് ഈശ്വരനും,...

കാലം
Satya Bhai Poem

കാലം

June 28, 2026

തുഴയും തോറും ചുഴികളിലുഴറും കരിനീരാളിക്കൈകൾ ശക്തം മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി പാഴ്ക്കനവാകും തീരമിതല്ലോ ശോഭിതമെന്നു പറഞ്ഞു രസിക്കാൻ വാടിക്കരിയും പൂവുകൾ മാത്രം വിജനതയില്ലീ തീരത്തൊട്ടും വെകിളിപിടിച്ച...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 28, 2026

യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 28, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

Next Post
കൈത്താങ്ങ്

കൈത്താങ്ങ്

POPULAR

തടവിലാക്കപ്പെട്ട പെൺകുട്ടി

തടവിലാക്കപ്പെട്ട പെൺകുട്ടി

June 22, 2026
കോൺക്രീറ്റ് കൊട്ടാരത്തിലെ മുത്തശ്ശി

കോൺക്രീറ്റ് കൊട്ടാരത്തിലെ മുത്തശ്ശി

October 3, 2023
വഴിതെറ്റിയ വസന്തം – 1

വഴിതെറ്റിയ വസന്തം – 1

June 22, 2026
എനിക്കിഷ്ടപ്പെട്ട കോമഡി ചിത്രം  – “മിഥുനം”

എനിക്കിഷ്ടപ്പെട്ട കോമഡി ചിത്രം – “മിഥുനം”

March 27, 2024
മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

January 7, 2025

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • വിരഹജനാലകൾ
  • ഋതുഭേദങ്ങൾ
  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397