• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ചുറ്റമ്പലത്തെച്ചുറ്റി

Chuttambalathechutti - Poem By Rajeev Chundampatta

Rajeev Chundampatta by Rajeev Chundampatta
August 17, 2023
ചുറ്റമ്പലത്തെച്ചുറ്റി
82
VIEWS
Share on FacebookShare on WhatsappShare on Twitter

ചുറ്റമ്പലത്തിൽ
ചുറ്റി നടക്കുന്ന കാറ്റിന്
എന്തെല്ലാം അറിവുകളാണ്,

പടിഞ്ഞാറേതിലെ
പത്മാവതിയമ്മേടെ മോൻ,
എൻഡ്രൻസ് പരീക്ഷ
എഴുതിയതും,
കുന്നത്ത് വീട്ടിൽ വാസു ഏട്ടൻ
പഞ്ചായത്തിൽ മത്സരിക്കണതും,
കുഞ്ഞയമ്മതിൻ്റെ
വടക്കേ ഭാഗത്തെ വേലി,
അതിരു ഭേദിച്ച് ശകലം
മുന്നോട്ട് കയറി വന്നതും,
പേമാരി തിമിർത്തപ്പോൾ
നാണിയമ്മേടെ മേൽക്കൂര
ഒലിച്ചു പോയതും,
ഒരു ദിനപത്രത്താളിൽപ്പോലും
അച്ചടിക്കപ്പെടാത്ത, എത്രയെത്ര
വാർത്തകളാണ്, ഒരു ദിവസം
ആ കാറ്റ് ചോർത്തെടുക്കുന്നത്.

നാരായണിച്ചേച്ചീടെ മോളെ,
അനുദിനം ശല്യപ്പെടുത്തുന്ന
പൂവാലൻ്റെ പേരുപോലും,
കേട്ടുകേട്ട് സുപരിചിതം.

സ്വന്തം മോനെ
കുത്തി മലർത്താൻ വന്ന,
കുഞ്ഞുവറീതിൻ്റെ കത്തി-
യോടുള്ള ഈർഷ്യയും,
ജീവൻ നഷ്ടപ്പെടാത്തതിൻ്റെ
നെടുവീർപ്പുകളും, അങ്ങനെ
ഒരുപാടൊരുപാടറിവുകൾ
പേറിയാണത്രേ! ആ കാറ്റിൻ്റെ
ചുറ്റിച്ചുറ്റിയുള്ള സഞ്ചാരം.

മറുപടി കിട്ടാത്ത കുറേ
ഏറ്റുപറച്ചിലുകളും
സ്വകാര്യതകളും, അനുദിനം
ശ്രവിച്ച് ശ്രവിച്ച്, ആ കാറ്റ്
ഇന്നൊരു സർവ്വവിജ്ഞാന-
കോശമായി ചുറ്റമ്പലത്തിൽ
ചുറ്റിപ്പറന്നുകൊണ്ടേയിരിക്കുന്നു.

– രാജീവ് ചുണ്ടമ്പറ്റ.

Previous Post

ഓണം ഒരു ഓർമ്മപ്പെടുത്തൽ

Next Post

വർത്തമാനകാലം

Related Rachanas

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 22, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

നീ വരുന്നപോൽ
Jayesh Vlathankara Poem

നീ വരുന്നപോൽ

June 10, 2026

വിജന വീഥിയിൽ തരളമോർമ്മതൻപഴയ പൂവുകൾ കൊഴിഞ്ഞു വീഴവേപതിയെ ഞാനതിൻഇതളൊരെണ്ണമെൻഹൃദയ തന്ത്രിയിൽചേർത്തുവയ്ക്കവേ നനുത്ത പീലിയാൽ അതീവ നോവിനെതഴുകിയാറ്റുവാൻവ്യഥിത മിഴിയുമായിഹൃദയ രാഗമേനീ വരുന്നപോൽ അഴിഞ്ഞ വാക്കിലെപൊഴിഞ്ഞ പൂമണം തിരികെ നൽകുവാൻകുളിർത്ത...

നിലച്ച ശബ്‌ദങ്ങൾ
Sujith Thomas Thekkel Poem

നിലച്ച ശബ്‌ദങ്ങൾ

June 3, 2026

ശബ്ദം നിലച്ചൊരു പൊൻവീണഒരിക്കൽ മീട്ടിയ രാഗങ്ങളോരോന്നായി അന്തരംഗത്തിൽ മൂകമായി തീർത്തൊരു കാർമേഘം,പെയ്തു തീരാത്തൊരു കർക്കിടക മഴയായി, ഓർമ്മകൾ തീർത്തൊരു മഹാപ്രഹേളിക മനസ്സിൽ,ശ്രുതിലയ രാഗങ്ങൾ ആലപിച്ചവരോരുത്തരും ഒരുനാൾ പലവഴിയായി...

യുദ്ധത്തിൻ്റെ നിഴൽ
Syamala Haridas Palakkad Poem

യുദ്ധത്തിൻ്റെ നിഴൽ

March 26, 2026

​അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. ​അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

Next Post
വർത്തമാനകാലം

വർത്തമാനകാലം

POPULAR

നാദിറാ നിനക്കായ്

June 29, 2023
ഓണം ഒരു ഓർമ്മപ്പെടുത്തൽ

ഓണം ഒരു ഓർമ്മപ്പെടുത്തൽ

August 17, 2023
മഴ

മഴ

August 8, 2023
ആശാൻ വൈദ്യർ

ആശാൻ വൈദ്യർ

February 18, 2024
അരുണോദയം

അരുണോദയം

September 19, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9
  • സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
  • വലുതാകുമ്പോൾ ആരാകണം?
  • നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397