• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, August 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഓണം ഒരു ഓർമ്മപ്പെടുത്തൽ

Onam Oru Ormmapeduthal - Story By Preetha Albert

Preetha Albert by Preetha Albert
August 17, 2023
ഓണം ഒരു ഓർമ്മപ്പെടുത്തൽ
39
VIEWS
Share on FacebookShare on WhatsappShare on Twitter

അവിടെ ആ ഗ്രാമത്തിൽ ജാതിമതഭേദം ഒന്നുമില്ലായിരുന്നു.. പക്ഷെ ഹൈന്ദവർ മാത്രമേ ഓണം ആഘോഷിക്കുകയുള്ളൂ. രണ്ട് ദിവസം ആയിരുന്നു അവിടെത്തെ ഓണം.. നായർ,, കുറുപ്പർ,, അടിയോടി,, നമ്പൂതിരി,, നമ്പ്യാർ എന്നിവർക്ക് ആദ്യ ഓണവും.. തീയർ,, പുലയർ എന്നിവർക്ക് രണ്ടാം ഓണവും… ഞങ്ങൾ ഹൈന്ദവർ അല്ലാത്തവർ ആയതിനാൽ എല്ലാവരും ക്ഷണിക്കും.. പിന്നെ ഭാഗ്യത്തിന് രണ്ട് ദിവസങ്ങൾ കൊണ്ട് രക്ഷപെട്ടു.. അല്ലേൽ പിണക്കം ആകും എല്ലാവർക്കും..സ്നേഹം എന്തെന്ന് ആ നാട്ടുകാരാണ് എന്നെ പഠിപ്പിച്ചത്..

എൻ്റെ ബാല്യവും, കൗമാരവും ആ ഗ്രാമത്തിൽ ആയിരുന്നു.. ആമ്പൽ നിറഞ്ഞ കുളങ്ങളും, പച്ച വിരിച്ച പാടങ്ങളും, അയരാണി വിരിഞ്ഞ് നിൽക്കുന്ന കുന്നുകളും നിറഞ്ഞ ആ ഗ്രാമം ഒരു ഓർമ്മയായി ഇന്നും എൻ്റെ നെഞ്ചിൽ ഉണ്ട്‌.

അന്ന് ഒരു ഓണത്തിന് പൂക്കളം ഒരുക്കാൻ കൂട്ടുകാർക്ക് ഒപ്പം പോയപ്പോൾ അമ്മച്ചി മേടിച്ചു തന്ന വെള്ളി പാദസരം വയലിൽ കാണാതെ പോയതും ഒരു ഓർമ്മ.. മാത്രം.. പാടത്തിൽ ചിങ്ങക്കൊയ്ത്തു കഴിഞ്ഞാൽ മുട്ടുവരെ വെള്ളം നിറഞ്ഞിരിക്കും, അതിൽ വെളുപ്പും, ചുവപ്പും നിറം ഉള്ള വരികതിര് പൂക്കളും, ചവച്ചാൽ മധുരിക്കുന്ന കാക്കപ്പൂക്കളും.. ആമ്പലും നിറയെ ഉണ്ടാവും, അയരാണി, കൊങ്ങിണി, കോളാമ്പി, തുമ്പ, പാച്ചോറ്റി പിന്നെയും പേരറിയാത്ത കുറെ പൂക്കൾ.. മത്സരിച്ച് പറിച്ചു ഇലക്കുമ്പിളിൽ നിറച്ചു.. പോകാൻ നേരം വെയിൽ കൊണ്ട് മുഖം വാടി കരിഞ്ഞരിക്കും… സ്കൂൾ പൂട്ടിയിയുണ്ടായിരിക്കില്ല പരീക്ഷ അടുത്ത്… എന്നാലും.. പൂക്കള മത്സരത്തിൽ ഈ നസ്രാണി പെണ്ണ് തന്നെ ഒന്നാം സമ്മാനം മേടിച്ചിരിക്കും..

എല്ലാം ഒരു ഓർമ്മകൾ മാത്രം.. അന്നെത്തെ കൂട്ടുകാർ, അയൽ ബന്ധങ്ങൾ… രുചിഭേദം നിറഞ്ഞ പലഹാരങ്ങൾ എല്ലാം നാവിനു തുമ്പിൽ.. സ്നേഹം നിറഞ്ഞ അവരുടെ ഓർമ്മകൾ എൻ്റെ ജീവിതത്തിൻ്റെ വിലയും കൂടിയാണ്.. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു എനിക്ക് അപ്പന്റിക്സ് പൊട്ടിയത്.. ഞാൻ മരിച്ചെന്നു ആ ഗ്രാമം മുഴുവൻ അറിഞ്ഞു.. പക്ഷെ ദൈവദൂതനെ പോലെ ഒരു ഡോക്ടർ എൻ്റെ ജീവിതം തിരിച്ചു പിടിച്ചു.. നല്ലവരായ അയൽക്കാർ അപ്പച്ചൻ ഗൾഫിൽ ആയിരുന്ന സമയത്തു വേണ്ടത് ചെയ്തു എന്നെ രക്ഷിച്ചെടുത്തു… ഞാൻ ഇന്നും ആ ഗ്രാമത്തിൻ്റെതാണ്.. എൻ്റെ ജീവൻ്റെ തുടിപ്പ് അവിടെ ഇന്നും ഉണ്ട്‌..

എവിടെയോ.. എങ്ങനെയോ ഇവിടെ വരെ എത്തിയ എൻ്റെ ജീവിതത്തിൽ ചിലപ്പോ മനസ്സ് ഉരുകി ഞാൻ കരയുമ്പോൾ എനിക്ക് അവിടെയുള്ളവരെ ഓർമ്മ വരും.. ആരാണ് നമ്മുടെ അപ്പനും, അമ്മയും, കൂടപ്പിറപ്പുകളും.. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ഓരോ വ്യക്തികൾ, ഓരോ സ്ഥലങ്ങൾ ഒരിക്കലും നമുക്ക് മണ്ണിൽ പോകും വരെ മറക്കാൻ… കഴിയില്ല എന്നത് ഒരു സത്യം അല്ലെ?

– പ്രീത ആൽബർട്ട്

Previous Post

ഉത്സാഹി ഉത്തമൻ

Next Post

ചുറ്റമ്പലത്തെച്ചുറ്റി

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
ചുറ്റമ്പലത്തെച്ചുറ്റി

ചുറ്റമ്പലത്തെച്ചുറ്റി

POPULAR

പ്രാർത്ഥന കേൾക്കുന്ന ദൈവം

പ്രാർത്ഥന കേൾക്കുന്ന ദൈവം

September 1, 2023
പുലരി

പുലരി

September 3, 2024
ജീവിതം

ജീവിതം

August 3, 2023
മരിയൻ ഫാൻസ് അഞ്ചേരിക്കടവ് – ക്രിസ്റ്റ്യൻ സ്റ്റോറീസ്

മരിയൻ ഫാൻസ് അഞ്ചേരിക്കടവ് – ക്രിസ്റ്റ്യൻ സ്റ്റോറീസ്

September 20, 2023
പ്രശാന്ത പ്രകൃതി

പ്രശാന്ത പ്രകൃതി

September 2, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397