• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

വനിതാദിനം, 8 മാർച്ച് 2024

Vanithaadinam, 8 March 2024 - Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
March 4, 2024
വനിതാദിനം, 8 മാർച്ച്  2024
294
VIEWS
Share on FacebookShare on WhatsappShare on Twitter

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന സന്ദർഭത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകളെ ഓർക്കാതെയിരിക്കുന്നതെങ്ങനെ? ലോകത്തിലെ എല്ലാ വനിതകൾക്കും ആയി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. 1911 ൽ ആസട്രിയയിലും ഡെൻമാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലുമാണ് ലോക വനിതാ ദിനം ആദ്യമായി ആഘോഷിച്ചത്. 1975 ൽ ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനത്തെ അംഗീകരിച്ചു.

ഈ വനിതാദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എൻ്റെ സഹപാഠിയും ഇഷ്ട നടിയുമായ കാർത്തികയെക്കുറിച്ചാണ്. ഓൾ സെയിന്റ്സ് കോളേജിൽ ബികോമിന് എൻ്റെ സഹപാഠിയായിരുന്ന ഈ കുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അവിചാരിതമായി ഓണാഘോഷത്തോടനുബന്ധിച്ച് ശ്രീ കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്നിരുന്ന ഒരു നാടോടിനൃത്തം കണ്ടതു മുതലാണ്. “അങ്കണതൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെ ”…….. വൈലോപ്പിള്ളിയുടെ ‘മാമ്പഴം’, ആ കവിതയായിരുന്നു നാടോടിനൃത്തം ആയി സുനന്ദ നായർ എന്ന കാർത്തിക അവതരിപ്പിച്ചത്. സുനന്ദയുടെ നൃത്തം ആസ്വദിച്ച് വിഷാദമൂകമായി ഇരുന്നിരുന്ന സദസ്യരെ ഒന്നടങ്കം ആരും വിഷമിക്കേണ്ട, ഇതൊരു നൃത്താവിഷ്കാരം മാത്രമാണ് എന്ന് പറഞ്ഞ് പെട്ടെന്ന് ഭാവ മാറ്റം വരുത്തി എല്ലാവരെയും ചിരിപ്പിച്ച സുനന്ദയുടെ അഭിനയിക്കാനുള്ള ആ കഴിവ് ഞങ്ങൾ അന്നേ തിരിച്ചറിഞ്ഞിരുന്നു.

പഠിക്കാനും അതിസമർഥ ആയിരുന്ന സുനന്ദ നല്ലൊരു ടെന്നീസ് പ്ലെയർ കൂടിയായിരുന്നു. യാതൊരുവിധ നാട്യങ്ങളും ഇല്ലാത്ത ഒരു സാധാരണ പെൺകുട്ടി. എല്ലാ സഹപാഠികളോടും ഒന്നുപോലെ പെരുമാറുന്ന സുനന്ദയെ ഞങ്ങൾക്കൊക്കെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. യാതൊരു എതിർപ്പും കൂടാതെ ആ വർഷത്തെ ‘ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡൻറ്’ ആയി തിരഞ്ഞെടുക്കപ്പെട്ടത് സുനന്ദയായിരുന്നു. പഠിത്തം കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പിരിഞ്ഞു.

1985ൽ സുനന്ദയുടെ ആദ്യസിനിമ ബാലചന്ദ്രമേനോൻ്റെ ‘മണിച്ചെപ്പു തുറന്നപ്പോൾ’ പുറത്തിറങ്ങി. ഞങ്ങളൊക്കെ ആവേശത്തോടെ ആ സിനിമ തീയേറ്ററിൽ പോയി കണ്ടു. പിന്നെ, അന്നുവരെ ഉണ്ടായിരുന്ന നായികമാരെയൊക്കെ പിന്തള്ളി കാർത്തികയുടെ ഒരു കുതിച്ചുചാട്ടം തന്നെ ആയിരുന്നു. എത്രയെത്ര നല്ല സിനിമകൾ! അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘ദേശാടനക്കിളി കരയാറില്ല’. ‘നീയെത്ര ധന്യ’, ‘കരിയിലക്കാറ്റുപോലെ’, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’, ‘താളവട്ടം’……….. പിന്നെ അവിടുന്ന് തമിഴിലേക്കും…….. ഓരോ സിനിമയും ഞങ്ങൾ സഹപാഠികൾ കാണുകയും പരസ്പരം ചർച്ച ചെയ്യുകയും മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. വിവാഹിതയായി ആലപ്പുഴയിലെത്തിയ ഞാൻ കാർത്തികയുടെ സിനിമ ഇറങ്ങുന്ന അന്ന് വെള്ളിയാഴ്ച തന്നെ കാണുന്ന പതിവുണ്ടായിരുന്നു.

വർഷങ്ങൾക്കുശേഷം ശ്രീ രാജൻ പൊതുവാളിൻ്റെ മകൻ്റെ വിവാഹാഘോഷങ്ങൾക്കിടയിൽ ആണ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത്. അപ്പോഴും യാതൊരു നാട്യങ്ങളും ഇല്ലാതെ ഓടിവന്ന് മേരി ആണോ എന്ന് ചോദിച്ചു എൻ്റെയടുത്ത് വന്ന് കുടുംബത്തെയൊക്കെ പരിചയപ്പെട്ടു. അപ്പോൾ ഞാൻ പറഞ്ഞു. “എൻ്റെ ഫോണിൻ്റെ റിങ്ടോൺ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു മാത്ര വെറുതെ ഞാൻ നിനച്ചു പോയി (‘നീയെത്ര ധന്യ’ എന്ന സിനിമയിൽ കാർത്തിക അഭിനയിച്ച ആ സീൻ) എന്നതാണെന്ന്. സന്തോഷത്തോടെ ഞങ്ങൾ അന്ന് എടുത്ത ഫോട്ടോ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

മലയാള സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത ഒരു അഭിനേത്രിയാണ് കാർത്തിക. സ്വാഭാവിക തനതു സൗന്ദര്യവും അഭിനയശേഷിയും കൊണ്ട് പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന കലാകാരിയാണ് കാർത്തിക. മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ അഭിനയിച്ചത് ഇരുപതോളം സിനിമകളിൽ മാത്രമാണ്.

1988 ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പങ്കെടുത്ത ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയം ഉദ്ഘാടനചടങ്ങിൽ പ്രാർത്ഥനാ ഗാനവും കുച്ചുപ്പുടി നൃത്തവും അവതരിപ്പിച്ചത് ആയിരുന്നു കാർത്തികയുടെ കലാകാരി എന്ന നിലയിൽ ഏറ്റവും അവസാനത്തെ പൊതുവേദി.പിന്നീട് താമസിയാതെ വിവാഹിതയായി. ഇപ്പോൾ ഭർത്താവ് ഡോക്ടർ സുനിൽ കുമാറിനോടും ഏകമകൻ ഡോക്ടർ വിഷ്ണുവിനും മരുമകൾ പൂജയ്ക്കും കൊച്ചുമകൾ ശിവാലികയ്ക്കും ഒപ്പം തിരുവനന്തപുരത്ത് സ്വസ്ഥമായ കുടുംബ ജീവിതം തുടരുന്നു.

മാന്യമായി വസ്ത്രധാരണം ചെയ്ത് അഭിനയിച്ച് സിനിമാരംഗത്ത് തുടരാമെന്ന് തെളിയിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായ കാർത്തികയെ സ്നേഹപൂർവ്വം ഞാൻ ഈ വനിതാ ദിനത്തിൽ ഓർമ്മിക്കുന്നു. ഓരോ വനിതാദിനവും സ്ത്രീത്വത്തിൻ്റെ മഹത്തായ ആഘോഷം ആണല്ലോ? പെൺക്കരുത്തിൻ്റെ കാഹളം മുഴങ്ങട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിച്ചു കൊണ്ട്…..

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

ക്രിസ്മസ് രാത്രിയിലെ അമിട്ട്

Next Post

പ്രേമലു – റിവ്യൂ

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ

June 22, 2026

മഴ.. മഴ.. മഴ.. മഴയെപ്പറ്റി കുറിച്ചിടുമ്പോൾ കുഞ്ഞോർമ്മകളോളംതള്ളി അകത്തേക്കു കയറിവരുന്നു. "കഴിഞ്ഞത് അസ്പഷ്ടമല്ല, അതു അതാര്യവുമില്ല." ആരെപ്പോൾ പറഞ്ഞതാണെങ്കിലും അതൊരു സത്യമാണ്. ഓർക്കാൻ പലതുമുണ്ട്. ബാഹ്യതലത്തിൽ ബന്ധമില്ലാത്ത...

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

Next Post
പ്രേമലു – റിവ്യൂ

പ്രേമലു – റിവ്യൂ

POPULAR

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026
സങ്കടപ്പുഴ

സങ്കടപ്പുഴ

September 2, 2023
പള്ളിക്കാട്  – ഭാഗം 5

പള്ളിക്കാട് – ഭാഗം 5

March 6, 2026
ഒരു മോർണിംഗ് ഷോ

ഒരു മോർണിംഗ് ഷോ

October 3, 2023
കൺഫ്യൂഷൻ തീർക്കണേ ഭഗവാനേ

കൺഫ്യൂഷൻ തീർക്കണേ ഭഗവാനേ

September 1, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397