• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Tuesday, August 4, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ക്രിസ്മസ് രാത്രിയിലെ അമിട്ട്

Xmas Rathriyile Amittu - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
March 4, 2024
ക്രിസ്മസ് രാത്രിയിലെ അമിട്ട്
27
VIEWS
Share on FacebookShare on WhatsappShare on Twitter

തൃശ്ശൂർ നഗരമധ്യത്തിൽ ആണ് ബഷീറിൻ്റെ ബേക്കറി അതിനോടു ചേർന്നു തന്നെ ബോർമയും. അവിടെ ഉണ്ടാക്കുന്ന ഒരു സാധാരണ ബണ്ണിനും വെണ്ണ ബിസ്കറ്റിനും റൊട്ടിക്കും വരെ പ്രത്യേക രുചിയാണ്. ക്രിസ്മസ്, റംസാൻ, ബക്രീദ്…. പോലുള്ള വിശേഷ അവസരങ്ങൾ എത്തിയാൽ പിന്നെ പറയുകയും വേണ്ട. പഴം നിറച്ചത്, ഉന്നക്കായ, ചട്ടിപ്പത്തിരി, ഇറച്ചി പത്തിരി, പൊരിച്ച പത്തിരി, മുട്ട സുനാമി, കുഞ്ഞി കലത്തപ്പം, കിണ്ണത്തപ്പം , അരിക്കടുക്ക…… ഈ വക പലഹാരങ്ങൾ തിന്നാൽ കൈ വരെ കടിച്ചു പോകും. ഈ സമയത്ത് ബേക്കറിയിൽ തിരക്കോട് തിരക്ക് ആയിരിക്കും.

അങ്ങനെ ഒരു ക്രിസ്മസ് കാലം എത്തി. അനിയന്ത്രിതമായ തിരക്കുള്ള സമയങ്ങളിൽ മാത്രം ബഷീറിൻ്റെ വാപ്പച്ചി കൂടെ കടയിലെത്തും. ഒരു ക്രിസ്മസ് തലേന്ന് വാപ്പച്ചിയും മോനും കൂടി കടപൂട്ടി നഗരത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരെ ഉൾപ്രദേശത്തുള്ള വീട്ടിലേക്ക് പുറപ്പെട്ടു. പിറ്റേ ദിവസം ക്രിസ്തുമസ്. ജോലിക്കാർക്ക് അടക്കം കടക്കും എല്ലാവർക്കും അവധി കൊടുത്തിരിക്കുകയാണ്. ജോലിക്കാരിൽ അധികവും ക്രിസ്ത്യാനികളാണ്. മാത്രവുമല്ല ഒരു മാസമായി കഠിനാധ്വാനം ചെയ്തവരായിരുന്നു എല്ലാവരും. സമയം പാതിരയോട് അടുത്തു. അപ്പോഴാണ് വാപ്പച്ചി പറഞ്ഞത് നമുക്ക് വണ്ടിയിൽ ഡീസൽ അടിച്ചിട്ട് പോയാലോ എന്ന്. വണ്ടിയോടിക്കുന്ന മോൻ അപ്പോൾ തന്നെ പറഞ്ഞു അരടാങ്ക് ഡീസൽ ഉണ്ട്. പിന്നെ ഒരു പെട്രോൾ കാർ വീട്ടിൽ ഉണ്ടല്ലോ. നാളെ വലിയ ഓട്ടം ഒന്നുമില്ലതാനും. മാത്രമല്ല തൻ്റെ കൈവശമിരിക്കുന്ന ബാഗിൻ്റെ വിവിധ കള്ളികളിൽ അഞ്ഞൂറിൻ്റെയും രണ്ടായിരത്തിൻ്റെയും നോട്ടുകൾ കുത്തിനിറച്ചു വെച്ചിരിക്കുകയാണ്. വീട്ടിൽ ചെന്ന് കിടന്നുറങ്ങിയിട്ടു വേണം നാളെ രാവിലെ കണക്ക് കൃത്യമായി എഴുതി വയ്ക്കാൻ. കടയിലെ തിരക്ക് കാരണം കിട്ടുന്ന കാശ് മുന്നും പിന്നും നോക്കാതെ ബാഗിലേക്ക് കുത്തി നിറയ്ക്കുകയായിരുന്നു. എല്ലാവരും ഗൂഗിൾ പേക്കാർ അല്ലല്ലോ. എന്നാൽ പിന്നെ ഇത്രയും കാശുമായി പെട്രോൾ പമ്പിൽ ഒന്നും വണ്ടി നിർത്തേണ്ട വിട്ടു പൊയ്ക്കോ എന്ന് വാപ്പച്ചിയും പറഞ്ഞു.

പക്ഷേ പിറ്റേദിവസം അതിരാവിലെ കോഴിക്കോട് നിന്ന് ഒരു വെള്ളിടിപോലെ ഒരു വാർത്ത. ഒരു ബന്ധുവിൻ്റെ മരണ അറിയിപ്പ് ആയിരുന്നു അത്. ഉടനെ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് ഡീസൽ കുറവല്ലേ എന്ന് ഓർക്കുന്നത്.പോകുന്ന വഴിക്ക് അടിക്കാം എന്ന് കരുതിയാലും അന്ന് പെട്രോൾ പമ്പ് തുറന്നു വരുമ്പോൾ സമയം പിന്നെയും വൈകിയാലോ എന്ന് കരുതി അപ്പോൾ തന്നെ അടുത്തുള്ള പെങ്ങളുടെ വീട്ടിൽ പോയി വിവരം പറഞ്ഞ് അവളുടെ കാർ എടുത്തുകൊണ്ടുവന്ന് എല്ലാവരും കൂടി പോയി വന്നു. വലിയ നോട്ടുകൾ അടങ്ങിയ ബാഗുമായി വണ്ടി നിറുത്തേണ്ട എന്ന് കരുതിയാണ് തലേദിവസം ഡീസൽ അടിക്കാതെ ഇരുന്നത് എന്ന് പെങ്ങളോട് പറഞ്ഞിരുന്നു.

ഒരു രണ്ടാഴ്ച കഴിഞ്ഞു. ബഷീറിൻ്റെ ഭാര്യ ഉമ്മയെപ്പറ്റി ചില പരാതികൾ ഒക്കെ ബഷീറിൻ്റെ ചെവിയിൽ ഓതാൻ തുടങ്ങി. “ഉമ്മയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്. മുള്ളും മുനയും വെച്ച് സംസാരിക്കുന്നു. ഉമ്മ പഴയതുപോലെ ഒന്നുമല്ല. തൊട്ടതിനും പിടിച്ചതിനുമൊക്ക വെറുതെ വഴക്ക് ഉണ്ടാക്കുന്നു.”ബഷീറിന് ആകെ വിഷമമായി. കല്യാണം കഴിഞ്ഞു പത്തുവർഷമായി. രണ്ടു കുട്ടികളുമുണ്ട്. ഇതുവരെ ഇങ്ങനെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇതിപ്പോ എന്തുപറ്റി എന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടിയില്ല. സാധാരണ ബഷീറിൻ്റെ വാപ്പച്ചി കടയിൽ ഒന്നും വരാറില്ല. അതുകൊണ്ടുതന്നെ അവർ ഒന്നിച്ച് പിന്നെ എവിടെയും പോകേണ്ടി വന്നിട്ടും ഇല്ല. പക്ഷേ യാദൃശ്ചികമായി ഒരിക്കൽ അവർ രണ്ടുപേരും മാത്രമായി വണ്ടിയിൽ പോയപ്പോൾ വാപ്പച്ചി വലിയ വികാരാധീനനായി പറഞ്ഞു. “എന്നാലും മോനേ, ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നും കരുതിയില്ല. നീ വലിയ നോട്ടുകൾ ഒക്കെ എന്നെ കാണാതെ മാറ്റി വയ്ക്കുകയാണല്ലേ, എന്നെ നിനക്ക് അപ്പോൾ വിശ്വാസമില്ല അതല്ലേ അതിൻ്റെ അർത്ഥം. ഞാൻ നിങ്ങടെ മുതലിൽ നിന്ന് ഒരു പൈസ പോലും എടുത്തല്ല ഹജ്ജിനു പോകുന്നത്. “ എന്ന്. ഇത്രയും കേട്ടതും ബഷീർ വണ്ടി ചവിട്ടി നിർത്തി. കുറച്ചു നാളായി ഇതിനു സമാനമായി ബഷീറിൻ്റെ ഭാര്യയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എല്ലാം വിട്ടുകള ഉമ്മയ്ക്ക് വയസ്സായില്ലേ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. എന്തായാലും ഇതിൻ്റെ നിജസ്ഥിതി അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ബഷീർ. അപ്പോഴാണ് കഥയുടെ ഗുട്ടൻസ് പിടികിട്ടിയത്.

അന്ന് പെങ്ങളുടെ അടുത്ത് വണ്ടി എടുക്കാൻ പോയപ്പോൾ ബഷീർ പറഞ്ഞ കാര്യത്തിൽ നിന്നാണ് കഥ രൂപപ്പെട്ടിരിക്കുന്നത്. ബഷീറിൻ്റെ പെങ്ങൾ അപ്പോൾ തന്നെ ആ ന്യൂസിൽ അല്പം കാപ്പിപ്പൊടി, കുറച്ച് പഞ്ചസാര, പാകത്തിന് പാൽപ്പൊടി ചേർത്ത് ഒന്ന് കുറുക്കി ഉമ്മയോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “അതെ, ഉമ്മ ബഷീറിക്ക അന്ന് വണ്ടി എടുക്കാൻ വന്നപ്പോൾ പറഞ്ഞു നമ്മുടെ വാപ്പയെ വിശ്വസിക്കാൻ കൊള്ളില്ലാത്തതുകൊണ്ട് ഇക്ക വലിയ നോട്ടുകൾ ഒക്കെ ബാഗിലാക്കി ഉടനടി വീട്ടിൽ കൊണ്ടുവരും പിന്നെ അഞ്ഞൂറിൽ താഴെയുള്ള നോട്ടുകളും ചില്ലറയും മാത്രമേ കടയിൽ ഉണ്ടാകുള്ളൂ. അതീന്ന് വാപ്പ എടുത്താലും അത്രയല്ലേ പോകുള്ളുവെന്ന് “.

ഹെൻ്റെ പടച്ചോനെ! മാധ്യമ പ്രവർത്തകർക്ക് പോലും വാർത്തകൾ ഇങ്ങനെ വളച്ചൊടിക്കാനുള്ള കഴിവ് ഇല്ലല്ലോ? തൻ്റെ ചോര തന്നെ തനിക്കിട്ടു പണിത പാര കേട്ട് ബഷീർ അന്തം വിട്ടു.

ഇത് കേട്ടപാതി,കേൾക്കാത്ത പാതി കലിതുള്ളി കൊണ്ട് ഉമ്മ മരുമകളുടെ നേരെ ചെന്നു. ഒന്ന് രണ്ട് തവണ ക്ഷമിച്ചിട്ടും ഉമ്മ നിർത്താൻ ഭാവമില്ല എന്ന് കണ്ടപ്പോൾ വിവരം ബഷീറിനെ അറിയിച്ചു. ബഷീർ അതത്ര ശ്രദ്ധിച്ചില്ല. അങ്ങനെ ബഷീറിൻ്റെ പെങ്ങൾ തീ കൊടുത്തു വിട്ട ആ ചെറിയ കമ്പക്കെട്ട് അവിടെ പുകഞ്ഞു കൊണ്ടേയിരുന്നു.പ്രശ്നപരിഹാരത്തിന് ബഷീർ ഒന്നും ചെയ്യുന്നില്ല എന്ന് കണ്ട ബഷീറിൻ്റെ ഭാര്യ തിരിച്ചും ചില കൊച്ച് ഏറു പടക്കങ്ങൾ എറിഞ്ഞു കൊണ്ടിരുന്നു. തൻ്റെ കുടുംബത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ബഷീർ അന്തംവിട്ടു. ഉമ്മയും സ്വന്തം മോളും ആയിട്ടുള്ള ഫോൺ വിളികളുടെ എണ്ണം കൂടി. കല്യാണത്തിനു മുമ്പ് അത്ര രസത്തിലല്ലായിരുന്ന ഉമ്മയും മോളും അങ്ങനെ ഒറ്റക്കെട്ടായി. ഏതായാലും കമ്പക്കെട്ടിലെ തീ ആളിക്കത്തുന്നതിനുമുമ്പ് വാപ്പച്ചി ഫയർഫോഴ്സ് റെഡിയാക്കി. ബഷീറും ഉപ്പയും കൂടി ശരവേഗത്തിൽ മകളുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു വിട്ടു. അവിടെ എത്തിയ ഉടനെ മുഖവുര കൂടാതെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്ത് വാപ്പച്ചി അവളുടെ കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു.സംഗതി ക്ലീൻ.

“നാവിനെ സൂക്ഷിക്കുക മനുഷ്യൻ പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോൾ എല്ലാ അവയവങ്ങളും നാവിൻ്റെ മുന്നിൽ താഴ്മയോടെ അപേക്ഷിക്കും. നീ നമ്മുടെ വിഷയത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം ഞങ്ങൾ നിന്നോടൊപ്പം ആണ്. നീ ചൊവ്വായാൽ ഞങ്ങളും ചൊവ്വാകും. നീ വളഞ്ഞാൽ ഞങ്ങളും വളയും. “ (തിർമിദി 2/66)

ഇത് ദിനവും രണ്ടുനേരം മനസ്സിലോർത്താൽ മതി, നീ നന്നായിക്കോളും. കരഞ്ഞുകൊണ്ടിരുന്ന മകളോട് വാപ്പച്ചി ഇങ്ങനെ പറഞ്ഞിട്ട് അവളുടെ സൽക്കാരത്തിന് ഒന്നും നിൽക്കാതെ വണ്ടി തിരിച്ചുവിടാൻ ആജ്ഞാപിച്ചു ബഷീറിനോട്. മൂന്നുമാസം എടുത്തു ഇതിൻ്റെ കോലാഹലങ്ങൾ ഒക്കെ ഒന്ന് ആറിതണുക്കാൻ. കാരണം ദേഷ്യം വന്നപ്പോൾ ഉമ്മയും ബഷീറിൻ്റെ ഭാര്യയും പരസ്പരം പറഞ്ഞ വാക്കുകൾ അത്രപെട്ടെന്ന് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ? അങ്ങനെ മല പോലെ വന്നത് ഏതായാലും എലിപോലെ പോയി. സാവധാനത്തിൽ ആണെങ്കിലും ബഷീറിൻ്റെ കുടുംബത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു. അപ്പോഴും ബഷീർ ചിന്തിച്ചു കൊണ്ടേയിരുന്നു. ഇപ്പോഴത്തെ മന്ത്രിമാർക്ക് പറ്റിയതുപോലെ ‘നാക്കുപിഴ ‘ സംഭവിച്ചതായിരിക്കുമോ തൻ്റെ കുഞ്ഞിപെങ്ങൾക്ക് 😀

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

ഗപ്പി കള്ളൻ

Next Post

വനിതാദിനം, 8 മാർച്ച് 2024

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
വനിതാദിനം, 8 മാർച്ച്  2024

വനിതാദിനം, 8 മാർച്ച് 2024

POPULAR

മിന്നുന്നതെല്ലാം പൊന്നല്ല

മിന്നുന്നതെല്ലാം പൊന്നല്ല

September 20, 2023
ശില്പി

ശില്പി

January 2, 2024
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 21

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 21

December 6, 2023
മലയാളി മനസ്സ് യുഎസ്എ കൃതികൾ

മലയാളി മനസ്സ് യുഎസ്എ കൃതികൾ

April 11, 2026
പ്രതികരണം പല വിധം

പ്രതികരണം പല വിധം

October 15, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397