• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, September 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഉയർത്തെഴുന്നേറ്റവൻ ( നർമ്മകഥ )

Uyarthezhunnettavan (Narmma Kadha) - Story By Suja Parukannil

Suja Parukannil by Suja Parukannil
July 24, 2023
ഉയർത്തെഴുന്നേറ്റവൻ ( നർമ്മകഥ )
44
VIEWS
Share on FacebookShare on WhatsappShare on Twitter

നരകവാതിൽക്കൽ ശക്തിയായി മുട്ടുന്നത് കേട്ടാണ് ലൂസിഫർ വാതിൽ തുറന്നത്. മുന്നിൽ പാറിപ്പറന്ന മുടിയും കീറിയ ഷർട്ടുമിട്ട ഒരാൾ. ഇങ്ങനെ ഒരാൾ വരുന്ന അറിയിപ്പൊന്നും കിട്ടിയിരുന്നില്ലല്ലോ. ലൂസിഫർ അയാളെ സൂക്ഷിച്ചു നോക്കി. ആളെ തിരിച്ചറിഞ്ഞതും ചെകുത്താന്മാരുടെ രാജാവ് ഞെട്ടി.

ഇയാളെ ഇങ്ങോട്ട് കൊണ്ടുവരാൻ എന്തെല്ലാം പരിശ്രമങ്ങൾ നടത്തി. ഒന്നും ഫലം കണ്ടില്ല. അവസാനം സാരി ഉടുത്തു സ്ത്രീ രൂപത്തിൽ താൻ തന്നെ നേരിട്ടിറങ്ങി. എന്നിട്ടും കാര്യമുണ്ടായില്ല. തൻ്റെ പടയാളികൾ എല്ലാം കൂടി ഇയാളെ ഒന്നിച്ചാക്രമിച്ചു. അപമാനിച്ചു. മാധ്യമങ്ങളുടെ മുന്നിലേക്കിട്ടുകൊടുത്തു. കല്ലെറിഞ്ഞു. അധികാരത്തിൽ നിന്നും താഴെയിറക്കി. ഒന്നും അയാളെ ബാധിച്ചില്ല. ക്രൂശിതൻ്റെ മുന്നിൽ മുട്ടുകുത്തി ക്രൂശിതനോളം പീഡാസഹനം അയാൾ ഹൃദയത്തിൽ ഏറ്റുവാങ്ങി. നന്മകൾ മാത്രം ചെയ്ത് സഹജീവികളെ സ്നേഹിച്ച നസ്രായനെ പോലെ അയാൾ നടന്നുകൊണ്ടേയിരുന്നു. ആരേയും ദ്വേഷിച്ചില്ല. ആരോടും പകരം വീട്ടിയില്ല. ഒരു വൈരാഗ്യവും ഹൃദയത്തിൽ സൂക്ഷിച്ചില്ല. പാവങ്ങൾക്കിടയിലൂടെ അവരെക്കാൾ പാവപ്പെട്ടവനായി ഒന്നിനെക്കുറിച്ചും അവകാശവാദങ്ങളില്ലാതെ അയാൾ നടന്നുകൊണ്ടേയിരുന്നു.
“പുണ്യാളൻ” എന്ന് പരിഹസിച്ചവർ തന്നെ ഹൃദയത്തിൽ നിന്നും അയാളെ “പുണ്യാളാ” എന്ന് വിളിച്ചു.

താനും തൻ്റെ സൈന്യവും അയാൾക്കു മുൻപിൽ തോറ്റുമടങ്ങി. തൻ്റെ രാജസിംഹാസനം അയാളുടെ വ്യക്തിപ്രഭാവത്തിന് മുൻപിൽ ഒന്നുമല്ലാതെയായി. അയാളെ കാണുന്നവർ, അയാളുടെ സാന്ത്വനസ്പർശം ലഭിക്കുന്നവർ പതിന്മടങ്ങു ഊർജ്ജസ്വലരായി അയാളുടെ പിന്നാലെ നന്മയുടെ വഴിയേ നടന്നു.

അയാളുടെ മരണം, രാജാവായ തന്നെ, തോൽവിയുടെ അവസാനത്തെ പടുകുഴിയിലേക്ക് വീഴിച്ചു. കാരണം അയാൾക്കു ഉയർത്തെഴുന്നേൽക്കാൻ മൂന്ന് ദിവസം കാത്തിരിക്കേണ്ടി വന്നില്ല. മരിച്ച നിമിഷം തന്നെ ലക്ഷക്കണക്കിന് ജനഹൃദയങ്ങളിൽ അയാൾ ഉയർത്തെഴുന്നേറ്റു.

“ഇപ്പോഴെന്തിനാണ് കരുണയുള്ള കണ്ണുകളും നന്മ നിറഞ്ഞ പുഞ്ചിരിയുമായി നേരെ സ്വർഗത്തിലേക്ക് പോകാതെ ഇയാൾ ഇങ്ങോട്ട് വന്നിരിക്കുന്നത്?” വേറെ ആരെയും ഇങ്ങോട്ട് കൊണ്ടുവരാൻ ഇത്രയും പരിശ്രമം താൻ നടത്തിയിട്ടില്ല. ഇപ്പോഴിതാ വിളിക്കാതെ നരകവാതിൽക്കൽ പാറിപ്പറന്ന മുടിയും കീറിയ ഷർട്ടുമായി ആ രാഷ്ട്രീയക്കാരൻ.
“എന്തു വേണം?”

“ബ്ബ… ബ്ബ.. ബ്ബ..” അയാൾ എന്തോ പറയാൻ ശ്രമിച്ചു. ചെകുത്താന് കോപം ഇരച്ചു കയറി.

“നേരെ സ്വർഗത്തിലേക്ക് പൊയ്ക്കൂടായിരുന്നോ. എന്തിനാണ് ഇങ്ങോട്ട് വന്നത്?”

“അതല്ല സഹോദരാ… സ്വർഗത്തിൽ എല്ലാവരും സന്തുഷ്ടരാണ്. ഇവിടെ അങ്ങനെയല്ലല്ലോ. ഇവിടുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാലോ. അതുകൊണ്ടാണിങ്ങോട്ട് വന്നത്.”

അയാൾ പോക്കറ്റിൽ നിന്നു ഡയറിയും പേനയും എടുത്തു. കൂടുതൽ സമയം ഇയാളെ ഇവിടെ നിർത്തിയാൽ താനും ഇയാളുടെ ആരാധകനായി മാറുമോ എന്ന് ലൂസിഫർ ഭയന്നു. തൻ്റെ സാമ്രാജ്യമായ നരകം ഇയാളൊരു സ്വർഗമാക്കി മാറ്റുമോയെന്ന് ചെകുത്താൻ പേടിച്ചു. നരകവാസികൾക്കു വേണ്ടി തന്നോട് യാചിക്കുന്ന അയാളെ ഒരുവിധം പുറത്താക്കി ലൂസിഫർ കതകു ചേർത്തടച്ചു. അതിനു ശേഷം, ചതിച്ചും കുതികാൽ വെട്ടിയും പാര വച്ചും താൻ നേടിയെടുത്ത സിംഹാസനത്തിൽ ലൂസിഫർ അമർന്നിരുന്നു.

  • സുജ പാറുകണ്ണിൽ
Previous Post

കുചേലൻ

Next Post

അവൾ

Related Rachanas

വിരഹജനാലകൾ
VV SWATHI Story

വിരഹജനാലകൾ

September 14, 2026

ഉള്ളിലെ ശബ്ദം കരുത്തുള്ളതാണെങ്കിലും പുറമെ വൈകാരികതയിലേക്കൂന്നി വീഴാറുണ്ട്. എല്ലാവരെയും വിട്ട് എങ്ങോട്ടോ പോകുന്ന ഒരു പക്ഷിയെന്ന പോലെ....വെറുതെയിരുന്ന് കരയുന്ന ഒരു പക്ഷി. പലകാരണങ്ങളാൽ ഉപജീവനത്തിനു വേണ്ടി കൂടു...

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

Next Post
അവൾ

അവൾ

POPULAR

ഒരു അനാഥൻ്റെ കാത്തിരിപ്പ് – മിനിക്കഥ

June 8, 2023
ഇന്നലെകളിലെ പ്രണയം

ഇന്നലെകളിലെ പ്രണയം

September 20, 2023

ഭൂതങ്ങളുടെ കാലം

September 18, 2023
മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – അവസാന ഭാഗം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – അവസാന ഭാഗം

January 31, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കൊങ്കണി ഭാഷയും പുരുഷോത്തമ മല്യയും കേരളത്തിൻ്റെ സാംസ്കാരികബന്ധങ്ങളും
  • വിരഹജനാലകൾ
  • ഋതുഭേദങ്ങൾ
  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397