• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

വെൽഡൺ മൈ ബോയ്സ്!

Well done my boys! - Story By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
September 1, 2023
വെൽഡൺ മൈ ബോയ്സ്!
12
VIEWS
Share on FacebookShare on WhatsappShare on Twitter

1980കളിൽ കേരളത്തിലെ മിക്ക പുരാതന കത്തോലിക്കാ കുടുംബങ്ങളിലും വിവാഹങ്ങൾ നടത്തികൊടുത്തിരുന്ന ആളായിരുന്നു ബ്രോക്കർ ബേബി. കല്യാണ പ്രായമായ യുവതീ -യുവാക്കൾ ഉള്ള സകല വീടുകളിലെയും ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഇദ്ദേഹം. അനുയോജ്യരായ വധൂ വരന്മാരെ തേടിപിടിച്ച് ചേരുംപടി ചേർത്തു കൊടുത്ത് അവരെ മണിയറയിലേക്ക് കയറ്റി വിടുന്നത് വരെ ബേബിയുടെ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകും. എല്ലാവർക്കും സ്വീകാര്യൻ. ഈ വീടുകളിലെല്ലാം സമയമോ സന്ദർഭമോ നോക്കാതെ ബേബി പ്രത്യക്ഷപ്പെടും. കാൻഡിഡേറ്റുകളുടെ തനത് സൗന്ദര്യം, സ്വഭാവവിശേഷങ്ങൾ പിന്നെ ആ വീട്ടിലെ ഭക്ഷണരീതികൾ ഒക്കെ കണ്ട് മനസ്സിലാക്കാനുള്ള ബേബിയുടെ അടവുകളാണ് അതൊക്ക.അങ്ങനെ പത്തിൽ പത്ത് പൊരുത്തവും ഒക്കുന്ന കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. അതുകൊണ്ടു തന്നെ ബേബിയിലൂടെ വരുന്ന കല്യാണ ആലോചനകൾക്ക് ആണ് എല്ലാ മാതാപിതാക്കളും ആ കാലത്ത് മുൻതൂക്കം കൊടുത്തിരുന്നത്. കാരണം ബേബി നടത്തുന്ന കല്യാണങ്ങൾ നീണാൾ വാഴുന്നുണ്ട്. ജോലിയിലെ ആത്മാർത്ഥത, വിശ്വസ്തത, സത്യസന്ധത… ഇതൊക്കെ ബേബിയെ മറ്റ് ബ്രോക്കർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. അങ്ങനെയിരിക്കെയാണ് ബേബി കല്യാണം നടത്തി കൊടുത്ത ഒരു പെൺകുട്ടിയുടെ അപ്പൻറെ വിളി വരുന്നത്. അവരുടെ ഒരു ബന്ധു വിദേശത്തു നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് കാഞ്ഞിരപ്പള്ളിയിൽ സ്ഥിരതാമസത്തിന് വരുന്നു. അവരുടെ നാലു മക്കളിൽ മൂന്നു മക്കളും വിവാഹം കഴിഞ്ഞ് കേരളത്തിന് പുറത്തും വിദേശത്തും ആണ്. ഇളയ മകൾക്ക് നാട്ടിൽനിന്ന് അനുയോജ്യനായ ഒരു വരനെ കണ്ടുപിടിച്ചു കൊടുക്കണം. ഒരാളെങ്കിലും നാട്ടിൽ വേണമെന്നതാണ് വയസ്സായികൊണ്ടിരിക്കുന്ന മാതാപിതാക്കളുടെ ആഗ്രഹം.

ഒരു പ്രാഥമിക അന്വേഷണം നടത്താൻ ബേബി കാഞ്ഞിരപ്പള്ളിയിൽ ബസ്സിറങ്ങി. എല്ലാവർക്കും കുറച്ചുനാളത്തെ പരിചയമേ ഉള്ളുവെങ്കിലും ഇവരെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. തങ്കപ്പെട്ട മനുഷ്യർ! ദൈവ തുല്യരായ ആൾക്കാർ! മകളെ കുറിച്ചും നല്ല അഭിപ്രായം മാത്രം.പലതരത്തിലുള്ള ആൾക്കാരോട് തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും ആർക്കും എതിരഭിപ്രായം ഒന്നും ഇല്ല.അത് വലിയൊരു അതിശയമായി തോന്നി ബേബിക്ക്.സാധാരണ ഇങ്ങനെ പ്രത്യേകിച്ചും പ്രവാസികളെ കുറിച്ച് അന്വേഷിക്കുമ്പോൾ വളരെ മോശം അഭിപ്രായങ്ങൾ അസൂയ മൂത്ത ആൾക്കാർ പറയാറുണ്ട്. എന്തായാലും ഈ അത്ഭുത മനുഷ്യരെ നേരിൽ കാണാൻ തന്നെ ബേബി തീരുമാനിച്ച് ആ വീട്ടിലേക്ക് പോയി.

പഴയ ഒരു വീട് വാങ്ങി കാശ് ഇഷ്ടം പോലെ മുടക്കി ഭംഗിയാക്കി എടുത്തിരിക്കുന്ന ഒരു ഉഗ്രൻ ബംഗ്ലാവ്, നല്ലൊരു പൂന്തോട്ടം, ഒരു വിദേശി കാർ…. ഇതിന് എല്ലാത്തിനും പുറമെ വിനയാന്വതരായ മനുഷ്യർ. ഇതിൻറെ നാലിലൊന്ന് വലിപ്പമുള്ള വീടുകളിലെ മനുഷ്യരുടെ അഹങ്കാരവും പൊങ്ങച്ചവും കാണുകയും കേൾക്കുകയും ചെയ്ത ബേബിക്ക് ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് സംശയമായി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം ബേബിയ്ക്ക് കൊടുത്തു. ഡിഗ്രിക്ക് കോളേജിൽ പഠിക്കുന്ന പെൺകുട്ടി വന്നപ്പോൾ അവളെയും കാണിച്ച് ചായയും കുടിച്ച് ആണ് ബേബി തിരികെ പോന്നത്.പോരാത്തതിന് ബേബിയെ ആ കുടുംബനാഥൻ കാറിൽ കയറ്റി ബസ്സ്റ്റാൻഡിൽ കൊണ്ടു വിട്ടു. പോകാൻ നേരം നൂറു രൂപയുടെ ഒരു നോട്ടും ബേബിയുടെ കൈവെള്ളയിൽ വെച്ചു കൊടുത്തു. ആ കാലഘട്ടത്തിൽ കൂടിപ്പോയാൽ 20 രൂപ കൊടുക്കുന്ന കാലത്താണ് ഇതെന്നോർക്കണം.എല്ലാകാര്യത്തിലും ബേബി പൂർണ സംതൃപ്തൻ ആയിരുന്നെങ്കിലും അവർ മൂന്നുപേരും പരസ്പരം സംസാരിച്ചിരുന്നത് ഇംഗ്ലീഷിലായിരുന്നു. അതൊരു കല്ലുകടി പോലെ തോന്നി.

അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് ഒരു സർക്കാർ ഉദ്യോഗസ്ഥൻറെ സർക്കാർ ഉദ്യോഗസ്ഥനായ മകന് ഈ കല്യാണ ആലോചനയുമായി ബേബി ചെന്നു. അവർക്കും കേട്ടപ്പോൾ നല്ല തൃപ്തി തോന്നി. മാത്രമല്ല സ്ത്രീധനം ആയി നല്ലൊരു തുക കിട്ടുമല്ലോ എന്നോർത്തപ്പോൾ സന്തോഷം ഇരട്ടിച്ചു.അടുത്ത ദിവസം തന്നെ ബ്രോക്കറും പയ്യനും കൂടി പെൺകുട്ടിയെ കാണാൻ കാഞ്ഞിരപ്പള്ളിയിൽ എത്തി. വീടും അവരുടെ പെരുമാറ്റവും ഒക്കെ കണ്ട് പയ്യനും അന്തംവിട്ടു. പ്രൈവറ്റ് ടോക്ക് നടത്തുന്ന സമയത്ത് വിദേശത്ത് ജനിച്ചു വളർന്ന പെൺകുട്ടിയുടെ ഇംഗ്ലീഷിൻ്റെ ഫ്ലോ കണ്ട പയ്യൻ ഇടയ്ക്കൊന്ന് പതറിയെങ്കിലും പിടിച്ചുനിന്നു. പെൺകുട്ടിയെ പയ്യന് ഇഷ്ടപ്പെട്ടു. കുടുംബക്കാരെകുറിച്ച് യാതൊന്നും അന്വേഷിക്കാൻ ഇല്ല. ബേബി ഓക്കെ പറഞ്ഞാൽ അതിനുമുകളിൽ ഒരു അന്വേഷണം വേണ്ടാത്തത് കൊണ്ട് പെൺകുട്ടിയുടെ വീട്ടുകാരെ പയ്യൻറെ വീട്ടിലേക്ക് ക്ഷണിച്ചു. നിശ്ചിത ദിവസത്തിന് മുമ്പേ പലകുറി ബേബി പയ്യൻറെ വീട് സന്ദർശിച്ച് പല നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു. അതിനനുസരിച്ച് അവിടെ ദ്രുതഗതിയിൽ വീട് മോടി പിടിപ്പിക്കുകയായിരുന്നു അവർ. പിന്നെ പയ്യൻറെ കോളേജിലും സ്കൂളിലും പഠിക്കുന്ന രണ്ട് ‘വ്യാളി’ സഹോദരങ്ങളെയും വിളിച്ച് എല്ലാവരും പരസ്പരം ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാവൂ എന്നും ഓർഡർ കൊടുത്തു. ഗവൺമെൻറ് സ്കൂളിൽ രണ്ടാം ക്ലാസിലെ ടീച്ചറായ അമ്മയോടും വിവരം പറഞ്ഞു ബേബി. “ ഹോ! പിന്നെ, എൻറെ മോനെ പഠിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥൻ ആക്കാൻ അറിയാമെങ്കിൽ നാലുവാക്ക് ഇംഗ്ലീഷ് പറയാനല്ലേ പാട്. താൻ പോയി തൻ്റെ പാട് നോക്കടോ “എന്ന് പറഞ്ഞു അവർ.

ഏതായാലും നിശ്ചിത ദിവസം പെൺകുട്ടിയുടെ അപ്പനും അമ്മയും അവധിക്ക് നാട്ടിൽ എത്തിയിരുന്ന രണ്ടു മക്കളും മരുമക്കളും ഒക്കെ പയ്യനെയും വീടും കാണാൻ എത്തി. വീടിനകത്ത് കയറിയ ഉടനെ ‘എല്ലാവരും ഇരിക്കു’ എന്ന് പറഞ്ഞപ്പോൾ ഓരോരുത്തരായി താങ്ക്യൂ പറഞ്ഞു കൊണ്ടായിരുന്നു അവരവരുടെ സീറ്റിലിരുന്നത്. പിന്നെ സംസാരവും ലോക ചർച്ചകളും മിക്കവാറും എല്ലാം തന്നെ ഇംഗ്ലീഷിൽ ആയിരുന്നു. ചായ സൽക്കാരത്തിന് ഡൈനിങ്ങ് ടേബിളിൽ എത്തിയപ്പോൾ എല്ലാവരും അതിനും കോറസ് ആയി താങ്ക്യൂ പറഞ്ഞു. പിന്നെ ദീർഘദൂര യാത്ര കഴിഞ്ഞു വന്നതുകൊണ്ട് ഓരോരുത്തരായി ടോയ്‌ലറ്റിൽ പോയി വന്നു. എല്ലാവരും അവർ തമ്മിലും ഇവരോടും മിനിട്ടിനു മിനിട്ടിനു സോറി, പ്ലീസ്,താങ്ക്യൂ…….ഇതൊക്കെ പറയുന്നത് കേട്ടും ചെറിയ തമാശ പറഞ്ഞിട്ട് ഫീൽ ചെയ്തോ, സോറി, സോറി പ്ലീസ്, please it is only a joke, please don’t misunderstand me, സോറി….. ഇതെല്ലാം കൂടി കേട്ട് പയ്യൻറെ അമ്മയുടെ തല പെരുത്തു. ബേക്കറിയിൽ നിന്ന് വാങ്ങി പ്ലേറ്റിൽ നിരത്തിയിരുന്ന കേക്കും അലുവയും സമൂസയും ഒക്കെ എല്ലാവരും സ്പൂണും ഫോർക്കും ചോദിച്ചു വാങ്ങി അത് ഉപയോഗിച്ചാണ് കഴിച്ചത്. യാത്ര പറഞ്ഞപ്പോഴാ പരസ്പരം കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തുമാണ് പിരിഞ്ഞത്.

ബേബി കാഞ്ഞിരപ്പള്ളിക്കാരെ കാറിൽ കയറ്റി യാത്ര പറഞ്ഞ് തിരികെ പയ്യൻറെ വീട്ടുകാരുടെ അഭിപ്രായമറിയാൻ ഓടിയെത്തി. പയ്യൻ്റെ ഒഴിച്ച് ആരുടെയും മുഖത്ത് തെളിച്ചമില്ല. പയ്യൻ്റെ അനിയന്മാർ പറഞ്ഞു. “ഇവർ കൊള്ളക്കാർ ആണോ എന്നാണ് ഞങ്ങളുടെ സംശയം. ആ കാലഘട്ടത്തിൽ ജോസ് പ്രകാശും സി.ഐ. പോളും ബാലൻ കെ. നായരും ഒക്കെയാണല്ലോ മലയാളം സിനിമകളിൽ പൈപ്പ് കടിച്ചുപിടിച്ച് ഹലോ മിസ്റ്റർ പെരേര വെൽ ഡൺ മൈ ബോയ്സ്, നൈസ് ടു മീറ്റ് യു “എന്നൊക്കെ പറഞ്ഞിരുന്നത്. അവസാനം പയ്യൻറെ അമ്മ കാര്യം പറഞ്ഞു. “ബേബി കൊണ്ടുവന്ന ഈ ആലോചനയ്ക്ക് യാതൊരു കുഴപ്പവുമില്ല. പക്ഷേ ഇത് നമുക്ക് ചേർന്നതല്ല. ഇവിടെ ഈ പെൺകുട്ടി താമസം തുടങ്ങിയാൽ ആരാണ് ഇവിടെ പുട്ടിന് പീര ഇടുന്നത് പോലെ പ്ലീസ്,താങ്ക്യു, സോറി എന്നൊക്കെ പറയാൻ ഇരിക്കുന്നത്. ഇവന്മാരുടെ പരീക്ഷ സമയത്തും ഇവർ ഒപ്പിക്കുന്ന സ്ഥിരം കുസൃതികളും കണ്ട് ഞാൻ ഭദ്രകാളി ആകുന്ന ദിവസങ്ങളാണ് ഇവിടെ അധികവും. അദ്ദേഹം ആണെങ്കിൽ ഇവരുടെ പരീക്ഷയുടെ സമയത്ത് ടൂർ എന്നും പറഞ്ഞ് പെട്ടിയെടുത്ത് ജീവനും കൊണ്ട് സ്ഥലം വിടും. ഇവിടെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുമ്പോൾ ആണ് തിരികെ വരിക. ഈ കുട്ടി ഇവിടുത്തെ പൊറുതി ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിച്ച് അത് പെട്ടിയെടുത്ത് ഓടും.”

അതേ ബേബിക്കും അത് തോന്നിയിരുന്നു. ഇവരെ ചേർത്ത് വച്ചാൽ അത് ശരിയാകില്ല. നല്ല കമ്മീഷൻ തടയുമായിരുന്നെങ്കിലും വിവാഹ കമ്പോളത്തിലെ ബേബിയുടെ പേര് ചിലപ്പോൾ ഈ ഒരൊറ്റ കല്യാണം കൊണ്ട് പോകാനും മതി.

ചിലപ്പോൾ ബേബി തന്നെ കൊണ്ടുവരുന്ന ആലോചനകൾ പിന്നീടുള്ള അന്വേഷണത്തിൽ ചില പാരമ്പര്യരോഗങ്ങൾ,പയ്യൻറെ മുൻകാല പ്രേമബന്ധം, പെണ്ണിൻറെ സ്വഭാവ വൈകൃതം…….അങ്ങനെയൊ ക്കെ പറഞ്ഞു മുടങ്ങി പോയിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു അനുഭവം ആദ്യം ആയിരുന്നു. കൂടുതൽ നല്ല മനുഷ്യരായതു കൊണ്ട് കല്യാണം മുടങ്ങുന്നത്. ഏതായാലും ഈ വിവാഹാലോചന സോറിയിലും താങ്ക്യൂയിലും തട്ടി വീണുടഞ്ഞു.

ഒരു വർഷത്തിനുള്ളിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥന് അവർക്ക് ചേർന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥയെ റെഡിയാക്കി കൊടുത്തു ബേബി.

വെറുതെ നിങ്ങളുടെ മോഹങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കി പെൺകുട്ടി നാലാം ദിവസം തിരികെ വീട്ടിൽ തന്നെ വന്നു കയറും എന്നൊക്കെയുള്ള സത്യങ്ങൾ കാഞ്ഞിരപ്പള്ളികാരെയും പറഞ്ഞുമനസ്സിലാക്കി ബേബി ആ പെൺകുട്ടിക്ക് വിദേശത്തുള്ള പയ്യനെ തന്നെ സെറ്റ് ആക്കി കൊടുത്തു. ദീർഘവീക്ഷണം വേണ്ടുവോളമുള്ള ബേബിയുടെ വാക്കുകൾ ഇരുകൂട്ടരും ശിരസാവഹിച്ചതുകൊണ്ട് രണ്ട് കുടുംബങ്ങളിലും ഉണ്ടാകുമായിരുന്ന വലിയൊരു ദുരന്തം അങ്ങനെ ഒഴിവായി. ഒരു വർഷത്തെ കാലതാമസം വന്നെങ്കിലും വിവാഹ കമ്പോളത്തിൽ ബേബിയുടെ മാർക്കറ്റ് ഒന്നുകൂടി കൂടിയതേയുള്ളൂ. കൊക്കെത്ര കുളം കണ്ടതാ? ബേബിയോടാണോ കളി?

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

ആoബുലൻസ്

Next Post

ഡീസൻറ് പപ്പൻ

Related Rachanas

മണ്ണും മഷിയും
Nayana Mahesh Story

മണ്ണും മഷിയും

June 22, 2026

ജീവിതത്തിൽ എടുത്ത തെറ്റായ ഒരു തീരുമാനം എന്നും തിരക്ക് മാത്രം ഉള്ള ഒരുവൻ്റെ ഭാര്യ ആയതാണ്. പ്രണയിക്കുന്ന കാലത്ത് അയാൾ എനിക്ക് മോഹന വാഗ്ദാനങ്ങൾ ഒന്നും തന്നെ...

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
Krishna Poojappura Story

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര

June 12, 2026

സീൻ 1മുകുന്ദന്‍ ഭാര്യ രമ്യയോട് ഇന്ന് ജോണിക്കുട്ടിയുടെ വീട്ടില്‍ ഒന്നു പോയി. കണ്ടിട്ട് ദിവസങ്ങള്‍ ആയല്ലോ. എന്നെ കണ്ടതും ''വാടോ വാടോ'' എന്നു വിളിച്ച് മുറ്റത്തേക്ക് വേഗത്തില്‍...

ദേഷ്യം
Dr. Anil Kumar Story

ദേഷ്യം

June 10, 2026

കഴിഞ്ഞു പോയ ജീവിതത്തിൻ്റെ കണക്കെടുപ്പും തിരുത്തലുകളും അർത്ഥശൂന്യമാണല്ലോ. റീ ടേക്കുകളില്ലാത്ത ജീവതത്തിൽ നമുക്കു പശ്ചാത്താപം കൊണ്ട് കാര്യങ്ങളെ  മാറ്റിമറിക്കാനുമാവില്ല. അയാൾക്ക് ഇപ്പോഴാണ് ഇതൊക്കെ ബോധ്യമായത്. എന്നാൽ ഇപ്പോൾ...

മാറ്റിവെച്ച മോഹങ്ങൾ – കഥ 8
SALEEM PATHANAPURAM STORY

മാറ്റിവെച്ച മോഹങ്ങൾ – കഥ 8

June 3, 2026

മഗ്‌രിബ് നമസ്കാരത്തിന് ശേഷം പേരക്കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ആമിന ഉമ്മയുടെ പതിവാണ്. വല്ല്യുമ്മയുടെ സാന്നിധ്യം കുട്ടികൾക്കും ഏറെ ഇഷ്ടമാണ്. എത്ര ആവർത്തിച്ച് ചോദിച്ചാലും അവർക്ക് മനസ്സിലാകുന്ന വിധത്തിൽ...

നായകൻ – അദ്ധ്യായം 7 – എരിയുന്ന കനലുകൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 8 – പുതിയൊരു താവളം

June 3, 2026

നാട്ടിലെ വീടിൻ്റെ ഉമ്മറത്ത് ഇരുന്ന് മുകുന്ദൻ ആലോചിച്ചു.മാഞ്ഞുപോകാത്ത സന്ധ്യാസൂര്യനെപ്പോലെ, അച്ഛൻ്റെ ഓർമ്മകൾ അവൻ്റെ മനസ്സിൽ ചൂടായി നിലകൊണ്ടിരുന്നു.അച്ഛൻ്റെ വിയോഗത്തിന് ശേഷം താങ്ങായി നിൽക്കും എന്ന് കരുതിയ ബന്ധുക്കൾ...

നായകൻ – അദ്ധ്യായം 7 – എരിയുന്ന കനലുകൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 7 – എരിയുന്ന കനലുകൾ

June 3, 2026

അച്ഛൻ്റെ വിയോഗം അവനെ തളർത്തി വീഴ്ത്തിയെങ്കിലും കുടുംബത്തിൻ്റെ ഏക അത്താണിയായ അവൻ പൊളിഞ്ഞുപോകാൻ സ്വയം അനുവദിച്ചില്ല. നഗരം ഇനി അവൻ്റെ യുദ്ധഭൂമിയായി കണ്ണീരൊപ്പാൻ പോലും ഇടമില്ലാത്തൊരു പോരാട്ടം....

Next Post
ഡീസൻറ് പപ്പൻ

ഡീസൻറ് പപ്പൻ

POPULAR

നിറകാഴ്ച

നിറകാഴ്ച

June 1, 2023
യുദ്ധഭൂമി

യുദ്ധഭൂമി

December 5, 2023
ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

December 25, 2024
മാവേലിയോട്

ചന്ദ്രയാൻ

September 17, 2023
മാലാഖയെത്തും മുൻപേ

മാലാഖയെത്തും മുൻപേ

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • മണ്ണും മഷിയും
  • കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
  • ദേഷ്യം
  • നീ വരുന്നപോൽ
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397