• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Tuesday, July 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

തിയറിയും പ്രാക്റ്റിക്കലും – കഥ 4

Thiyariyum Practikalum - Story by K.M. SALEEM PATHANAPURAM

SALEEM KM by SALEEM KM
April 12, 2026
തിയറിയും പ്രാക്റ്റിക്കലും – കഥ 4
47
VIEWS
Share on FacebookShare on WhatsappShare on Twitter

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും )

“നിന്നെ ഇപ്പോൾ പള്ളിയിലൊന്നും കാണാറില്ലല്ലോ ഹൈദറേ. വയസ്സ് കൂടിയതുകൊണ്ട് നിസ്കാരത്തിൻ്റെ എണ്ണം കുറയ്ക്കാമെന്നു തീരുമാനിച്ചോ? അതോ വേറെ വല്ല കാരണവുമുണ്ടോ?”

കല്യാണമണ്ഡപത്തിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ പോക്കർ ഹാജിയാണത് ചോദിച്ചത്. ഹാജിയാർ അങ്ങനെ ചോദിക്കാൻ കാരണമുണ്ട്. അടുത്തകാലം വരെയും മഗ്‌രിബ് നിസ്കാരത്തിന് പള്ളിയിൽ പോയാൽ ഇശാഉം കഴിഞ്ഞേ ഹൈദറലി മടങ്ങാറുള്ളൂ. എന്നാൽ പേരക്കുട്ടി മോളൂട്ടി സ്കൂളിൽ ചേർന്നതോടെ ആ പതിവ് മാറി.

“നിസ്കാരവും നോമ്പുമെല്ലാം ഇപ്പോഴും മുറപോലെ നടക്കുന്നുണ്ട് ഹാജിയാരേ. പേരക്കുട്ടി വീട്ടിലുള്ള നേരങ്ങളിൽ മഗ്‌രിബും ഇശാഉം വീട്ടിൽ വെച്ചാണെന്ന് മാത്രം.” ഹൈദറലി മറുപടി നൽകി.

“അതെന്താ അവൾക്ക് പേടിയാണോ?” ഹാജിയാർ തിരക്കി.

“അല്ല ഹാജിയാരേ, അവൾ എന്നെപ്പോലെ ഉശിരുള്ള കൂട്ടത്തിലാണ്. മഗ്‌രിബിനും ഇശാഇനും ഇടയിൽ അവൾക്കൊരു പുസ്തകവായനയുണ്ട്. ഡൈനിങ്ങ് റൂമിലിരുന്ന് അവൾ വായിക്കുമ്പോൾ ഞാനുമവിടെ ഒരു കസേരയിട്ടിരിക്കും. ശരീരം അവിടെയാണെങ്കിലും മനസ്സ് എൻ്റെ പഴയ ഒന്നാം ക്ലാസിലായിരിക്കും. അവളിപ്പോൾ മൂന്നാം ക്ലാസിലായതുകൊണ്ട് എൻ്റെ മനസ്സും ഇപ്പോൾ മൂന്നാം ക്ലാസിലെത്തി നിൽക്കുകയാണ്!” ഹൈദറലി ചിരിച്ചു.

ഹാജിയാർ ഹൈദറലിയുടെ കൈ മുട്ടിലെ പോറലുകൾ ശ്രദ്ധിച്ചു. “അല്ല, നിൻ്റെ കൈയ്ക്കെന്താ പറ്റിയത്? നടത്തത്തിനിടയിൽ വല്ല മുളങ്കൂട്ടത്തിലും വീണോ?”

“അതല്ല ഹാജിയാരേ, ചാലിപ്പാടത്തെ സമദിൻ്റെ കണ്ടത്തിൽ കാൽ വഴുതി വീണതാണ്. മോളൂട്ടിക്ക് നെൽക്കതിരുകൾ കാണിച്ചുകൊടുക്കാമെന്ന് വാക്ക് കൊടുത്തിരുന്നു. ടീച്ചർ പറഞ്ഞതനുസരിച്ച് അവൾക്കതൊന്ന് നേരിൽ കാണണം. പാടത്തിറങ്ങുമ്പോൾ നീർക്കോലിയെയും തവളയെയും കണ്ട് പേടിക്കരുതെന്നൊക്കെ ഉപദേശിച്ച് വരമ്പിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ, ഒരു നീർക്കോലിയെ കണ്ടതും അവൾ അമ്പരന്ന് ചെളിയിലേക്ക് മറിഞ്ഞു.”

ഹൈദറലി തുടർന്നു: “അവളെ കൈപിടിച്ച് കയറ്റി ഇരുത്തി, ആശ്വസിപ്പിച്ചു തിരിച്ചു നടക്കുമ്പോഴാണ് അടുത്ത പുകിൽ. ഒരു വലിയ നീർക്കോലി പാടത്തേക്ക് ചാടിയപ്പോൾ ഞാനൊന്നമ്പരന്നു. ആ അങ്കലാപ്പിൽ എൻ്റെ കാലും വഴുതി. മലർന്നടിച്ചുള്ള വീഴ്ചയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പക്ഷേ, ആ തത്രപ്പാടിനിടയിൽ പോക്കറ്റിലിരുന്ന മൊബൈൽ ഫോണും ബൈക്കിൻ്റെ താക്കോലും പത്തുരൂപയുടെ നാണയത്തുട്ടുകളും ചെളിയിലേക്ക് ‘കുതിച്ചുചാടി’!”

ഹൈദറലിയുടെ വീഴ്ച കണ്ട് മോളൂട്ടി പൊട്ടിച്ചിരിച്ചു. ആ ചിരി കണ്ടപ്പോൾ സങ്കടവും സന്തോഷവും ഒരുപോലെ തോന്നിയെന്ന് ഹൈദറലി ഓർത്തു. അപ്പോഴാണ് പാടത്തിൻ്റെ അറ്റത്തുനിന്ന് ദാമോദരൻ വരുന്നത് കണ്ടത്.

“ഹൈദറലിക്ക ഇതെന്താ ഈ ചെളിയിൽ?” ദാമോദരൻ അടുത്തു വന്ന് തിരക്കി.

“കാൽ വഴുതി വീണതാണ് ദാമോദരാ. ചെരിപ്പും ഫോണും പോട്ടെ, ബൈക്കിൻ്റെ താക്കോലും ഈ ചെളിയിൽ എവിടെയോ പോയി.”

ദാമോദരൻ അവരെ വരമ്പിലേക്ക് കയറ്റിയിരുത്തി. “നിങ്ങളിവിടെ ഇരിക്ക്, ഞാൻ തപ്പിയെടുക്കാം. ആട്ടെ, എത്ര പൈസ പോയി?”

“നൂറ്റി അറുപത് രൂപ… എല്ലാം പത്തിൻ്റെ നാണയങ്ങൾ!” ഹൈദറലി പറഞ്ഞു. സുലൈമാൻ്റെ പീടികയിൽ നിന്ന് ചായ കുടിച്ചപ്പോൾ ബാക്കി കിട്ടിയതായിരുന്നു ആ ‘ഭാരം’. അത് കേട്ടപ്പോൾ മോളൂട്ടി വീണ്ടും ചിരിച്ചു.

ദാമോദരൻ ചെളിയിൽ നിന്ന് സാധനങ്ങളെല്ലാം തപ്പിയെടുത്തു. എന്നിട്ട് ചോദിച്ചു: “അല്ല ഇക്കാ, ഈ നേരത്ത് എന്തിനാ മോളെയും കൂട്ടി പാടത്തേക്ക് വന്നത്?”

“അരിയെങ്ങനെ ഉണ്ടാകുന്നു എന്നതിൻ്റെ തിയറി ഇവൾക്കറിയാം. അതൊന്ന് നേരിൽ കാണിച്ചു കൊടുക്കാമെന്നു കരുതി വന്നതാ.” ഹൈദറലി പറഞ്ഞു.

“മോൾക്ക് തിയറിയൊക്കെ അറിയാമോ?” ദാമോദരൻ അത്ഭുതപ്പെട്ടു.

മോളൂട്ടി അപ്പോൾത്തന്നെ ഒരു പുസ്തകം വായിക്കുന്ന ലാഘവത്തോടെ പറഞ്ഞു തുടങ്ങി: “നെൽവിത്തെടുത്ത് ചണച്ചാക്കിൽ 24 മണിക്കൂർ കുതിർക്കണം. പിന്നെ 48 മണിക്കൂർ കെട്ടിവെച്ചാൽ മുള വരും. അത് വിതച്ച്, മൂന്നാഴ്ചയാകുമ്പോൾ ഞാറ് പറിച്ച് നടണം. പിന്നെ വെള്ളം കെട്ടിനിർത്തണം. അറുപത് ദിവസം കഴിയുമ്പോൾ കതിര് വരും…”

ദാമോദരൻ ചിരിച്ചുകൊണ്ട് പാടത്തിറങ്ങി ഒരു നെൽക്കതിര് മുറിച്ചെടുത്ത് അവൾക്ക് നൽകി. ആ നെൽമണി പിളർത്തി നോക്കിയപ്പോൾ കണ്ട പാലുപോലുള്ള ദ്രാവകം പിന്നീട് അരിയായും ചോറായും മാറുമെന്ന് കേട്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു.

പിറ്റേന്ന് സ്കൂളിൽ ചെന്ന് ടീച്ചർക്ക് ആ നെൽക്കതിര് കാണിച്ചുകൊടുത്തു. ടീച്ചർ അവൾക്കൊരു സമ്മാനവും നൽകി—തൻ്റെ ഉപ്പാപ്പയ്ക്ക് കൊടുക്കാൻ വേണ്ടി.

ചെളിയിൽ വീണതും വസ്ത്രം അഴുക്കായതുമൊന്നും സാരമില്ലെന്ന് ഹൈദറലിക്ക് തോന്നി. കാരണം, തൻ്റെ പേരക്കുട്ടി ആ നെൽക്കതിരിനൊപ്പം കർഷകൻ്റെ വിയർപ്പിൻ്റെ വില കൂടി തിരിച്ചറിഞ്ഞിരുന്നു.

– കെ.എം സലീം പത്തനാപുരം.

Previous Post

സ്വപ്നശലഭങ്ങൾ – ഭാഗം – 2

Next Post

തിരഞ്ഞെടുപ്പ് ജോലികൾ സ്ത്രീ സൗഹൃദപരമാണോ – ഡോ. ബിച്ചു എക്സ് മലയിൽ

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
തിരഞ്ഞെടുപ്പ്  ജോലികൾ സ്ത്രീ സൗഹൃദപരമാണോ – ഡോ. ബിച്ചു എക്സ് മലയിൽ

തിരഞ്ഞെടുപ്പ് ജോലികൾ സ്ത്രീ സൗഹൃദപരമാണോ - ഡോ. ബിച്ചു എക്സ് മലയിൽ

POPULAR

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 4

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 4

August 31, 2023

പരിശുദ്ധാത്മാവിൻ്റെ ഗാനം

September 20, 2023
കാണം വിറ്റവരും ഓണം ഉണ്ടവരും

കാണം വിറ്റവരും ഓണം ഉണ്ടവരും

September 15, 2023
പ്രശാന്ത പ്രകൃതി

പ്രശാന്ത പ്രകൃതി

September 2, 2023
മാവേലിയോട്

അടിമ

September 17, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397