• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Tuesday, August 4, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

സ്വപ്നശലഭങ്ങൾ – ഭാഗം – 1

Swapnashalabhangal 1 - Ormakurippu By Girija Varier

Girija Varier by Girija Varier
March 16, 2026
സ്വപ്നശലഭങ്ങൾ – ഭാഗം – 1
63
VIEWS
Share on FacebookShare on WhatsappShare on Twitter

സ്വപ്നം എന്നും മായികമാണ്. നിത്യജീവിതത്തിലെ വിഹ്വലതകളോ, അശാന്തിയോ, സഹതാപമോ അലട്ടാത്ത മായികതീരം. അവിടെ പുഴുക്കുത്തുവീണ പൂമൊട്ടില്ല, പൊട്ടിയ വീണക്കമ്പികളില്ല, ശ്രുതിപിഴച്ച സംഗീതമില്ല, താളംതെറ്റിയ ചുവടുകളുമില്ല. യാഥാർത്ഥ്യങ്ങളുടെ നിസ്വതകളോ വിഹ്വലതയോ ആ തീരത്തെ ബാധിക്കില്ല. അവിടെ ശരിതെറ്റുകളില്ല. വിരൽചൂണ്ടാനൊരു സമൂഹവുമില്ല. സ്വപ്നത്തെ സന്തതസഹചാരിയാക്കാൻ, മനസ്സിനോട് അടുപ്പിക്കാൻ ഇതൊക്കെ പോരേ?

കുഞ്ഞുനാളിൽ ഏട്ടനായിരുന്നെൻ്റെ സ്വപ്നം. ആ വിരൽത്തുമ്പിൽ തൂങ്ങി ഞാൻ കാണാത്ത കാഴ്ചകളില്ല. കേൾക്കാത്ത കഥകളില്ല. എങ്കിലും എൻ്റെ എല്ലാ സഞ്ചാരങ്ങളും കുറ്റിയിൽ കെട്ടിയിട്ട പശുവിൻ്റെ കറക്കംപോലെ ഒരു ചെറിയ വൃത്തത്തിലൊതുങ്ങി. തുംഗമായ മീനച്ചൂടിൽ എൻ്റെ ഉള്ളം കുളുർപ്പിക്കുന്ന സ്വപ്നമായി ഏട്ടൻ്റെ ഗന്ധർവ്വ മന്ത്രം. ചിന്ദ്രത്തൊടിയിലെ പാമ്പിൻകാവിൽ വെള്ളരിമാവിൻ്റെ തണലിലിരുന്നു കൊത്താങ്കല്ലാടുമ്പോൾ ഏട്ടൻ കാതിൽ മന്ത്രിക്കും.

“ഉണ്ണിമോളേ.. നട്ടുച്ചക്ക് ഈ വഴി ഗന്ധർവ്വന്മാർ വരും”

പെറ്റിക്കോട്ടിൻ്റെ അറ്റം വലിച്ചുതാഴ്ത്തി ആ ആറുവയസ്സുകാരി ഏട്ടനെ നോക്കും, അത്ഭുതാദരങ്ങളോടെ.

“ഏട്ടന് എന്തൊക്കെ ഒരറിവാ”

“അവര് വരണത് നമ്മള് മനുഷ്യമ്മാര് കാണില്ല്യാ ഉണ്ണിമോളേ. നമ്മള് എങ്ങന്യാ അറിയാന്നോ? അപ്പോൾ നല്ല കാറ്റുണ്ടാകും. ഈ മാവിൻ്റെ കൊമ്പൊക്കെ ഉലഞ്ഞാട്ണ് കണ്ടാൽ ഉറപ്പിക്കാം, ഗന്ധർവ്വൻ്റെ വരവുണ്ടെന്നു. ആ നേരത്തു കണ്ണടച്ചു ഗന്ധർവ്വമന്ത്രം ചൊല്ലിയാൽ രാത്രി സ്വപ്നത്തില് അവര് വരും. നമുക്ക് മായക്കാഴ്ചകൾ കാട്ടിത്തരാൻ.”

ചുഴികുത്തി വരുന്ന കാറ്റിനൊപ്പം ഗന്ധർവ്വമന്ത്രം ഉരുവിടുമ്പോൾ ഉള്ളിലൊരു ഭയം. മന്ത്രം തെറ്റിപ്പോവ്വോ, ഉരുവിടുമ്പോൾ!

“തെറ്റല്ലേ ഗന്ധർവ്വാ”

അവിടേം ഏട്ടൻ്റെ ന്യായം.

“തെറ്റ്യാൽ ഗന്ധർവ്വൻ പേട്യാട്ടാൻ വരും ട്ടോ ഉണ്ണിമോളേ, രാത്രീല്”

ആറുവയസ്സുകാരിയുടെ സ്വപ്നങ്ങളിൽ വിരുന്നുവന്ന ഗന്ധർവ്വൻ്റെ കൈയിൽ ചുനയൊലിയ്ക്കുന്ന മൊട്ടിക്കുടിക്കാൻ പാകമായ മത്തുപിടിപ്പിക്കുന്ന മണമുള്ള നാട്ടുമാങ്ങ. ഏഴുകുതിരകളെ പൂട്ടിയ സ്വർണരഥത്തിൽ ഗന്ധർവ്വൻ അവളെ പുഷ്പസമാനം എടുത്തുകയറ്റി. മേഘമാലകളിൽകൂടി ഊളിയിട്ട് ആ രഥമങ്ങനെ…

ഗന്ധർവ്വൻ അവളെ നക്ഷത്രപ്പൊട്ടിട്ട ഊഞ്ഞാലിൽ ആടിച്ചു. കിന്നരന്മാരുടെ അലൗകിക സംഗീതംഒഴുകിപ്പരന്ന ആ അനുഭൂതിയിൽ ലയിച്ച് ഉണ്ണിമോളെന്ന ഈ ഞാൻ മിഴികൂമ്പിക്കിടന്നു.

കുറച്ചുകൂടി വലുതായപ്പോൾ ഉണ്ണിമോളുടെ കണ്ണുകളിൽ സ്വപ്നം വിടരാൻ തുടങ്ങി. അവളുടെ കണ്ണുകളിലാണ് സ്വപ്നം മയങ്ങുന്നതെന്നു പല ഗന്ധർവ്വന്മാരും പറഞ്ഞു. പക്ഷേ പറഞ്ഞ ആ ഗന്ധർവ്വന്മാരെല്ലാം ഈ ഭൂമിയിലുള്ളവർ തന്നെയായിരുന്നു. പലരാത്രികളിലും ഇത്തരം ഗന്ധർവ്വന്മാരുടെ തൃഷ്ണമുറ്റിയ നോട്ടം ഉണ്ണിമോളുടെ ഇളം മനസ്സിനെ അസ്വസ്ഥമാക്കി. സദാചാരമോഹവും, തറവാട്ടുമഹിമയും മഴവിൽചാരുതയുള്ള സ്വപ്നങ്ങളെ ആട്ടിപ്പുറത്താക്കി വാതിലടച്ചു സാക്ഷയിട്ടു. എങ്കിലും താക്കോൽപ്പഴുതിലൂടെ അകത്തേക്കെത്തിനോക്കിയ സ്വപ്നച്ചീളുകൾക്കെന്തു തുടുപ്പായിരുന്നു! എന്ത് മിനുപ്പായിരുന്നു !

നഷ്ടബോധത്തിലലിഞ്ഞ നൈരാശ്യത്തോടെ ഉണ്ണിമോള് നെടുവീർപ്പിട്ടു.

ആർദ്രാവ്രതം നോറ്റു പാതിരാപ്പൂ ചൂടുന്ന പെണ്ണിനെ കള്ളനോട്ടമെറിയുന്ന പൂർണ്ണചന്ദ്രൻ. തുടികുളിയുടെ താളത്തോടൊപ്പം ചിതറിത്തെറിക്കുന്ന ജലബിന്ദുക്കളിൽ താനാരാധിക്കുന്ന ഗന്ധർവ്വൻ്റെ മുഖം സമന്വയിപ്പിക്കാൻ ഉണ്ണിമോള് ശ്രമിച്ചു.

“ശ്രീ സോമായ നമഃ” എരുക്കിലയോടൊപ്പം ചേർത്തുപിടിച്ച വാൽക്കണ്ണാടിയിൽ മഞ്ഞിൻ്റെ കുളിര്. അമ്പിളിയെ അർച്ചിക്കുന്ന പെൺകൊടിയ്ക്കു കാണാനായത് മാനത്തുനിന്നും കുസൃതിച്ചിരിയോടെ തന്നിലേക്ക് ഒഴുകിപ്പടരുന്ന ഗന്ധർവ്വനെ. അവളുടെ മിഴികൾ കൂമ്പി. കവിളിൽ കൊടുവേലിപ്പൂവുകൾ പൂത്തുലഞ്ഞു.

വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായപ്പോൾ ഉണ്ണിമോളുടെ സ്വപ്നങ്ങൾക്ക് മറ്റൊരു ഭാവം കൈവന്നു. അവ തൻ്റെ കണ്മണികൾക്കു ചുറ്റും ഈയാംപാറ്റകളെപ്പോലെ വട്ടമിട്ടു പറന്നു. അവരുടെ പാദപതനങ്ങൾക്കൊപ്പം കിലുങ്ങുന്ന കൊലുസുമണികളിൽ അവളുടെ സ്വപ്നം കുരുങ്ങിക്കിടന്നു. കൗമാര സ്വപ്നങ്ങളിലെ ഗന്ധർവ്വൻ്റെ തീക്ഷ്ണമായ നോട്ടവും തുടിയ്ക്കുന്ന ചുണ്ടും ആത്മാവിൻ്റെ അന്തരാളങ്ങളിൽ അടിഞ്ഞമർന്നു.

ഇന്നു നരയുടെ മേലാപ്പിട്ട ഉണ്ണിമോളുടെ വൃദ്ധനയനങ്ങളിലെ സ്ഥായിയായ ഭാവം നിർവികാരതയാണ്.

എങ്കിലും പകലിൻ്റെയും, ഇരവിൻ്റെയും ഇടവേളയിൽ വെയിൽപ്പക്ഷികൾ അന്തിച്ചോപ്പിൽ ചേക്കേറാൻ ശ്രമിക്കുന്ന വിമൂക സന്ധ്യകളിൽ ശംഖൊലിപോലെ മുഴങ്ങുന്നൊരു ശബ്ദത്തിൻ്റെ അലയൊലികൾ ഉണ്ണിമോളെ തേടിയെത്തുന്നു. കാതരമായൊരു നോട്ടം അവളുടെ സ്വപ്നങ്ങളെ ഭാവസാന്ദ്രമാക്കുന്നു. വാർദ്ധക്യത്തിൻ്റെ തളർച്ചയും, വിഹ്വലതകളും മറന്ന് ഉണ്ണിമോൾ പഴയ പതിനേഴുകാരിയാവുന്നു.

– ഗിരിജാ വാര്യർ

Previous Post

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

Next Post

കഥയോളം – കഥാസമാഹാരം

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ

June 22, 2026

മഴ.. മഴ.. മഴ.. മഴയെപ്പറ്റി കുറിച്ചിടുമ്പോൾ കുഞ്ഞോർമ്മകളോളംതള്ളി അകത്തേക്കു കയറിവരുന്നു. "കഴിഞ്ഞത് അസ്പഷ്ടമല്ല, അതു അതാര്യവുമില്ല." ആരെപ്പോൾ പറഞ്ഞതാണെങ്കിലും അതൊരു സത്യമാണ്. ഓർക്കാൻ പലതുമുണ്ട്. ബാഹ്യതലത്തിൽ ബന്ധമില്ലാത്ത...

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!

June 3, 2026

മഞ്ഞപ്പട്ടുപാവാടയുടെ മിനുത്ത ഞൊറികളിൽ വിരലോടിക്കുമ്പോൾ അച്ഛൻ വാത്സല്ല്യത്തോടെ ഉണ്ണിമോളെ അണച്ചുപിടിച്ചുകൊണ്ട് പറഞ്ഞു, "ഇതെൻ്റെ ഉണ്ണിമോൾക്ക്.." ചുവപ്പുരാശിയിൽ കസവുനൂലുകൾ അതിരിട്ട പാവാടഞൊറികൾക്കെന്തു മിനുപ്പാണ്, തിളക്കാണ്.. "മതി മതി.. തൊട്ട്...

ലോക പിതൃദിനം –  ജൂൺ 21, 2026
Lekhanam 1

ലോക പിതൃദിനം – ജൂൺ 21, 2026

June 3, 2026

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്.” (ജോർജ് ഹെർബർ). അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻ്റെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും...

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026
Johny. T. R Lekhanam

ഇടുക്കി പദ്ധതിയുടെ സുവർണ വർഷം – 2026

May 27, 2026

2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം...

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം

May 3, 2026

കർക്കടകത്തിലെ തിരുവോണത്തിന് മുറ്റത്ത് പൂക്കളം വിരിയും. ഇത്തിരി പ്രൗഢിയോടെ പൂക്കളമൊരുക്കുമ്പോൾ അയല്പക്കത്തെ കുട്ട്യോള് പറയും. "ദേ. .വാര്യേത്ത് ഓണമെത്തി." അവർക്കൊക്കെ ചിങ്ങത്തിലെ അത്തത്തിനേ പൂക്കളമുണ്ടാകൂ. ഇല്ലങ്ങളിലും വാര്യേത്തും...

ലോക മാതൃദിനം – അമ്മയ്ക്കായ്…
Lekhanam 1

ലോക മാതൃദിനം – അമ്മയ്ക്കായ്…

May 3, 2026

ലോക മാതൃദിനം - അമ്മയ്ക്കായ്...(10-5-2026) അമ്മയ്ക്കായ്…. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻ്റെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു...

Next Post
കഥയോളം  –  കഥാസമാഹാരം

കഥയോളം - കഥാസമാഹാരം

POPULAR

കഥയോളം  –  കഥാസമാഹാരം

കഥയോളം – കഥാസമാഹാരം

March 19, 2026
മാവേലിയോട്

മാവേലിയോട്

September 17, 2023

കൊള്ളിയാൻ

June 2, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 14

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 14

August 31, 2023
പ്രേമലു – റിവ്യൂ

പ്രേമലു – റിവ്യൂ

March 4, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397