• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഹൃദയപ്പുഴ

Hrudayappuzha - Poem By Kunjachan Mathai

Kunjachan Mathai by Kunjachan Mathai
October 23, 2023
ഹൃദയപ്പുഴ
54
VIEWS
Share on FacebookShare on WhatsappShare on Twitter

തുരുമ്പു പിടിച്ച ഉളിയും ചുറ്റികയും ചിന്തേരും
ഇപ്പോളെന്നോട് സംസാരിക്കാറില്ല.
രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ
വിയർപ്പ് പൊടിഞ്ഞാലും തികയാത്ത തലക്കനമുള്ള
കൺട്രാക്കുമാരുടെ കൂടെ ഇപ്പോൾ പോകാറില്ല .
അവരെ കാണുമ്പോൾ മധുരമാകുന്ന
ഉള്ളിലൊഴുകുന്നത് പവിത്ര ജലമെന്ന് നിനക്കാറില്ല.
സേവനമില്ലാതെ വന്നപ്പോൾ അങ്ങാടിയിൽ –
കണ്ട പരിചയം പോലും കാട്ടാറില്ല.
ഏതോ നഷ്ടം വരുത്തിയ അമർഷങ്ങളും അസഭ്യങ്ങളും
ആ കാട്ടിൽ നിന്നിപ്പോൾ ഒഴുകിവരില്ല.
യോനിയുടെ മുഴപ്പിനും മഹാരിൻ്റെ വിടവിനും
കമ്പി വേഗതല്ലിനും സാൻഡർമിനുസത്തിനും
കുറ്റം പറഞ്ഞു മനസ്സാൽ രസിക്കുന്നത് ഇന്ന് കേൾക്കാറില്ല.
സ്നേഹവും ദയയും ഉണ്ടെന്ന് പ്രതീക്ഷിച്ചത് പാഴായി
എന്ന ചിന്തയും എൻ്റെ ചന്തയിൽ വില്പനയ്ക്ക് വെക്കാറില്ല
തിരക്കില്ലാത്ത സ്വപ്നങ്ങളിൽ കവിത കുറിക്കുന്ന നേരത്ത്
എഴുത്തുപുരവാതിലിൽ ഇന്നാരും മുട്ടി വിളിക്കാറില്ല.
തന്നതും വാങ്ങിയതും കണക്ക് വിരിച്ചു അന്ത്യം കുറിച്ച്
മാറ്റിവെക്കുന്ന കടത്തിൻ്റെ പിന്നാലെ
ഇന്നുവരെ ചോദിച്ചു പോയിട്ടില്ല.
പട്ടണ വീഥിയിലൂടെ പാഞ്ഞു പോകുന്ന വണ്ടി നിർത്തി
എന്നെയുമെടുത്തിന്നു പോകാറില്ല
ഋതുവിൻ്റെ ഓട്ടത്തിൽ മാഞ്ഞു പോകുന്ന മനസ്സാക്ഷിയെ
ഓർത്തു നവചിത്ര കവിതകൾ വരയ്ക്കുന്നു .

– കുഞ്ഞച്ചൻ മത്തായി

Previous Post

അസ്ഥിരം

Next Post

മിന്നാമിന്നി കഥകളും ചിന്തകളും

Related Rachanas

യുദ്ധത്തിൻ്റെ നിഴൽ
Syamala Haridas Palakkad Poem

യുദ്ധത്തിൻ്റെ നിഴൽ

March 26, 2026

​അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. ​അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ
Satya Bhai Poem

ചൂൽ

September 4, 2024

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

അവളെ പ്രണയിച്ചവൻ
Nayana Mahesh A

അവളെ പ്രണയിച്ചവൻ

September 3, 2024

പ്രണയിക്കണം.. മനസ്സ് നിറയെ... നിറഞ്ഞു തുളുമ്പുമ്പോൾ കൈകുമ്പിളിൽ കോരിയെടുത്തു സൂക്ഷിച്ചു വയ്ക്കാൻ അരികത്തു 'നീ'യുണ്ടാവണം... ഇഷ്ടമാണൊത്തിരി... പക്ഷേ.. നഷ്ടപ്രണയമെന്നേ പിന്നോട്ട് വലിക്കുന്നു... നീ മാറ്റാരുടേതെങ്കിലും ആണെങ്കിലോ..? എന്ന...

പുലരി
Raju Kanhirangad Poem

പുലരി

September 3, 2024

തലപൊക്കി നോക്കുന്നുണ്ട് വീട് നേരം പുലർന്നോയെന്ന് കുണ്ടനിടവഴിയുടെയപ്പുറം വെള്ളകീറിയോയെന്ന് കുറുക്കൻ ഓരിയിടുന്നതു കേട്ട നായ കുരയ്ക്കുവാൻ തുടങ്ങി പൂച്ചയുടെ പള്ളയിൽ തലവെച്ചു - റങ്ങിയ എലി തട്ടിപ്പിടഞ്ഞെഴുന്നേറ്റ്...

Next Post
മിന്നാമിന്നി കഥകളും ചിന്തകളും

മിന്നാമിന്നി കഥകളും ചിന്തകളും

POPULAR

പാളവണ്ടി

പാളവണ്ടി

September 17, 2023
എൻ്റെ  അമ്മ – ചെറിയൊരു ഓർമ്മക്കുറിപ്പ്

എൻ്റെ അമ്മ – ചെറിയൊരു ഓർമ്മക്കുറിപ്പ്

March 27, 2024
അമ്മാം കുഴി – കഥാസമാഹാരം – ആദർശ്

അമ്മാം കുഴി – കഥാസമാഹാരം – ആദർശ്

July 27, 2023
മടുത്തു

മടുത്തു

September 25, 2023

പ്രസ്ഥാനം

September 17, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397