അകലുന്നു നിൻ മിഴിയിണയിൽ
നിന്നു ഞാൻ..
അകലുന്നു നിൻ്റെ മനസ്സിൻ്റെ കോണിൽ
നിന്നും ഞാൻ..
വിടപടയുവാൻ നേരമായിതാ..
ഹൃദയം പിടയുന്നു..
ഒരുമിച്ചു നടന്ന വഴികളിൽ
ഇനി ഞാൻ തനിയെനടക്കട്ടെ
ഒരുമിച്ചു നനഞ്ഞ മഴയിൽ
ഇനി നീ തനിയെ നനയേണം
നിറമുള്ള സ്വപ്നങ്ങൾ
കണ്ടൊരു നാളുകൾ..
മറവിയിൽ എറിഞ്ഞു
നീ അകന്നു പോയില്ലയോ
മോഹത്തിൻ വിത്തെറിഞ്ഞ
മനസിൻ്റെ പാടത്തു
മുളച്ചതോ നിരാശയും നൊമ്പരവും.
പുതുപുലരിയിൽ കണ്ടില്ല
നിൻ മുഖം..
ഇനിയില്ല കണിയായി
ഞാൻ നിൻ മുന്നിൽ..
മഴ കാത്തിരിക്കുന്ന വേഴാമ്പൽ
ആയി ഞാൻ കാത്തിരിക്കുന്നു
നിന്നോർമ്മകളിൽ
തനിയെ..
അതിഥികൾ
ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...












