മനുഷ്യൻ്റെ ജീവന് സാന്ത്വനമാകുവാൻ
മഹിയിൽ പിറന്നവർ മാലാഖമാർ
മതമില്ല മടിയില്ല മരണത്തെ ഭയമില്ല
മാടപ്പിറാവ്പോൽ മനമുള്ളവർ
മനസ്സിൽ ആധിയും വ്യാധിയും ഒളിപ്പിച്ച്
മറ്റുള്ളോർക്കായ് ആശ്വാസമേകുന്നു
മനപ്പൂർവം അവഗണിച്ചീടുന്നു അധികാരികളെങ്കിലും
മധുരമായ് ആത്മാർപ്പണം ചെയ്യുമീ സോദരർ
മനുജനെതിരായ കെടുതികൾ ഭൂമിയിൽ പലതരം
മനോധർമ്മമായി കർമ്മനിരതരായീടുന്ന സേവകർ
മനനൊമ്പരമോടെ കരയുന്ന രോഗികൾ തൻ
മറുകണ്ണീർ തുടച്ചാശ്വാസമേകി കാത്തുരക്ഷിച്ചവരെന്നും
മഴ നിലാവ് പോൽ നിസ്തുല സേവന നിരതരായ
മഹനീയ പുണ്യമാം മാലാഖമാരെ
മഹത്വമോടെ നമിക്കുന്നു നിങ്ങൾ തൻ
മാണിക്യ നിസ്വാർത്ഥ സേവനം നമിക്കുന്നു.
മാതൃഭൂമിക്കായി… പ്രാർത്ഥനാപൂർവ്വം …