• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

പുഞ്ചിരിമായാതെ

Punchiri Mayathe story by Ratheesh Thachanattil

Ratheesh Thachanattil by Ratheesh Thachanattil
June 2, 2023
26
VIEWS
Share on FacebookShare on WhatsappShare on Twitter

ആ രാത്രിക്ക് മരണത്തിൻ്റെ  മണമായിരുന്നു…
ജീവിതം ശൂന്യതയിലേക്ക് ഒടുങ്ങാൻ പോകുമ്പോൾ മനക്കട്ടിയില്ലാത്തവർക്ക് മരണമാണത്രെ ആശ്രയം.
പക്ഷേ എവിടെയും ചോദ്യമായി ഒന്നുമറിയാത്ത കുഞ്ഞുങ്ങളും ചിലപ്പോഴൊക്കെ ആ പട്ടികയിലേക്ക് ചേർക്കപ്പെടാറുണ്ട്. കുഞ്ഞിൻ്റെ  ഭാവിയിൽ ‘ഭൂതങ്ങളെ’ മാത്രം കണ്ടെത്തുന്ന രക്ഷകർത്താക്കൾ അവരെ രക്ഷിക്കാൻ വേണ്ടി ചെയ്യുന്നതന്ത്രം!

ഹരിയും തീരുമാനിച്ചുറച്ചിരുന്നു. ഓരോ ഉരുള ചോറും മകളുടെയും ഭാര്യയുടെയും വായിൽ വച്ചുകൊടുക്കുമ്പോൾ അയാൾ  ചിരിക്കാൻ മറന്നില്ല.  പങ്കുകൈപ്പറ്റുന്നത്  പതിവായതുകൊണ്ട് ഭാര്യ മഞ്ജുവിനും മകൾ അശ്വതിക്കും അതിൽ അസ്വാഭാവികതയും  തോന്നിയിരുന്നില്ല. പ്രതീക്ഷിക്കാതെ എത്തിയ ബിരിയാണി വളരെ സ്വാദുള്ളതുകൊണ്ടു അതിൻ്റെ ചരിത്രവും ആരും ചികഞ്ഞില്ല. പക്ഷെ അയാൾ മാത്രം മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ നന്നേ പാടുപെട്ടു . ബാക്കി വന്നതെല്ലാം തൂത്തുവടിച്ചു കഴിച്ചുകൊണ്ട് അൽപനേരം ഹരി  മിണ്ടാതെ ഇരുന്നു. കൈവിട്ടു പോയ ജീവിതത്തിന് ഉത്തരം കണ്ടെത്തിയപ്പോൾ  ഉള്ളിൽ നടന്ന  വിസ്ഫോടങ്ങളുടെ ആഘാതം അയാൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

കിടക്കാൻ നേരം ഉറങ്ങിത്തുടങ്ങിയ മകളിൽ നിന്നും കയ്യെടുത്ത് ഹരിയുടെ മാറിൽ തലവച്ച് മഞ്ജു മെല്ലെ ചോദിച്ചു
“പോയ കാര്യം ഒന്നും നടന്നില്ല…ല്ലേ ”
മറുപടി ഒരു മൂളലിൽ ഒതുക്കി അയാൾ അവളുടെ നെറുകയിൽ ഗാഢമായി ചുംബിച്ചു. വാക്കുകൾക്കായി പരതിക്കൊണ്ട് അയാൾ പറഞ്ഞു
“എല്ലാം ശരിയാകും..ഇനിയുമില്ലേ… രണ്ടുനാൾ ”

“അമ്മാവൻ എന്തു പറഞ്ഞു ”
“നമുക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന്. ഉണ്ടായിരുന്ന ക്യാഷ് എല്ലാം റിയലെസ്റ്റേറ്റ്  ബിസിനസ്സിൽ കിടക്കുവാണത്രേ. പെട്ടെന്ന് തരപ്പെടില്ല ”

“ജോമോനോ…എൻ്റെ താലിമാലവരെ പണയപ്പെടുത്തി നിങ്ങൾ ഒരിക്കൽ അവനെ സഹായിച്ചതല്ലേ?”

മഞ്ജുവിന്റെ ചോദ്യം ഹരിയുടെ ഹൃദയത്തിൽ തന്നെ   തറച്ചുനിന്നു. ആരു കൈവിട്ടാലും ജോമോൻ ഉണ്ടാകുമെന്ന് വാദിച്ചിരുന്ന ഹരി രാജ്യം നഷ്ടപ്പെട്ട രാജാവിനെ പോലെ ആ ചോദ്യത്തിനു മുൻപിൽ തലകുനിച്ചു.

ഒടുവിൽ മൗനം മുറിച്ച്‌ അയാൾ പറഞ്ഞു.
“അവൻ്റെ വീടു പണി നടക്കാലേ …ടൈൽസ്സെടുക്കാൻ നാളെ പോണം പോലും..മിടുക്കനാ അവൻ വലിയൊരു മാളിക തന്നെയാണ് പണിതിരിക്കുന്നത്..”
“ഹരിയേട്ടാ…എല്ലാവരെയും സഹായിക്കാൻ അറിയുന്ന നിങ്ങളെ ആരും മനസ്സിലാക്കുന്നില്ലല്ലോ ”
“മഞ്ജു ചെറിയ തുകയല്ലല്ലോ! തന്നാൽ  അടുത്തെങ്ങും തിരിച്ചു കിട്ടില്ലാന്നു ചിന്തിച്ചു കാണും…ന്നാലും ജോമോൻ…”
മറുപടിയൊന്നും കിട്ടാതായപ്പോൾ, തളർന്നു മയങ്ങിയ മഞ്ജുവിനെ അയാൾ നിവർത്തി കിടത്തി…ഒന്നു രണ്ടുവട്ടം പൊട്ടിക്കരഞ്ഞുകൊണ്ട്‌ മകൾക്കും കൊടുത്തു ഉമ്മകൾ. അവസാനത്തെ ഉറക്കം അയാളെയും ക്ഷണിച്ചു കൊണ്ടിരുന്നു…

“… ഞാനും…സുഖമായി ഉറങ്ങട്ടെ …”  ജപ്‌തി നോട്ടീസ് കൈപ്പറ്റിയന്നുമുതൽ ഉറക്കം നഷ്ടപ്പെട്ട ഹരിയും മെല്ലേ ഉറക്കത്തിലേക്ക് വഴുതി, തിരിച്ചു വരവില്ലാത്ത ഗാഢനിദ്രയിലേക്ക്.

പിറ്റേന്ന് വിവരം അറിഞ്ഞ എല്ലാവരും നെഞ്ചത്തു കൈവച്ചു
“ദൈവമേ..നല്ലൊരു ചെറുക്കനായിരുന്നു…  അവൻ എന്തിനീ കടുംകൈ ചെയ്തു..ആകുട്ടി എന്തു പിഴച്ചു ”
ചോദ്യങ്ങൾ എറിഞ്ഞവരൊക്കെ ഹരിയെ അടുത്തറിയാത്തവർ ആയിരുന്നു. അടുത്തറിഞ്ഞവരെല്ലാം കുറ്റബോധത്തിൻ്റെ  പടുകുഴിയിൽ ആയിരുന്നു. ജപ്തിവന്ന വീടിനുവേണ്ടി അവൻ മുട്ടാത്ത വാതിലുകൾ ഇല്ല. ഭാര്യയും പെൺകുട്ടിയുമായി അവൻ എവിടെ പോകാൻ.

തെക്കേപ്പുറത്തെ ഭിത്തിയിൽ ചാരി നിന്നുകൊണ്ട് അമ്മാവൻ ആരോടൊക്കെയോ പറയുന്നുണ്ട്,
“ഒരു വാക്കു എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ സഹായിക്കുമായിരുന്നു… ൻ്റെ കുഞ്ഞിനെ, പണ്ടേ അവൻ അങ്ങനെ തന്നെ വിഷമങ്ങൾ ഒന്നും ആരോടും പറയില്ല.”
അമ്മാവനെ സമാധാനിപ്പിച്ചു കൊണ്ട് ജോമോനും പറഞ്ഞു
” സുഹൃത്തായ എന്നോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ…”
പക്ഷേ വാക്കുകൾ മുഴുവനാക്കും മുമ്പേ അവൻ്റെ നോട്ടം ആ ജനാലക്കിടയിലൂടെ അവിടേക്ക് എത്തി. വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ തൻ്റെ സുഹൃത്തും കുടുംബവും . ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി മായാതെ നിൽക്കുന്നു. അത് തങ്ങളിലേക്ക് പകരുന്ന അഗ്നി  താങ്ങാൻ കഴിയാതെ അമ്മാവനും ജോമോനും അവിടെ നിന്ന് ഇറങ്ങി നടന്നു. മനുഷ്യത്വം സ്വാർത്ഥതക്ക് പണയം വച്ചരണ്ടുപേർ.

Previous Post

ഭൂമിയിലെ മാലാഖമാർ

Next Post

കള്ളൻ

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post

കള്ളൻ

POPULAR

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 26

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 28

February 18, 2024

ജല്ലിക്കട്ട്… ചില തോന്നലുകൾ…

July 5, 2023

തിയേറ്ററിലെ സുഹൃത്ത്

September 1, 2023
വേരറ്റു വീഴുന്നോർ

വേരറ്റു വീഴുന്നോർ

September 29, 2023
മായുന്ന ഗ്രാമഭംഗി

മായുന്ന ഗ്രാമഭംഗി

November 24, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397