ഇരുകൈയ്യും കോർത്ത് …
ഒരു മെയ്യാൽ നടന്നവർ…
ഒരേ മനസ്സെന്ന കടലിൻ്റെ തീരത്ത്…
കിനാവിൻ തിരകളെ ചവിട്ടിയവർ…
പ്രണയത്തിൻ സൂര്യനസ്തമിക്കും നേരവും…
ഹൃദയങ്ങൾ രാവിനാൽ ഇരുൾ മൂടിയപ്പോഴും…
അനുരാഗേന്ദു പുഷ്പിച്ചു വെൺചന്ദ്രികയാൽ…
ഈ ഭൂവിൽ ഒന്നാവാൻ കാത്തിരുന്നവർ….
പ്രണയത്തിൻ സൂര്യനുദിക്കുമോയിനിയും???..
ഹൃദയങ്ങളൊന്നായി തീരുമോയിനിയും ???..
ഈ മനസ്സിൻ തീരത്തെകിനാവുകളാകാതെ…