നിരന്തരം ഒത്തിരി അവശിഷ്ടങ്ങളൊഴുകി കൊണ്ടിരുന്ന
പുഴയിലാണ് ഇന്നലെ ഞാൻ കുളിച്ചു തോർത്തിയത്.
ഭ്രാന്ത് പിടിച്ച അഗ്നിയാണ് അണഞ്ഞു കിട്ടിയത്
കാര്യം കഴിഞ്ഞു അവിടം വിട്ടു പോകുമ്പോൾ പുഴ പറഞ്ഞു :
നാളെയും വരണേ സാർ
ഞാനൊന്ന് ചിരിച്ചു
വരുമെന്നോ വരുകയില്ലന്നോ മൊഴിഞ്ഞില്ല
കാരണം പുഴയിലെനിക്ക് ഏറെ സ്വപ്നങ്ങ ളുണ്ടായിരുന്നു
പുഴ വൃത്തിയാക്കി
നിത്യവും തന്നോട് ചേർത്ത് നീരാടാൻ നിനച്ചപ്പോഴാണ്
പ്രതീക്ഷിക്കാതെ പച്ച ഓല മടലെന്നെ തൊട്ടു – തൊടാതെ
അവശനായി മുറ്റത്ത് വീണത്
ആറുമാസമായി ഇടിയും മിന്നലുമായി പിണങ്ങിപ്പോയ
പ്രിയവസന്തം തിരിച്ചെത്തിയിരിക്കുന്നു.
– കുഞ്ഞച്ചൻ മത്തായി