ഇംഗ്ലീഷിൽ
പേരെഴുതാൻ
പഠിപ്പിച്ച
ആദ്യ ഗുരുനാഥൻ
ബി.കെ.മുഹമ്മദ് .
ബാല്യത്തിൽ
പൈലറ്റ് പേന
കൊണ്ടെഴുതാൻ
ഭാഗ്യവാനാക്കിയ
ഉൾക്കാഴ്ചക്കാരൻ
ബി.കെ.മുഹമ്മദ് .
തൻ കാര്യമാം
തഞ്ചക്കലക്കുകൾ
തൊട്ടു തീണ്ടാത്ത
തെളിനീരാണ്;
ബി.കെ.മുഹമ്മദ് .
നിഷ്ക്കളങ്ക മനസാം
പൂനിലാവിനെ
സ്വാർത്ഥതകളാം
കാർക്കരടികൾ തൻ
നക്കലേൽപ്പിക്കാത്ത
ധീര കാവൽ ഭടൻ ;
ബി.കെ.മുഹമ്മദ് .
പരേതനിൻ ഖബറിടം
പറുദീസ തീർക്കാൻ
പടച്ച റബ്ബിനോട്
പ്രാർത്ഥനകൾ
– എ. ബെണ്ടിച്ചാൽ