• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, August 5, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മുത്തച്ഛൻ്റെ സ്വപ്നം

Muthachante Swapnam - Balakadha By ANTO Kavalakat

ANTO Kavalakat by ANTO Kavalakat
September 20, 2023
മുത്തച്ഛൻ്റെ സ്വപ്നം
31
VIEWS
Share on FacebookShare on WhatsappShare on Twitter

പണ്ട് … പണ്ട് ….
മുത്തശ്ശൻ്റെ കൂർക്കം വലി.
T. V .യിൽ ഹിന്ദി സിനിമ
പാട്ടും ഇടിയും ഇല്ല ബോറടിക്കുന്നു.
ഹിന്ദി അറിയാത്തതുകൊണ്ട് കൂർക്കം വലി സിനിമയുടെ ആസ്വാദനത്തിന് തടസ്സമായില്ലാ.

” അരുത്…. അരുത് നിങ്ങളെ ഞാൻ അതിന് സമ്മതിക്കുകയില്ല”
മുത്തശ്ശൻ ഉറക്കത്തിൽ പിറുപിറുക്കുന്നു.
“എന്താ മുത്തശ്ശാ ?”
മുത്തശ്ശൻ്റെ മുതുകത്ത് തട്ടി ചോദിച്ചു.
മുത്തശ്ശൻ ചുറ്റുപാടും പകപ്പോടെ നോക്കി.
” കുഞ്ഞേ ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു ”
“എന്താണ് കണ്ടത്?”
“അത് ….. അത് ”
ഞാൻ T. V. ഓഫാക്കി.
“ഏതാനും വെള്ള പട്ടാളക്കാർ നമ്മുടെ രാജ്യത്തെ ചവിട്ടിമെതിച്ച് ചിന്നഭിന്നമാക്കുന്നു”
മുത്തശ്ശൻ കിതയ്ക്കുന്നു.
” അവർ പിഞ്ചുകുഞ്ഞുങ്ങളേയും സ്ത്രീകളേയും ദൂരേയ്ക്ക് തട്ടികൊണ്ട് പോകുന്നു. അവർ കരയുമ്പോൾ വെള്ളക്കാർ ആർത്തട്ടഹസിക്കുന്നു. പുരുഷന്മാരേ ചങ്ങലയ്ക്കിട്ടുന്നു. അനുസരിക്കാത്തവരെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു. പിന്നേ…. പിന്നേ എനിക്ക് കാണുവാനുള്ള ശക്തിയില്ലാ കുഞ്ഞേ ”
അമ്മ മുത്തശ്ശന് തണുത്ത വെള്ളം കൊടുത്തു.
“എനിക്കൊന്നും മനസ്സിലാകുന്നില്ല മുത്തശ്ശാ ”
“ഞാൻ പറഞ്ഞു തരാം … നാം സൂക്ഷിച്ചില്ലെങ്കിൽ സ്വപ്നം പോലെ ഭവിക്കും. ബ്രിട്ടീഷ്‌കാരുടെ അടിമകളായിരുന്ന നമ്മൾ സ്വാതന്ത്ര്യം നേടി.ആസ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്താൽ ഒരു പക്ഷേ…. ”
മുത്തശ്ശൻ പറഞ്ഞു തീരുന്നതിനു മുൻപേ മുറ്റത്ത് സൈക്കിൾ ബെല്ലിൻ്റെ ശബ്ദം.
“മുത്തശ്ശാ പോസ്റ്റ് മേനാ ”
“ദാ ഇവിടെ ഒപ്പിട്ടു കൊള്ളൂ …. ഇന്നാ പണം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനുള്ള പെൻഷൻ ”
മുത്തശ്ശൻ പെൻഷൻ തുക വാങ്ങി.
“എന്തിനാ മുത്തശ്ശാ കാശ് വാങ്ങിയത്?”
“സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്കുള്ള പെൻഷനാ. ഞാൻ കുറച്ച് മുൻപ് കണ്ട സ്വപ്നം യഥാർത്ഥ്യമാകുമോ കുഞ്ഞേ? നിങ്ങളിലാണ് രാഷ്ട്രത്തിൻ്റെ ഭാവി. നിങ്ങളുടെ പ്രവ്യത്തിയെ ആശ്രയിച്ചിരിക്കും ഫലങ്ങളും. ഞാൻ കണ്ടത് എപ്പോഴും സ്വപ്നമായിരിക്കണം ഒരിക്കലും യഥാർത്ഥ്യമാകരുത്.”
“ഇല്ല മുത്തശ്ശാ ഇല്ല ”
മുത്തശ്ശനെ ഞാൻ സമാധാനിപ്പിച്ചു

– ആന്റോ കവലക്കാട്ട്

Previous Post

ഫാ. മിഖായേൽ Vs ഫിലിപ്പ് ജോൺ മാത്യൂസ്

Next Post

ജീവിതനൗകയിൽ

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
ജീവിതനൗകയിൽ

ജീവിതനൗകയിൽ

POPULAR

കെവിൻ്റെ കുണുവാവ

കെവിൻ്റെ കുണുവാവ

March 9, 2024
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 7

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 7

August 31, 2023
പള്ളിക്കാട്  – ഭാഗം 16

പള്ളിക്കാട് – ഭാഗം 20

March 6, 2026
ജീവിതക്കടൽ!

ജീവിതക്കടൽ!

December 5, 2023

പ്രണയമഴ

June 29, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397