പണ്ടുള്ളവർ
പിണ്ടി കെട്ടി കടന്ന
പിണ്ടിച്ചാൽ
ലോപിച്ച ബെണ്ടിച്ചാൽ .
അതിൽ
നുണക്കുഴി പോലൊരു
കല്ലട !
കുഴിയാന ക്കല്ലുകൾ
നിറഞ്ഞ കല്ലട !!
ഉറവ വറ്റാത്ത
പത്തായക്കുഴിയാം
കല്ലട !
കല്ലട റാണി തൻ
തലയണ ചിറ .
പാദസരം പുളിയക്കര .
പേരിനോടൊപ്പം
സർവ്വ രോഗ സംഹാരിയാം
കല്ലട ചുക്കു ചേർത്ത
കഷായം;
കല്ലട അബ്ദുള്ള .
മനുഷ്യത്വത്തിൻ
പച്ചിലകളാൽ
പരജീവി തൻ
വിശപ്പാറ്റിയ
ഹൃദയ പുൽപ്പര-
പ്പിന്നുടമ
കല്ലട അബ്ദുള്ള .
ഉപദേശ സീമയിൽ
അർക്കാനായുദിച്ച്
മുക്ക്, മൂലകളെന്നില്ലാതെ
പ്രകാശം ചൊരിഞ്ഞ
കല്ലട അബ്ദുള്ള .
പരേതനിൻ
പരലോക നന്മക്കായ്
പ്രാർത്ഥനയുടെ
ഹൃദയ വിശറി
വീശുന്നു ഞാൻ !
– എ. ബെണ്ടിച്ചാൽ