• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, September 19, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

വൃദ്ധ വിലാപം

Vrudha Vilaapam - Poem By Vijayakumar Pandalam

Vijayakumar Pandalam by Vijayakumar Pandalam
September 25, 2023
വൃദ്ധ വിലാപം
28
VIEWS
Share on FacebookShare on WhatsappShare on Twitter

മകനേ, യെൻ പ്രായമേറെയായി
മരണംകാത്തിരിയ്ക്കുന്നിവൾ
മനസ്സും ശരീരവും ഉണർന്നിരിയ്ക്കാൻ
പണ്ടത്തെപ്പോലെ ആവതില്ലേറെ
അന്നത്തിനാർത്തിയോ തീരെയില്ല
അന്യയെപ്പോലെന്നെ കാണരുതേ l
നീയും നിൻ പാതിയും , കൊച്ചു കിടാങ്ങളും
ഏവർക്കുമൊരു കരടായിടാതെ
ഈ വീടിന്നവസാന മുറി തന്നിലായ്
ഒതുങ്ങി കഴിഞ്ഞോളാം ആരാലുമറിയാതെ .
അമ്മ, യെങ്ങെന്ന ചോദ്യത്തിനുത്തരം
ഭംഗിയായ് ഉടയവരോടു ചൊല്ലീടേണം
വെളിച്ചം കാണുവതമ്മയ്ക്കു പ്രയാസമാ
തമസ്സിൻ കരിമ്പടം ഏറെ ഇഷ്ടം
പിന്നെയാരോരും എന്നെത്തിരഞ്ഞെന്നും
ഈ കോണിലേയ്ക്ക് എത്തുകില്ല.
അന്തിക്കു നാമമുറക്കെ ജപിച്ചാലോ
‘ചന്ത’ യാണോ യെന്നുറക്കെ ജ്വലിക്കുന്ന
കൊച്ചുമകനോടൊട്ടുമേ പരിഭവമില്ലാ
നിൻ്റെ ബാല്യത്തിലെ പൂപുഞ്ചിരി, ഞാൻ
കാണുന്നു നിന്നോമന പുത്രനിലൂടവേ
കുഞ്ഞിളം കവിളിലൊരുമ്മ കൊടുക്കുവാൻ
നെഞ്ചോടു ചേർക്കുവാനാഞ്ഞീടവേ
വെറ്റിലയുമിനീരു നാറ്റമാണെന്നോതി
പുത്ര വധുവിൻ പ്രകടനമോർക്കുന്നു.

അശരണാലയ വാതിലിൽ തള്ളീട്ടു
അനാഥയാക്കരുതേ, നീയെങ്കിലും
ഇക്കാലമത്രയും കരുതലും കഴിവുമായ്
ഒപ്പമിരുന്നൊരീ മണ്ണിൽ കഴിയേണം
ഉറ്റവരോടൊത്ത് കണ്ടു കേട്ടുറങ്ങുമ്പോൾ
കിട്ടുന്നതിൻമേലെ എന്തു സന്തോഷങ്ങൾ .
കാലഗതിയിലെ മാറ്റങ്ങളല്ലയോ
കാഴ്ച കുറയലും കേഴ്വി ഭംഗവും
ആരും കാലത്തിനതീതരല്ലെന്നതു
ഓർമ്മപ്പെടുത്തലാണീ ജരാനരകൾ
കാലപ്രവാഹത്തിൽ നീയുമിതേ ഗതി
കാലേ ഗണിച്ചു കർമ്മം സ്ഫുടം ചെയ്യൂ .

– വിജയകുമാർ. പന്തളം

Previous Post

മൃഗ തുല്യൻ

Next Post

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 6

Related Rachanas

ഋതുഭേദങ്ങൾ
Anu Bala Poem

ഋതുഭേദങ്ങൾ

September 14, 2026

ഋതുഭേദങ്ങൾ മാറി മറിയുന്ന നമ്മ്ര നിശീഥിനിയിൽ.. ഇരുട്ടിനെ പ്രണയിച്ച കാർമേഘങ്ങൾ പോൽ, അന്ധകാരത്തിൻ്റെ മൂടുപടത്തിൽ മുങ്ങി നിൻ വാക്കുകൾ ഇടി മിന്നലായ് എൻ ഹൃദയം പിളർക്കവേ... പെയ്തൊഴിയാത്ത...

കാലം
Satya Bhai Poem

അതിഥികൾ

June 28, 2026

ചിറകുവിരിച്ചു പറക്കാൻ കൊതിക്കുന്ന ചിത്രശലഭങ്ങളേ എൻ്റെ നിറമുള്ളതൂവൽ നെയ്ത നെയ്ത്തുകാരനായ നിങ്ങളും ഇളം ചുണ്ടു പിളർത്തി ചോര വാകാട്ടി കൊഞ്ചിക്കരഞ്ഞ് ഭൂമിയിലേക്ക് വന്ന പനിനീർ മണമുള്ള കുഞ്ഞേ...

കാലം
Satya Bhai Poem

വൈരുദ്ധ്യാത്മിക ഭൗതികവാദം

June 28, 2026

ഹൃദയം, മനസ്സ് രണ്ടു ഭാഗങ്ങളാണ് സ്ത്രീ പുരുഷൻ ധനാത്മകവും, ഋണാത്മകവും മനസ്സൊരു തടവറയാണ് എന്തിനും അല്ല, ഇല്ല എന്ന നിഷേധി ഹൃദയം ലോലമാണ് സുന്ദര ഗുണമുള്ളതാണ് ഈശ്വരനും,...

കാലം
Satya Bhai Poem

കാലം

June 28, 2026

തുഴയും തോറും ചുഴികളിലുഴറും കരിനീരാളിക്കൈകൾ ശക്തം മഞ്ഞിൽ മൂടി, മഴയിൽ മുങ്ങി പാഴ്ക്കനവാകും തീരമിതല്ലോ ശോഭിതമെന്നു പറഞ്ഞു രസിക്കാൻ വാടിക്കരിയും പൂവുകൾ മാത്രം വിജനതയില്ലീ തീരത്തൊട്ടും വെകിളിപിടിച്ച...

കവിതയൊരു യുദ്ധം
Rajan ch Poem

കവിതയൊരു യുദ്ധം

June 28, 2026

യുദ്ധത്തെക്കുറിച്ച് കവിതയെഴുതുന്നതും ഒരു യുദ്ധമാണ്. മിസൈല്‍ വീഴുമ്പോലെ വാക്കുകള്‍ യഥാ അര്‍ത്ഥത്തില്‍ വീഴണമെന്നില്ല. ട്രെന്‍റുകള്‍ ധ്വനികളാകണമെന്നില്ല. അനുസ്വാരങ്ങള്‍ അഭയകേന്ദ്രങ്ങളിലെ കുഞ്ഞുങ്ങളാകണമെന്നില്ല. ചില്ലക്ഷരങ്ങളില്‍ കീഴടക്കത്തിന്‍റെ കൊടികള്‍ പാറണമെന്നില്ല. തെറ്റിക്കിടക്കുമര്‍ത്ഥങ്ങള്‍ക്കു...

ഒന്നിങ്ങു വരൂ
Poem Kunjachan M

ഒന്നിങ്ങു വരൂ

June 28, 2026

എന്നും കാണുവാൻ ആശിച്ചതിനാലാണ് ഇതേ വഴിയോരത്തു ഞാൻ നിന്നെയും കാത്തു നിന്നിരുന്നത് നിന്നോട് എനിക്കുള്ള അമിതമാം സ്നേഹത്തിൻ്റെ അടയാളമായി നിൻ്റെ മൊബൈൽ ഫോണിലേക്കു എൻ്റെ മൊബൈൽ ഫോൺ...

Next Post
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 6

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ - ഭാഗം 6

POPULAR

സ്വർഗ്ഗ പിതാവ് – ക്രിസ്ത്യൻ ഡിവോഷണൽ ഗാനം

September 20, 2023

ദേശാടനം

June 8, 2023
ലോക ചോക്ലേറ്റ് ദിനം 7-7- 2022

ലോക ചോക്ലേറ്റ് ദിനം 7-7- 2022

August 8, 2023

ആഹ്വാനം

September 17, 2023
അമ്മാം കുഴി – കഥാസമാഹാരം – ആദർശ്

അമ്മാം കുഴി (കഥാസമാഹാരം) – ആദർശ്

July 27, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • വിരഹജനാലകൾ
  • ഋതുഭേദങ്ങൾ
  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397