• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Thursday, July 23, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം

Naayakan - Adhyaayam 3 - Story by Syamala Haridas Palakkad

Syamala Haridas Palakkad by Syamala Haridas Palakkad
April 19, 2026
നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം
9
VIEWS
Share on FacebookShare on WhatsappShare on Twitter

നാട്ടിൽ നിന്നും തിരിച്ചെത്തി ദിവസങ്ങൾ ആയിട്ടെ ഉള്ളു. അപ്പോഴാണ് അമ്മയുടെ പരാതി പട്ടികയുമായി നീണ്ടൊരു കത്ത്.
കത്തു വായിച്ച മുകുന്ദൻ കാർപോർച്ചിലെ തൂണിൽ ചാരി നിന്ന് കണ്ണുനീർ വർത്തു.

​മുകുന്ദൻ്റെ കണ്ണുനീർ കണ്ടിട്ടാകണം അന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങാൻ നേരത്ത് ഡോക്ടർ വർമ്മ അയാളെ തൻ്റെ ലൈബ്രറിയിലേക്ക് വിളിച്ചു.

പുസ്തകങ്ങൾ നിറഞ്ഞ ആ മുറിയിൽ മുകുന്ദൻ പരുങ്ങലോടെ നിന്നു.
​മുകുന്ദാ നിൻ്റെ കയ്യിലുള്ള കത്ത് ഞാൻ കണ്ടു. വീട്ടിൽ വലിയ ബുദ്ധിമുട്ടാണല്ലേ?….

ഡോക്ടറുടെ ചോദ്യം മുകുന്ദൻ്റെ നെഞ്ചിൽ തറച്ചു. അവൻ മറുപടിയൊന്നും പറയാതെ തല താഴ്ത്തി നിന്നു.
​എനിക്ക് നിന്നെക്കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാം.

നീ ഒരു എം.എ. ബിരുദധാരിയാണെന്ന് നിൻ്റെ ബയോഡേറ്റയിൽ കണ്ടിരുന്നു. ഇത്രയും വലിയ വിദ്യാഭ്യാസം കയ്യിലിരിക്കെ എന്തിനാണ് നീ ഈ സെക്യൂരിറ്റി ജോലിക്ക് നിൽക്കുന്നത്?

​മുകുന്ദൻ പതുക്കെ പറഞ്ഞു, വിശപ്പിന് മുന്നിൽ സർട്ടിഫിക്കറ്റുകൾക്ക് വിലയില്ല ഡോക്ടർ.

അമ്മയുടെ മരുന്നിനും അച്ഛൻ്റെ ചികിത്സയ്ക്കും പണം വേണം. ജോലി അന്വേഷിച്ചു മടുത്തു ഒടുവിൽ വഴിയില്ലാതെയാണ്… അവൻ്റെ വാക്കുകൾ ഇടറി.

​ഡോക്ടർ ഒരു നിമിഷം ആലോചിച്ചു. പിന്നെ ഒരു വിസിറ്റിംഗ് കാർഡ് എടുത്ത് അതിൽ എന്തോ കുറിച്ചു.

നാളെ രാവിലെ നീ ഈ വിലാസത്തിൽ ചെല്ലണം. എൻ്റെ ഒരു സുഹൃത്തിൻ്റെ വലിയൊരു എക്സ്പോർട്ടിംഗ് കമ്പനിയാണ്. അവിടെ ഒരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. നീ പഠിച്ച വിഷയത്തിന് അനുയോജ്യമായ ജോലിയാണ്. അവിടെ നിനക്ക് ഇതിനേക്കാൾ നല്ല ശമ്പളം കിട്ടും.

​മുകുന്ദന് വിശ്വസിക്കാനായില്ല. ആ കാർഡിൽ നോക്കി അവൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു, പക്ഷേ ഡോക്ടർ… ഇവിടുത്തെ ജോലി?

​അതൊക്കെ ഞാൻ നോക്കിക്കോളാം. നിന്നെപ്പോലെ പഠിപ്പുള്ളവർ ഇവിടെ ഈ ജോലിയിൽ നിൽക്കേണ്ടവരല്ല. പോയി ഭാഗ്യം പരീക്ഷിക്കൂ.

ഡോക്ടർ പുഞ്ചിരിച്ചു.

​അന്ന് രാത്രി മുകുന്ദന് ഉറങ്ങാൻ കഴിഞ്ഞില്ല. ദാരിദ്ര്യത്തിൻ്റെ കറുത്ത മേഘങ്ങൾക്കിടയിൽ ഒരു വെള്ളിരശ്മി കണ്ട സന്തോഷത്തിലായിരുന്നു അവൻ.

പിറ്റേന്ന് രാവിലെ തൻ്റെ തേഞ്ഞുതീരാറായ ചെരുപ്പുകൾ തുടച്ചു വൃത്തിയാക്കി തേച്ചു മടക്കി വെച്ച ഏക ഷർട്ട് ധരിച്ച് അവൻ ആ വിലാസം തേടിയിറങ്ങി.

​കമ്പനിയുടെ വലിയ ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അവന് ഭയം തോന്നി. അകത്തു കയറി ഡോക്ടറുടെ ശുപാർശ കത്ത് നൽകിയപ്പോൾ അവനെ മാനേജറുടെ അടുത്തേക്ക് കൊണ്ടുപോയി.

ചെറിയൊരു അഭിമുഖത്തിന് ശേഷം മാനേജർ പറഞ്ഞു, ഡോക്ടർ നിങ്ങളെക്കുറിച്ച് വലിയ കാര്യങ്ങളാണ് പറഞ്ഞത്. നിനക്ക് നാളെ മുതൽ ജോലിയിൽ പ്രവേശിക്കാം. ശമ്പളം നിൻ്റെ പ്രതീക്ഷയേക്കാൾ കൂടുതലായിരിക്കും.

​തിരികെ നടക്കുമ്പോൾ മുകുന്ദൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അമ്മയ്ക്ക് നല്ല മരുന്നുകൾ വാങ്ങാം അച്ഛനെ വലിയ ആശുപത്രിയിൽ കാണിക്കാം. ആശ്വാസത്തോടെ അവൻ പൈപ്പിൻ ചുവട്ടിൽ നിന്ന് വെള്ളം കുടിച്ചു. ഇത്തവണ അത് വിശപ്പ് സഹിക്കാനായിരുന്നില്ല.

പുതിയൊരു ജീവിതം തുടങ്ങുന്നതിൻ്റെ ആവേശത്തിലായിരുന്നു.

മുകുന്ദന് പുതിയ ജോലി ആശ്വാസകരമാകുമോ? ഈ ജോലി അവൻ്റെ കുടുംബത്തിന് തണലേകുമോ?..

തുടരും….

– ശ്യാമള ഹരിദാസ്

Previous Post

ഓർമ്മക്കുറിപ്പ് – പിറന്നാൾ ആശംസകൾ

Next Post

നായകൻ – അദ്ധ്യായം 4 – മടക്കയാത്രയിലെ പ്രതീക്ഷകൾ

Related Rachanas

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 1

June 22, 2026

ആരും കാണാതെ ഒളിപ്പിച്ചു വെച്ച ഒരു കനൽക്കട്ടയായിരുന്നു ആദ്യമൊക്കെ അത്. പക്ഷേ, ആ കനൽ ഒടുവിൽ തങ്ങളുടെ കൗമാരത്തെത്തന്നെ ചാരമാക്കിക്കളയുമെന്ന് ദേവികയോ രാഹുലോ കരുതിയിരുന്നില്ല. പ്ലസ് ടു...

Next Post
നായകൻ – അദ്ധ്യായം 4 – മടക്കയാത്രയിലെ പ്രതീക്ഷകൾ

നായകൻ - അദ്ധ്യായം 4 - മടക്കയാത്രയിലെ പ്രതീക്ഷകൾ

POPULAR

നായകൻ – അദ്ധ്യായം 1 – അറ്റുപോകാത്ത കണ്ണികൾ

നായകൻ – അദ്ധ്യായം 2 – ദുരിതക്കയം

April 12, 2026
ഭാഗ്യം

ഭാഗ്യം

September 15, 2023

പ്രളയം

September 17, 2023
വേർപാട്

വേർപാട്

September 17, 2023
പാദൂർ കുഞ്ഞാമു ഹാജി

പാദൂർ കുഞ്ഞാമു ഹാജി

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • അതിഥികൾ
  • വൈരുദ്ധ്യാത്മിക ഭൗതികവാദം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397