• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, April 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഓർമ്മക്കുറിപ്പ് – പിറന്നാൾ ആശംസകൾ

Pirannal ashamsakal - Ormmakurippu - Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
April 19, 2026
ഓർമ്മക്കുറിപ്പ് – പിറന്നാൾ ആശംസകൾ
4
VIEWS
Share on FacebookShare on WhatsappShare on Twitter

2026 മെയ്‌ എട്ടാം തീയതി സ്വർഗത്തിൽ 82ആം പിറന്നാൾ ആഘോഷിക്കുന്ന പോൾ അങ്കിളിനു കണ്ണീർ പൂക്കൾ അർപ്പിച്ചു കൊണ്ട് –ഒരു ചെറിയ ഓർമ്മക്കുറിപ്പ്

മധ്യവേനലവധി തുടങ്ങി ഞങ്ങളെല്ലാവരും അമ്മ വീട്ടിൽ കളിച്ചു തിമിർക്കുകയാണ്.

അപ്പോഴാണ് ഒരു തമിഴൻ ഒരു കുരങ്ങിനെ ഷർട്ടും ട്രൗസറും ഇടുവിച്ചു ചെറിയ ചില സർക്കസുകളുമായി എത്തിയത്. മുത്തച്ഛനും മുത്തശ്ശിയും ഞങ്ങൾ കുട്ടിപ്പട്ടാളവും സർക്കസ് വീക്ഷിച്ചു കൊണ്ടിരിക്കുകയും ഓരോ ഐറ്റവും കഴിയുമ്പോൾ കയ്യടിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് തമിഴൻ്റെ കൂടെ നല്ല മുഖശ്രീ ഉള്ള വെളുത്ത്‌ കൊലുന്നനെയുള്ള ഒരു ആറു വയസ്സുകാരിയെ കണ്ടത്. തമിഴനും ആയി യാതൊരു സാദൃശ്യവും ഇല്ല. എവിടെ നിന്നോ മോഷ്ടിച്ചു കൂടെ കൂട്ടിയതാണെന്ന് സുനിശ്ചയം. കുരങ്ങനെ കെട്ടിയിട്ടു, ആ തമിഴൻ പിന്നെ കൊച്ചുപെൺകുട്ടിയെ വച്ച് കാണിക്കുന്ന സർക്കസ് കണ്ടു ഞങ്ങളൊക്കെ സ്തംഭിച്ചുപോയി. മൊത്തം തല തൊട്ട് കാലു വരെ ഒടിച്ചു മടക്കുക, തിരിച്ചെടുക്കുക, പിന്നെ പന്തുപോലെ ചുരുട്ടുക പിന്നെ നിവർത്തുക. ഞങ്ങൾ ഇതൊക്കെ കണ്ടു കൈയ്യടിച്ചു പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും പെൺകുട്ടി കണ്മുമ്പിൽ മരിച്ചു പോകുമോയെന്നു ഭയന്നു കരയാനും തുടങ്ങി.

പെൺകുട്ടിയുടെ മുഖത്ത് ചിരിയോ കരച്ചിലോ ഒന്നും ഇല്ല. വെറും നിസ്സംഗത മാത്രം. യാന്ത്രികമായി എല്ലാം ചെയ്യുന്നുണ്ട്. പെൺകുട്ടിയുടെ സർക്കസ് കൂടി കണ്ടതോടെ മുത്തച്ഛൻ കൊടുക്കാൻ ഉദ്ദേശിച്ച തുകയുടെ ഇരട്ടി കൊടുത്തു പൊയ്ക്കോളാൻ പറഞ്ഞു. ദൂരെയിരുന്ന് പോൾ അങ്കിൾ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മുത്തച്ഛൻ അകത്തേക്കു പോയി. അപ്പോൾ പോൾ അങ്കിൾ അയാളെ കൈകാട്ടി വിളിച്ചു എല്ലാം ഒന്നു കൂടി ചെയ്യാനാവശ്യപ്പെട്ടു. ഞങ്ങൾ കുട്ടികളെല്ലാവരും ഇത് ഒന്നുകൂടി കാണാമല്ലോ എന്ന് ഓർത്ത് അവിടെ ചുറ്റുംകൂടി നിന്നു. പക്ഷേ പോൾ അങ്കിളിൻ്റെ മുഖം കണ്ടപ്പോൾ അത്ര പന്തിയായി തോന്നിയില്ല. വലിച്ചു കൊണ്ടിരുന്ന ബീഡി കാലുകൊണ്ട് ചവിട്ടി കെടുത്തുകയും മീശ പിരിക്കുകയും മുണ്ട് മടക്കി കുത്തുകയും ചെയ്യുന്നത് കണ്ടപ്പോൾ തന്നെ ഞങ്ങൾ കുട്ടി പട്ടാളത്തിന് സംഗതി ഏതാണ്ട് പിടികിട്ടി. “ഒന്നും ചെയ്യാൻ നിൽക്കണ്ട, വേഗം സ്ഥലം വിട്ടോ, പോൾ അങ്കിളിൻ്റെ കയ്യിൽ നിന്ന് തനിക്ക് നല്ല അടി കിട്ടും പൊയ്ക്കോ “ എന്നൊക്കെ ഞങ്ങൾ പറയാൻ തുടങ്ങിയെങ്കിലും അതൊന്നും ഗൗനിക്കാതെ തമിഴൻ മയിലെണ്ണ എടുത്ത് പെൺകുട്ടിയുടെ ദേഹം മുഴുവൻ തേക്കാൻ തുടങ്ങി. കൂടുതൽ ഭംഗിയായി ആ കുട്ടിയെ ഒടിച്ചു മടക്കാൻ വേണ്ടി ആണത്രേ. പെൺകുട്ടിയെ ഒടിച്ചു മടക്കി സർക്കസ് തുടങ്ങിയപ്പോൾതന്നെ പോൾ അങ്കിൾ തമിഴനെ തൂക്കിയെടുത്ത് വായുവിൽ നിർത്തി. തമിഴൻ വായുവിൽ കിടന്ന് കയ്യും കാലും ഇട്ട് അടിക്കാൻ തുടങ്ങി. “ഈ സർക്കസ് എങ്ങനെയുണ്ട്? നന്നായിട്ടുണ്ടോടാ തെണ്ടീ? എന്നും ചോദിച്ചു മേലാൽ ഇനി ഈ പെൺകുട്ടിയെ വച്ച് സർക്കസ് കാണിച്ചു കാശു വാങ്ങുമോ? ഇപ്പൊ തന്നെ ഈ കുട്ടിയെ ഇവിടെ അടുത്തുള്ള ഒരു മഠത്തിൽ കൊണ്ടാക്കണം. അല്ലെങ്കിൽ നിന്നെ ഞാൻ പോലീസിൽ ഏൽപ്പിക്കും”.

“അയ്യോ!, എന്നെ വിടുങ്കോ ഇനി തപ്പ്പണ്ണ മാട്ടേ. മന്നിച്ചിട് അയ്യാ, നാൻ കുരങ്ങ് മറ്റും വെച്ച് സർക്കസ് കാണിക്കാം” എന്നും പറഞ്ഞ് വായുവിൽ നിന്ന് കരഞ്ഞു വിളിച്ചു. ആ തമിഴൻ്റെ സർക്കസ് ആയിരുന്നു ഏറ്റവും രസം. ഞങ്ങൾ ആവേശത്തോടെ കൈയ്യടിച്ചു. അതുവരെ നിസ്സംഗയായി നിന്ന പെൺകുട്ടിക്കും ചിരിപൊട്ടി.പെൺകുട്ടിയേയും കൊണ്ട് നേരെ തമിഴൻ മഠത്തിനോട് ചേർന്നുള്ള അനാഥാലയത്തിലേക്ക്.

അപ്പോഴാണ് ആ പെൺകുട്ടി ഞെട്ടിക്കുന്ന സത്യം പറയുന്നത്. ഒരു ദിവസം മുഴുവൻ സർക്കസ് കാണിച്ചാൽ ഒരു കൂട് കപ്പലണ്ടി ആണ്‌ അതിന് ഭക്ഷണമായി കൊടുക്കുക എന്ന്. പിന്നെ കുരങ്ങന് കൊടുക്കുന്ന ഭക്ഷണത്തിൽ നിന്ന് കട്ട് തിന്നുമെന്ന്. ഭക്ഷണം കഴിക്കുന്നത് കണ്ടാൽ തമിഴൻ ക്രൂരമായി മർദ്ദിക്കുമത്രേ. ഭക്ഷണമെല്ലാം കഴിച്ച് തടി വച്ചാൽ ഈ സർക്കസ് ചെയ്യാൻ പറ്റില്ല. മെയ് വഴങ്ങാതെ ആകും.

പല അമാനുഷിക കാര്യങ്ങളും മോഹൻലാൽ സിനിമയിൽ ചെയ്യുന്നത് കണ്ടു ആവേശത്തോടെ കയ്യടിച്ചിട്ടുണ്ട്, ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നടപ്പാക്കാൻ പറ്റാത്ത, സിനിമയിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചകൾ. പക്ഷേ ഇതുപോലെ പലതും യഥാർത്ഥ ജീവിതത്തിൽ പോൾ അങ്കിൾ ചെയ്യുന്നത് കണ്ട് കയ്യടിച്ച തലമുറയാണ് ഞങ്ങളുടേത്. അനീതിക്കെതിരെ ശക്തമായ ഭാഷയിലും ഭാവത്തിലും പ്രതികരിച്ചിരുന്ന പോൾ അങ്കിൾ തന്നെ ഇന്നും ഞങ്ങളുടെ ഹീറോ.

( അന്തരിച്ച പ്രശസ്ത സിനിമ നടൻ സി. ഐ. പോൾ എൻ്റെ മാതൃസാഹോദരനാണ്. )

– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.

Previous Post

തിരഞ്ഞെടുപ്പ് ജോലികൾ സ്ത്രീ സൗഹൃദപരമാണോ – ഡോ. ബിച്ചു എക്സ് മലയിൽ

Next Post

നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്

April 19, 2026

ഉണ്ണിമോളുടെ വാര്യേത്ത് ഓണമെത്തുന്നത് കർക്കടകം ഒന്നിനാ. കർക്കടകതലേന്ന് സ്കൂൾവിട്ടു വരുമ്പോൾ കാണണ കാഴ്ച അമ്മ പറമ്പിൽനടന്നു ദശപുഷ്പം ശേഖരിക്കുന്നതായിരിക്കും. പുസ്തക സഞ്ചി താഴെവെയ്ക്കുമ്പോഴേക്ക് ഏട്ടന് നിർദേശം കിട്ടിയിരിയ്ക്കും....

തിരഞ്ഞെടുപ്പ്  ജോലികൾ സ്ത്രീ സൗഹൃദപരമാണോ – ഡോ. ബിച്ചു എക്സ് മലയിൽ
Lekhanam Bichu X Malayil

തിരഞ്ഞെടുപ്പ് ജോലികൾ സ്ത്രീ സൗഹൃദപരമാണോ – ഡോ. ബിച്ചു എക്സ് മലയിൽ

April 15, 2026

2026 ലെ കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ മാസം ഒൻപതാം തീയതി കഴിഞ്ഞപ്പോൾ ഒരു പോളിംഗ് ഉദ്യോഗസ്ഥ എന്ന നിലയിൽ എനിക്കുണ്ടായ ഒരു സംശയമാണ് ഈ...

സ്വപ്നശലഭങ്ങൾ – ഭാഗം – 2
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം – 2

April 12, 2026

"ദേ.. ദ് ഇങ്ങനെ മുന്നിലിരുന്ന് കേൾക്കാനേ പാടുള്ളൂ.. തൊട്ടുപോകരുത്.. " ഏട്ടനും ഞാനും വിടർന്നകണ്ണുകളോടെ മേശമേലേക്കു ഒന്നു കൂടി ചാഞ്ഞിരുന്നു.. ആ കുഞ്ഞുപെട്ടിക്കുള്ളിൽ തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ടാണ്!...

ഓർമ്മക്കുറിപ്പ് – അച്ഛന് ജന്മദിനാശംസകൾ
Lekhanam 1

ഓർമ്മക്കുറിപ്പ് – അച്ഛന് ജന്മദിനാശംസകൾ

April 15, 2026

🍖🍖പിറന്നാൾ ആശംസകൾ🍬🍬 ഏപ്രിൽ 13, 2026 മലയാളം രചനകളുടെ ഏറ്റവും മുതിർന്ന എഴുത്തുകാരനായ അച്ഛന് ജന്മദിനാശംസകൾ നേർന്നുകൊണ്ട്, അതോടൊപ്പം ചെറിയൊരു ഓർമ്മക്കുറിപ്പ് നിങ്ങളുമായി പങ്കുവയ്ക്കുന്നു. 1990 കാലഘട്ടം....

സ്വപ്നശലഭങ്ങൾ – ഭാഗം – 1
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം – 1

March 16, 2026

സ്വപ്നം എന്നും മായികമാണ്. നിത്യജീവിതത്തിലെ വിഹ്വലതകളോ, അശാന്തിയോ, സഹതാപമോ അലട്ടാത്ത മായികതീരം. അവിടെ പുഴുക്കുത്തുവീണ പൂമൊട്ടില്ല, പൊട്ടിയ വീണക്കമ്പികളില്ല, ശ്രുതിപിഴച്ച സംഗീതമില്ല, താളംതെറ്റിയ ചുവടുകളുമില്ല. യാഥാർത്ഥ്യങ്ങളുടെ നിസ്വതകളോ...

വനിതാ ദിനം –  മാർച്ച് 8, 2026
Lekhanam 1

വനിതാ ദിനം – മാർച്ച് 8, 2026

March 8, 2026

1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത്. ഈ ദിവസത്തിൽ ഞാനിന്ന് എഴുതാൻ പോകുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ ഒരു പൂവിറുക്കുന്ന...

Next Post
നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം

നായകൻ - അദ്ധ്യായം 3 - പ്രകാശത്തിൻ്റെ കവാടം

POPULAR

മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 2

January 31, 2024

കുഞ്ഞോള്

July 18, 2023
മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

January 7, 2025
മനസ്സിൻ്റെ തീരത്ത്

മനസ്സിൻ്റെ തീരത്ത്

June 1, 2023
പള്ളിക്കാട്  – ഭാഗം 12

പള്ളിക്കാട് – ഭാഗം 12

December 25, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 3 – ഉണ്ണിമോളുടെ ശീവോതിക്കൂട്
  • വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
  • നായകൻ – അദ്ധ്യായം 4 – മടക്കയാത്രയിലെ പ്രതീക്ഷകൾ
  • നായകൻ – അദ്ധ്യായം 3 – പ്രകാശത്തിൻ്റെ കവാടം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397