• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, June 20, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

മുചി

Muchi - Story By Satya Bhai

Satya Bhai by Satya Bhai
March 25, 2024
മുചി
55
VIEWS
Share on FacebookShare on WhatsappShare on Twitter

പെയിന്‍റടിച്ച കോലായിലെ തൂണിൽ എണ്ണമയം കണ്ട് സച്ചി ചോദിച്ചു ” ഇതാരാ ഈട വന്നിരുന്നേ. ഇത്രക്ക് തലയിൽ എണ്ണ തേച്ചവരാരാ. ഈ ജമ്മത്തിനി ഇതുപോവുലേ.”
അപ്പോ ഞാമ്പറഞ്ഞു. ഇന്ന് മുചി വന്നിരുന്നു എന്ന്. സച്ചി പെയിൻ്റടിക്കുന്ന കുട്ടിയാ
അവൻ ഊം എന്നു മൂളി കടന്നുപോയി.

മുചി ഒരു പെൺകുട്ടിയാണ്. ചെറുപ്പത്തിൽ ഒരിക്കലും മുടി കെട്ടാൻ സമ്മതിക്കാത്തവൾ. സ്കൂളിലേക്ക് പോകാന്നേരം എന്നും മുചിയുടെ നിലവിളി കേൾക്കാമായിരുന്നു. പാറക്കൂട്ടം നിറഞ്ഞ കശുമാവിൻ്റെ ചോട്ടിൽ ഓടിയൊളിക്കുന്ന മുചിയെ അമ്മ വലിച്ചിഴച്ച് മുടി കെട്ടിക്കാൻ തുനിയുന്ന ബഹളങ്ങളാണ് രാവിലത്തെ ആ കോലാഹലങ്ങൾ.

ഉരുണ്ട മുഖവും. പിറകിൽ കുറച്ചുന്തിയ തലയും തുടുത്ത കവിളുകളും ഉള്ള മുചി.
അവളുടെ യഥാർത്ഥ പേര് ചന്ദന എന്നായിരുന്നു. മുടി കെട്ടാ ചീരു എന്ന ഇരട്ടപ്പേരാണ്‌ മുചിയായി മാറിയത്. മുടിനാരിഴ ആരെങ്കിലും തൊടാൻ ശ്രമിച്ചാൽ അവൾ ബഹളം വെക്കുമായിരുന്നു.

“പെണ്ണിന് ബാധ കൂടിയോ എന്തോ എന്ന് അവളുടെ മുത്തശ്ശി പറയുമ്പോൾ അവൾ നിലത്ത് കിടന്ന് ഉരുളും. ചാണകം മെഴുകിയ തറയിൽ ഉരുണ്ടു കരയുന്ന അവളെ കാണുമ്പോൾ അവളുടെ അച്ഛൻ മുത്തശ്ശിയെ നോക്കി കണ്ണുരുട്ടി “നിങ്ങക്ക് ഒന്ന് മിണ്ടാണ്ടിരുന്നൂടെ “എന്ന് പറയും. പിറുപിറുത്തു കൊണ്ട് അവർ കരിയില വാരാൻ വല്ലവും എടുത്ത് എടവഴിയിലേക്ക് പോകും.

ഏകദേശം പത്താം ക്ലാസ്സു കഴിയുന്നതുവരെ മുചി മുടി കെട്ടിയിരുന്നില്ല. തലയിൽ ഒരുപാട് എണ്ണ തേച്ച് പേരിന് രണ്ടു കപ്പ് വെള്ളം തലയിലൊഴിച്ച് തോർത്തി പരത്തി മുടി ചീകിയാണവൾ സ്ക്കൂളിൽ പോയിരുന്നത്. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അവളുടെ കല്യാണം കഴിഞ്ഞു. കല്യാണത്തിൻ്റെ അന്ന് ഒരുക്കാൻ വന്ന പാർട്ടിയോടൊപ്പം ആകാംക്ഷയോടെ നാട്ടിലെ പെണ്ണുങ്ങൾ മുഴുവനും അവളുടെ അമ്മയും കൂടെയുണ്ടായിരുന്നു.

പക്ഷേ അന്ന് മുടി പിന്നുമ്പോൾ അവൾ അനുസരിച്ചു. അമ്മ ദീർഘശ്വാസമുതിർത്തു പുറത്തേക്ക് പോയി പിറകെ നാട്ടുകാരികളും.
മുചിക്ക് രണ്ടു മക്കളുണ്ടായി. അവൾ മുടി കെട്ടി നടക്കാൻ തുടങ്ങി. എത്രയോ കാലത്തിനു ശേഷം കാണാൻ കൊതിച്ച സഹപാഠിയായ എൻ്റെ അനിയത്തിയെ കാണാൻ വന്നതായിരുന്നു അന്നവൾ. അവൾ ചാരിയിരുന്ന തൂണിലായിരുന്നു എണ്ണപ്പാടിൻ്റെ ചിത്രമുണ്ടായിരുന്നത്. ജീവിതപ്രാരബ്ധങ്ങളും ഭർത്താവിൻ്റെ വീട്ടിലെ കൊടിയ ചൂടും മക്കളും, കൊറോണയുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെട്ട ഭർത്താവും എല്ലാ ചിത്രങ്ങളും അവളുടെ വായിലൂടെ ഉമ്മറത്ത് കോറിയിട്ടു.

കുറച്ചു ക്ഷീണിച്ചെങ്കിലും ഉരച്ചുള്ള അവളുടെ വേഗതയുള്ള നടപ്പിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. മരിച്ചു പോയ അച്ഛനമ്മമാരെ ഓർത്ത് ദുഃഖിച്ച അവളുടെ മുഖം പഴയതുപോലെ ചീർത്തതു തന്നെയായിരുന്നു

– സത്യ ഭായ്

Previous Post

ശ്രീരാമനും നന്മരാജ്യവും

Next Post

ശാന്തി

Related Rachanas

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
Krishna Poojappura Story

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര

June 12, 2026

സീൻ 1മുകുന്ദന്‍ ഭാര്യ രമ്യയോട് ഇന്ന് ജോണിക്കുട്ടിയുടെ വീട്ടില്‍ ഒന്നു പോയി. കണ്ടിട്ട് ദിവസങ്ങള്‍ ആയല്ലോ. എന്നെ കണ്ടതും ''വാടോ വാടോ'' എന്നു വിളിച്ച് മുറ്റത്തേക്ക് വേഗത്തില്‍...

ദേഷ്യം
Dr. Anil Kumar Story

ദേഷ്യം

June 10, 2026

കഴിഞ്ഞു പോയ ജീവിതത്തിൻ്റെ കണക്കെടുപ്പും തിരുത്തലുകളും അർത്ഥശൂന്യമാണല്ലോ. റീ ടേക്കുകളില്ലാത്ത ജീവതത്തിൽ നമുക്കു പശ്ചാത്താപം കൊണ്ട് കാര്യങ്ങളെ  മാറ്റിമറിക്കാനുമാവില്ല. അയാൾക്ക് ഇപ്പോഴാണ് ഇതൊക്കെ ബോധ്യമായത്. എന്നാൽ ഇപ്പോൾ...

മാറ്റിവെച്ച മോഹങ്ങൾ – കഥ 8
SALEEM PATHANAPURAM STORY

മാറ്റിവെച്ച മോഹങ്ങൾ – കഥ 8

June 3, 2026

മഗ്‌രിബ് നമസ്കാരത്തിന് ശേഷം പേരക്കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ആമിന ഉമ്മയുടെ പതിവാണ്. വല്ല്യുമ്മയുടെ സാന്നിധ്യം കുട്ടികൾക്കും ഏറെ ഇഷ്ടമാണ്. എത്ര ആവർത്തിച്ച് ചോദിച്ചാലും അവർക്ക് മനസ്സിലാകുന്ന വിധത്തിൽ...

നായകൻ – അദ്ധ്യായം 7 – എരിയുന്ന കനലുകൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 8 – പുതിയൊരു താവളം

June 3, 2026

നാട്ടിലെ വീടിൻ്റെ ഉമ്മറത്ത് ഇരുന്ന് മുകുന്ദൻ ആലോചിച്ചു.മാഞ്ഞുപോകാത്ത സന്ധ്യാസൂര്യനെപ്പോലെ, അച്ഛൻ്റെ ഓർമ്മകൾ അവൻ്റെ മനസ്സിൽ ചൂടായി നിലകൊണ്ടിരുന്നു.അച്ഛൻ്റെ വിയോഗത്തിന് ശേഷം താങ്ങായി നിൽക്കും എന്ന് കരുതിയ ബന്ധുക്കൾ...

നായകൻ – അദ്ധ്യായം 7 – എരിയുന്ന കനലുകൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 7 – എരിയുന്ന കനലുകൾ

June 3, 2026

അച്ഛൻ്റെ വിയോഗം അവനെ തളർത്തി വീഴ്ത്തിയെങ്കിലും കുടുംബത്തിൻ്റെ ഏക അത്താണിയായ അവൻ പൊളിഞ്ഞുപോകാൻ സ്വയം അനുവദിച്ചില്ല. നഗരം ഇനി അവൻ്റെ യുദ്ധഭൂമിയായി കണ്ണീരൊപ്പാൻ പോലും ഇടമില്ലാത്തൊരു പോരാട്ടം....

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
SALEEM PATHANAPURAM STORY

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

May 3, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) സലീനാ ..ടീച്ചറുടെ ഉച്ചത്തിലുള്ള വിളി കേട്ടപാടെ സലീനത്ത അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. എന്താ ടീച്ചറേ, ഞാനങ്ങോട്ടു...

Next Post
ശാന്തി

ശാന്തി

POPULAR

പ്രതിഭ രാജൻ

പ്രതിഭ രാജൻ

September 29, 2023
ഒരിക്കൽക്കൂടി

ഒരിക്കൽക്കൂടി

August 1, 2023
ലോക പിതൃദിനം ജൂൺ 16

ലോക പിതൃദിനം ജൂൺ 16

May 28, 2024
അസ്ഥിരം

അസ്ഥിരം

October 21, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 7

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 7

August 31, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
  • ദേഷ്യം
  • നീ വരുന്നപോൽ
  • സ്വപ്നശലഭങ്ങൾ – ഭാഗം 6 – പൂവിളിയുണരുമ്പോൾ!!
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397