വായനയൊരു ശീലമാക്കൂ
വളരാനൊരു വേദിയാക്കൂ
അക്ഷരം കൂട്ടുകാരാകുമ്പോൾ
അറിവിന്നാകാശം തെളിയും
വായിച്ചു വളരുമ്പോൾ – നമ്മുടെ
ചിന്തകൾ വിശാലമാവണം
അതിരുകൾ അലിയേണം
മനസ്സുകൾ ഒന്നാകണം.
സ്നേഹിച്ചു പിരിയേണം
ദ്വേഷിച്ചു മൊഴിയരുത്.
അറിവാണിന്നായുധം
ഉയരേയ്ക്കുഗമിക്കുവാൻ
എളിമയാകുന്നതി
എവിടേയുമാദരവ്
അറിവേറെ പകർന്നീടാം
അജ്ഞാനം അകറ്റീടാം
അറിവാകും നിറദീപം
അണയാതെ സൂക്ഷിക്കാം.
– വിജയകുമാർ, പന്തളം