ജനിച്ചനാൾ മുതൽ കാണുന്നീയക്കങ്ങൾ…
നിമിഷങ്ങളൊന്നായി ദിനങ്ങളാകുന്നതും…
സപ്തദിനങ്ങളൊ ചേർന്നങ്ങു വാരങ്ങളാകിലും….
ആഴ്ചതൻ ചേർച്ചയിലൊരു മാസമായും…
പന്തീരുമാസങ്ങളൊ കടന്നപ്പോൾ …
ഒരു വർഷമായീ കാലപത്രക്കങ്ങൾ മാഞ്ഞു…
തനിയാവർത്തനമായ് പുതുകാലമായ്..
രേഖപ്പെടുത്തിയങ്ങു പുതുയക്കങ്ങൾ..
പുനർജനിക്കയാണ് പുതുദിനങ്ങളായ്…
യുദ്ധത്തിൻ്റെ നിഴൽ
അലറുന്ന പീരങ്കി തൻ ഗർജ്ജനത്താൽഅമരുന്നു ഭൂമിതൻ ശാന്തി മന്ത്രം.ചടുലമാം കാൽവെപ്പിലുലയുന്നു പാതകൾചിതറുന്ന രക്തത്താൽ ചുവക്കുന്നു മണ്ണ്. അമ്മതൻ കണ്ണീരിലുപ്പുകലരുന്നുഅനാഥരാം മക്കൾ തൻ വിലാപം മാത്രംസ്വപ്നങ്ങൾ ചുട്ടെരിച്ച ചാരത്തിൻ...












