പീഡനങ്ങളും ,
മൃഗീയ കൊലപാതകങ്ങളും
പെരുകുന്ന നാട്ടിലെ
ജനാധിപത്യമാണോ –
വർഗ്ഗീയ ഭ്രാന്തുകൾ ?
മതം മതത്തെ
ഹിംസിക്കപ്പെടുമ്പോൾ
ഇല്ലാതാകപ്പെടുന്നത്
മതമാണോ – അതൊ,
മനുഷ്യ ജീവനുകളാണോ ?
എവിടെയാണ് മനുഷ്യത്വം,
മതേതരത്വം, ജനാധിപത്യം,
അഹിംസകൾ ?
ലോക സംസ്ക്കാരത്തിൻ
പരിണാമമാണോ –
വർഗ്ഗീയ ഭ്രാന്തുകൾ ?
നിർമ്മാണാലയങ്ങളിലെ
മനുഷ്യ ജീവനുകൾ
തീർന്നു കാണുമോ !?
വർഗ്ഗീയ ഭ്രാന്തി ൻ
ജീവനുകൾ,
മനുഷ്യ ജീവനുകളെ
അന്യായമായ പോരാട്ടത്തിനാൽ
കൊന്നൊടുക്കിയതായിരിക്കുമോ !?
അതിൻ
പ്രതിഫലനങ്ങൾക്കിവിടെ
പത്തരമാറ്റ് ! നൂറു മേനി !!
വർഗ്ഗീയ ഭ്രാന്ത്.
– എ. ബെണ്ടിച്ചാൽ