Mary Josey Malayil Thiruvananthapuram

മേരി ജോസ്സി മലയിൽ തിരുവനന്തപുരം

ഇന്നസെന്റിൻ്റെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അതേ കുടുംബാംഗവും മലയിൽ കുടുംബത്തിലെ മരുമകളുമായ മേരി ജോസി അക്ഷരങ്ങളിൽ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് എഴുതുന്ന എഴുത്തുകാരി.

“മർമ്മമറിഞ്ഞു ധർമ്മം വിടാതെ നർമ്മത്തോടോത്ത് കർമ്മം ചെയ്യുക”

ജീവിതത്തെ നേരിടാൻ താൻ ഉപയോഗിച്ചിരുന്ന ഉപായങ്ങൾ ഇതൊക്കെയായിരുന്നു എന്ന് തൻ്റെ സർവീസ് സ്റ്റോറിയിൽ എഴുതിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയറും എഴുത്തുകാരനുമായ ശ്രീ ടി. ആർ.ജോണിയുടെ മൂന്നാമത്തെ മകൾ.

കൊറോണക്കാലത്ത് മാത്രം എഴുത്തു തുടങ്ങിയ ആൾ. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ‘മലയാളിമനസ്സിലെ’യും
‘കർമ്മഭൂമിയി’ലെയും’ആർഷ ഭൂമി’യിലെയും ‘മലയാള മനോരമ ഓൺലൈൻ പത്രത്തിലെയും സ്ഥിരം എഴുത്തുകാരിയായി മാറി. ‘മലയാളി മനസ്സി’ൻ്റെ കോപ്പി എഡിറ്റർ. ഇരുന്നൂറിലധികം കഥകളും ഓർമ്മകുറിപ്പുകളും അനുഭവകഥകളും ഇതിനോടകം പ്രസീദ്ധീകരിച്ചിട്ടുണ്ട്.

അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ. പോളിൻ്റെ അനന്തരവൾ ആയ മേരി ജോസി കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിൻ്റെ നർമ്മകഥകൾ കേട്ട് വളർന്നതിനാലാകാം അദ്ദേഹത്തിൻ്റെ ആഖ്യാനശൈലി മേരി ജോസിയിലും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാം.

മലയാള സാഹിത്യ ലോകത്തിലെ മഹാരഥന്മാരെ അനുകരിക്കലോ വിദേശ കഥാകൃത്തുക്കളുടെ പിൻ തുടർച്ചയോ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാർക്കുവേണ്ടി സാധാരണക്കാരിൽ നിന്നും ഉയർന്നുവന്ന, സാധാരണ ഭാഷയിൽ സംവേദിക്കുന്ന ഒരു എഴുത്തുകാരി.

ഭർത്താവ് ശ്രീ ജോസി മലയിൽ മെഡിക്കൽ ഇല്ലസ്ട്രേറ്റർ. മകൻ തോമസ് മലയിൽ ടെക്നോപാർക്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്ത്. ക്രിയാത്മകമായ വേരുകളുള്ള ഒരു കുടുംബം.

കഥകൾ

നാടോടുമ്പോൾ

നാടോടുമ്പോൾ

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം...

read more
ഗപ്പി കള്ളൻ

ഗപ്പി കള്ളൻ

നിരുത്തരവാദ നിലപാടുകൾ സ്വീകരിച്ച് അധികാരികൾ മാറി നിൽക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ...

read more
മുൻജന്മ ബന്ധം

മുൻജന്മ ബന്ധം

പേരക്കുട്ടി വാങ്ങിയ പുത്തൻ കാർ ആദ്യമായി ഷോറൂമിൽ നിന്ന് ഇറക്കുന്ന വീഡിയോ വാട്സ് ആപ്പിൽ കണ്ടപ്പോൾ...

read more
കുറി കമ്പനികൾ

കുറി കമ്പനികൾ

79-80 കാലഘട്ടത്തിൽ തൃശൂരിൽ കൂണ് പോലെ പടർന്ന് പൊങ്ങിയ ഒരു ബിസിനസ് ആയിരുന്നു കുറിക്കമ്പനികൾ....

read more

ലേഖനങ്ങൾ

നിരൂപണം